1 GBP = 88.50 INR                       

BREAKING NEWS
British Malayali

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. മുട്ടുമടക്കാതെ ഇന്ത്യന്‍ താരങ്ങള്‍ കളം നിറഞ്ഞതോടെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 151 റണ്‍സിന് പുറത്ത്. മത്സരത്തില്‍ നിലവില്‍ ഇന്ത്യയ്ക്ക് 316 റണ്‍സിന്റെ ലീഡ് ഉണ്ട്. ഓസ്ട്രേലിയന്‍ മണ്ണില്‍ ഭുംറയുടെ വിളയാട്ടമായിരുന്നു നടന്നത്. റണ്‍സ് വഴങ്ങാതെ ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ഭുംറയുടെ പേസ് ആക്രമണത്തിന് മുന്നിലാണ് ഓസ്‌ട്രേലിയക്ക് അടിതെറ്റിയത്. 15.5 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങിയാണ് ഭും

Full story

British Malayali

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍. ഓസീസിനെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഇന്ന് ക്യാപ്റ്റന്‍ വിരാട് കോലി (82), ചേതേശ്വര്‍ പൂജാര (106) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പൂജാരയുടെ 17ാം സെഞ്ചുറിയാണ് രണ്ടാം ദിവസത്തെ പ്രത്യേകത. ഫോം വീണ്ടെടുത്ത രോഹിത് ശര്‍മ്മ പുറത്താകാതെ 63 റണ്‍സ് നേടി. സെഞ്ച്വറി അടിക്കുമെന്ന് വെല്ലുവിളിച്ച ഉപനായകന്‍ രഹാനെയ്ക്ക് 34 റണ്‍സില്‍ ഒതുങ്ങേണ്ടി വന്നു. ഇരുവരും പ

Full story

British Malayali

ക്രിസ്തുമസ് പിറ്റേന്ന് ഇന്ത്യയ്ക്കെതിരെ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയുടെ സഹ നായകനായി ആറ് വയസുകാരനെ ടീമില്‍ ഉള്‍പ്പെടുത്തി. ആര്‍ഷി ഷില്ലെര്‍ ആണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയ്ക്കെതിരായി ഇറങ്ങുക. മെയ്ക്ക് എ വിഷ് എന്ന സംഘടനയുമായി സഹകരിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആറ് വയസുകാരനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അപൂര്‍വ്വമായ ഹൃദ്രോഗം ബാധിച്ച ഷില്ലെര്‍ തനിക്ക് ഓസീസ് ക്യാപ്റ്റനാകണമെന്ന് മാതാപിതാക്കളോട് നേരത്തേ പറഞ്ഞിരുന്നു. ചിരിച്ച് കളിച്ച് ഓസീസ് താരങ്ങള്‍ക്കൊപ

Full story

British Malayali

ദുബായ്:  ക്രിക്കറ്റ് ലോകത്ത് ഇന്ത്യാ-പാക്ക് ബന്ധം വഷളായിരുന്ന ദിനങ്ങളാണ് കടന്നു പോയത്. എന്നാല്‍ അതിനിയും ദീര്‍ഘനാള്‍ തുടരും എന്ന സൂചനയാണ് കഴിഞ്ഞ ദിവസത്തെ ഐസിസി തീരുമാനത്തില്‍ നിന്നും വെളിവാകുന്നത്. മുന്‍പ് നിശ്ചയിച്ചിരുന്ന പരമ്പരകളില്‍ നിന്നും ഇന്ത്യ പിന്മാറിയതിനെ തുടര്‍ന്ന് 447 കോടി രൂപ തങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നു. ഇത് ഐസിസി തര്‍ക്ക പരിഹാര സമിതി തള്ളിയെന്ന് മാത്രമല്ല നടപടികള്‍ക്ക് ചെലവായ തുക പാക്ക് അടയ്ക്കണമെന്ന നിര്‍ദ്ദേശവും വന്നിരിക്ക

Full story

British Malayali

പെര്‍ത്ത്: ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ വിജയത്തിലേക്ക്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിജയലക്ഷ്യമായ 287 റണ്‍സ് പിന്തുടരുന്ന ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന് നിലയിലാണ്. ഹനുമ വിഹാരി (24), ഋഷഭ് പന്ത് (9) എന്നിവരാണ് ക്രീസില്‍. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ലോകേഷ് രാഹുലിനെ സ്റ്റാര്‍ക്ക് മടക്കി. പന്ത് ലീവ് ചെയ്യാന്‍ ശ്രമിച്ച രാഹുലിന്റ കൈയില്‍ തട്ടി ഓഫ്സ്റ്റംപിലേക്ക് പതിക്കുകയായിരുന്നു. പിന്ന

Full story

British Malayali

ദോഹ: ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കുന്നത് എട്ടാം വിസ്മയം. 2022 ലോകകപ്പിനായി നിര്‍മ്മിക്കുന്ന ലുസെയ്ല്‍ സ്റ്റേഡിയത്തിന്റെ ഡിസൈന്‍ ഖത്തര്‍ പുറത്ത് വിട്ടത് കണ്ട് ഏവരും അത്ഭുതപ്പെട്ടിരിക്കുകയാണ്. ലോകകപ്പിനായി നിര്‍മ്മിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമാണ് ലുസെയ്ല്‍. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സാന്നിധ്യത്തിലാണു സ്റ്റേഡിയത്തിന്റെ ഡിസൈന്‍ അവതരിപ്പിച്ചത്. ഫനാര്‍ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വെളിച്ചവും നിഴലും ഇഴ ചേര്‍ന്നതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുള്ളതാണു സ്റ്റേഡ

Full story

British Malayali

പെര്‍ത്ത്: ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാമിന്നിങ്സില്‍ 43 റണ്‍സിന്റെ ലീഡ് നേടിയ ഓസ്ട്രേലിയ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ മൊത്തം ഇന്നിങ്സ് ലീഡ് 175 റണ്‍സായി. മൂന്നാം ദിനം കളി ആരംഭിക്കുമ്പോള്‍ 3 വിക്കറ്റിന് 172 എന്ന നിലയിലാിരുന്ന ഇന്ത്യക്ക് അജിങ്ക്യ റഹാനയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. 51 റണ്‍സ് നേടിയ റഹാനയെ നേഥന്‍ ലയണ്‍ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. പിന്നീട് എത്തിയ

Full story

British Malayali

ഗ്വാങ്ഷു: ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യന്‍ താരം പി.വി സിന്ധുവിന് കിരീടം. സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണ്. നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സിന്ധുവിന്റെ കിരീട നേട്ടം. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. സ്‌കോര്‍ (2119, 2117). സെമിയില്‍ ജ

Full story

British Malayali

പെര്‍ത്ത്: ഒരു ടീമിന് മേല്‍ക്കൈ എന്ന് തോന്നുമ്പോള്‍ മറ്റേ ടീം തിരിച്ചടിക്കും. ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. 277ന് ആറ് എന്ന നിലയില്‍ ഒന്നാം ദിനം കളി അവസാനിപ്പിച്ച ഓസീസ് ഇന്ന് വലിയ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും തകര്‍പ്പന്‍ ബൗളിങിലൂടെ ഇഷാന്ത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓസീസ് ഒന്നാം ഇന്നിങ്സ് 326 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീത

Full story

British Malayali

ഗ്വാങ്ഷു: പി.വി സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ കലാശപ്പോരിന് യോഗ്യത നേടി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ തായ്ലാന്‍ഡിന്റെ രചനോക് ഇന്റാനോണിനെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകളില്‍ തന്നെ സിന്ധു വിജയം കണ്ടു. ആദ്യം ഗെയിം 21-16ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ വിട്ടുകൊടുക്കാതെ കളിച്ച സിന്ധു 25-23ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഫൈനലില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. ജപ്പാന്‍ താരം തന്

Full story

[5][6][7][8][9][10][11][12]