1 GBP = 102.00 INR                       

BREAKING NEWS
British Malayali

എന്നും വേറിട്ട പ്രവര്‍ത്തനം കാഴ്ച വച്ച് തിളങ്ങിയ പ്രതിഭയാണ് എന്‍എച്ച്എസ് നഴ്സും മലയാളിയുമായ മിനിജ ജോസഫ്. രോഗികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി തന്റേതായ വഴികളിലൂടെ നീങ്ങി മിനിജ അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ച വനിതയാണ് മിനിജ. ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ തിയേറ്റര്‍ മേട്രനായ മിനിജ ഇപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ പിരിയോപെറാക്ടീവ് നഴ്‌സിംഗ് അസോസിയേഷന്‍ രൂപീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് രജിസ്‌ട്രേഡ് പിരിയോപെറാക്ടീവ് നഴ്‌സസി (ഐഎഒആര്‍പി

Full story

British Malayali

കവന്‍ട്രി: വര്‍ഷങ്ങളോളം സ്വന്തം ശരീരത്തെ ഗൗനിക്കാതെ നഴ്‌സിങ് ഹോമുകളില്‍ ജോലി ചെയ്ത ശേഷം ആ രംഗം വിട്ട മലയാളികള്‍ ഏറെയാണ് ബ്രിട്ടനില്‍. കനത്ത ശാരീരിക അധ്വാനം ആവശ്യമായ തൊഴിലില്‍ ജോലി സ്ഥിരതയും ലഭിക്കാന്‍ ഉള്ള സാധ്യതയും പരിഗണിച്ചാണ് മിക്കവാറും പേരും ഈ തൊഴില്‍ തിരഞ്ഞെടുത്തതും. വര്‍ക് പെര്‍മിറ്റില്‍ പലപ്പോഴും ഗ്രാമങ്ങളില്‍ ജീവിക്കേണ്ടി വന്നപ്പോള്‍ മറ്റിടങ്ങളില്‍ തൊഴില്‍ കണ്ടെത്താന്‍ ഉള്ള ബുദ്ധിമുട്ടും സ്വാഭാവികമായും നഴ്‌സിങ് ഹോമുകളില്‍ രോഗീ പരിചരണത്തിലാണ് പലരെയും കൊണ്ട് ചെന്നെത്തിച്ചത്. ഒരു

Full story

British Malayali

സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവകാലത്ത് ഉപയോഗിക്കാനുള്ള നാപ്കിനുകളടക്കമുള്ളവ സൗജ്യന്യമായി വിതരണം ചെയ്യുക. അമിക ജോര്‍ജ് എന്ന മലയാളിപ്പെണ്‍കുട്ടിയുടെ ശ്രമം അതിനുവേണ്ടിയായിരുന്നു. #ഫ്രീപിരീഡ്‌സ് എന്ന ഹാഷ് ടാഗോടെ അമിക നടത്തിയ രണ്ടുവര്‍ഷത്തെ പ്രചാരണം ഒടുവില്‍ ഫലം കണ്ടു. ആര്‍ത്തവകാലത്ത് വിദ്യാര്‍ഥിനികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാനിറ്ററി ഉത്പന്നങ്ങള്‍ വാങ്ങാന്‍ സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് തന്റെ സമ്മര്‍ സ്റ

Full story

British Malayali

കവന്‍ട്രി: ഏഴു വയസുകാരന്‍ മകന് വേണ്ടിയാണു നിഷയുടെ ജീവിതം. മുംബൈയില്‍ നിന്നും നിറമുള്ള സ്വപ്നങ്ങളുമായി ലണ്ടനില്‍ എത്തിയ മലയാളി പെണ്ണിന് സ്വപ്നം കണ്ടത് പോലെ ഒന്നും ലണ്ടനില്‍ കണ്ടെത്താനായില്ലെങ്കിലും സ്വപ്ന തുല്യമായൊരു നേട്ടം സാക്ഷാല്‍ക്കരിക്കപ്പെട്ട നിമിഷങ്ങളുടെ അപൂര്‍വത പങ്കിടുകയാണ് ഈ യുവതി. ലണ്ടനില്‍ ഇന്ത്യാക്കാര്‍ക്കിടയിലെ മിസ് ആന്‍ഡ് മിസിസ് ആരെന്നു കണ്ടെത്തുവാനുള്ള മത്സരത്തില്‍ ഫൈനലില്‍ എത്തിയ ഏക മലയാളിയായ നിഷ ജോര്‍ജ്ജ് സൗന്ദര്യവേദിയില്‍ മലയാളി പെണ്ണിനോളം മാറ്റുള്ളവര്‍ വേറെയില്ലെന്നു

Full story

British Malayali

ലക്ഷക്കണക്കിനു ബിബിസി പ്രേക്ഷകര്‍ ശ്വാസമടക്കി പിടിച്ച് ആകാംക്ഷയോടെ വീക്ഷിക്കുന്ന ക്രൈം പരമ്പരയാണ് ഹാര്‍ഡ് സണ്‍. ഇതിലെ സെര്‍ജന്റ് മിഷല്‍ അലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ മലയാളി പെണ്‍കുട്ടിയാണ് വരദ സേതു എന്ന ന്യൂകാസിലുകാരി. ഇപ്പോഴിതാ, ഈ മിടുക്കിയെ തേടിയെത്തിയ മറ്റൊരു നേട്ടം കൈപ്പിടിയിലാക്കിയിരിക്കുകയാണ് വരദ. ബ്രിട്ടീഷ് അമേരിക്കന്‍ ടിവി സീരിസായ സ്‌ട്രൈക്ക് ബാക്കില്‍ അഭിനയിച്ചിരിക്കുകയാണ് വരദ ഇപ്പോള്‍. മാത്രമല്ല, യൂട്യൂബില്‍ റിലീസ് ചെയ്ത സീരിസിന്റെ ട്രെയിലര്‍ രണ്ടു ലക്ഷ

Full story

British Malayali

ലണ്ടന്‍: വ്യത്യസ്തമായ കഴിവുകള്‍ കൊണ്ട് ശ്രദ്ധേയരായ നിരവധി മലയാളി കുട്ടികളാണ് നമുക്ക് ചുറ്റുമുള്ളത്. ഇവരുടെ നേട്ടങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുമ്പോള്‍ അത്ഭുതത്തോടെ ബ്രിട്ടന്‍ ഉറ്റുനോക്കുന്നതിന് സാക്ഷികളായവരാണ് നാം. ഇപ്പോഴിതാ, അത്തരത്തില്‍ സായിപ്പന്മാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് സിയാന്‍ മനോജ് ജേക്കബ്ബ് എന്ന കൊച്ചു മലയാളി പെണ്‍കുട്ടി കൊയ്ത നേട്ടം. ചെറു പ്രായത്തിനിടയില്‍ നേടിയെടുത്ത അവാര്‍ഡുകള്‍ക്കൊപ്പം യുകെ പ്യൂവര്‍ ഇന്റര്‍നാഷണല്‍-2019 ലിറ്റില്‍ മിസ് കിരീടമാണ് സിയാന്‍ ഇപ

Full story

British Malayali

നമ്മുടെ മക്കള്‍ നമുക്ക് അപമാനം ഉണ്ടാക്കുമോ എന്നാണ് നമ്മള്‍ ഭയപ്പെടുന്നത്. എന്നാല്‍ അവര്‍ അഭിമാനമേ ഉണ്ടാക്കൂ എന്നു അടിക്കടിയുള്ള ഉദാഹരണങ്ങള്‍ തെളിയിക്കുന്നു. ഏറ്റവും ഒടുവില്‍ മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്ത ബോക്‌സിങ് റിങ്ങിലാണ് ഒരു മലയാളി തിളക്കം പ്രത്യക്ഷപ്പെട്ടത്. ലണ്ടന്‍ ഹരോ ഓണ്‍ ഹില്ലില്‍ താമസിക്കുന്ന ജോയല്‍ മാണി ജോര്‍ജ്ജ് എന്ന ചെറുപ്പക്കാരനാണ് വെള്ളക്കാരെ മലര്‍ത്തിയടിച്ച് യുകെ മലയാളികള്‍ക്ക് അഭിമാനമായത്. കഴിഞ്ഞ ശനിയാഴ്ച കാന്‍സര്‍ റിസര്‍ച്ച് യുകെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള അള

Full story

British Malayali

കവന്‍ട്രി: ഈ വര്‍ഷത്തെ ബ്രിട്ടീഷ് സിവില്‍ സര്‍വീസ് കടമ്പ കടന്നവരില്‍ ലണ്ടനിലെ കൃഷ്ണവേണിക്കു പിന്നാലെ മറ്റൊരു മലയാളി കൂടി. ബര്‍മിങ്ഹാമിന് അടുത്ത ഡെഡ്‌ലി നിവാസിയായ ജോണ്‍ ജോസഫിന്റെ മകള്‍ ആന്‍ ക്രിസ്റ്റിയാണ് ബ്രിട്ടീഷ് സിവില്‍ സര്‍വീസിലെ പുത്തന്‍ മലയാളി മുഖങ്ങളില്‍ ഒന്ന്. യുകെയിലെ മലയാളി യുവത്വത്തിനു മുന്നില്‍ അവസരങ്ങളുടെ നിര ഒരിക്കലും അവസാനിക്കുന്നതല്ലെന്നു കൂടി പറഞ്ഞു തരുകയാണ് ക്രിസ്റ്റിയുടെ നേട്ടം. ജീവിത വിജയ വഴികളില്‍ തിളങ്ങാന്‍ നൂറില്‍ നൂറെന്ന മാര്‍ക്കിനൊന്നും വലിയ സ്ഥാനമില്ലെന്നും ഈ

Full story

British Malayali

ഏഷ്യന്‍ ഷെഫ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതവായി ഗുരുവായൂര്‍ക്കാരന്‍ ആശിഷ്. ആലപ്പുഴ സ്‌റ്റൈല്‍ മീനും, നാടന്‍ ചിക്കന്‍ കറിയും വെച്ചാണ് ആശിഷ് അവാര്‍ഡ് നേടിയത്. ഗുരുവായൂര്‍ സ്വദേശിയും കാര്‍ഡിഫ് മലയാളിയുമായ ആശിഷ് അരവിന്ദാക്ഷനെ തേടി അവാര്‍ഡ് എത്തിയതോടെ ഏറെ അഭിമാനത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം. ഇക്കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ ഗ്രോസ്സ്‌നോവര്‍ ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സെലിബ്രിറ്റി ടി. വി അവതാരകനും എഴുത്തുകാരനുമായ ചാപ്മാനില്‍ നിന്നുമാണ് അവാര്‍ഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി

Full story

British Malayali

കവന്‍ട്രി: പഠിക്കുന്ന കുട്ടികള്‍ ഡാന്‍സിനും പാട്ടിനും പുറകെ പോയി സമയം കളയണോ? അതൊക്കെ പഠിക്കാന്‍ മോശമായവര്‍ക്കുള്ള കാര്യമല്ലേ? ഇത്തരം ഒരു ചിന്തയിലൂടെ കടന്നു പോയിട്ടില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ അത്തരക്കാരുടെ മുന്നിലേക്ക് ചൂണ്ടിക്കാട്ടാന്‍ ഇപ്പോള്‍ യുകെ മലയാളികളുടെ മുന്നിലുള്ള പേരാണ് ശ്രുതി അനില്‍. ഇത്തവണത്തെ യുക്മ കലാമേളയില്‍ കലാതിലകമായി മാറിയ ശ്രുതി കലയ്‌ക്കൊപ്പം പഠനവും തുല്യ പ്രാധാന്യത്തോടെയാണ് കൂടെ കൂട്ടിയിരിക്കുന്നത്. ഇപ്പോള്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിയായ റെഡിച്ചിലെ ലിയാ

Full story

[3][4][5][6][7][8][9][10]