1 GBP = 104.30 INR                       

BREAKING NEWS
British Malayali

ബസ്സറിന്റെ കാതടപ്പിക്കുന്ന അരോചകമായ മുഴക്കം അനുനിമിഷവും വണ്ടിന്റെ മൂളല്‍ പോലെ കാതിന്റെ ഉള്ളറകളില്‍ ഇരമ്പിക്കൊണ്ടിരുന്നു. രാത്രി ജോലിക്കെത്തി നാലു മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരു നിമിഷമൊന്നിരിക്കുവാന്‍ മോഹിച്ചിരുന്നപ്പോഴായിരുന്നു വീണ്ടും ബസറടിച്ചത്. മാര്‍ഗരെറ്റ് വെയ്റ്ററിന്റെ മുറിയില്‍ നിന്ന് തന്നെ വീണ്ടും വിളി വന്നപ്പോള്‍ ദേഷ്യത്തെക്കാളുപരി അരോചകമായി മാറി. പക്ഷെ ചെയ്യുന്ന ജോലിയോടുള്ള കൂറിനാലും ഓരോ മനുഷ്യജീവനേയും  സംരക്ഷിക്കുവാനായി തന്നാലാവുന്നത് എല്ലാം ചെയ്യുമെന്ന വാഗ്ദാനവും ഓര്‍മ്മയി

Full story

British Malayali

അനന്തമായ നീലാകാശത്തേയ്ക്ക് കുതിച്ചുയരുന്ന തൂവെണ്മയേറിയൊരു പക്ഷി, കറുത്ത പുള്ളികളുള്ള വിശാലമായ ചിറകുകള്‍ക്കിടയില്‍ അമിതമായ ശരീരഭാരം താങ്ങികൂടുതല്‍ ഉയരങ്ങള്‍ ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു. ഉയരങ്ങളേറും തോറും ശരീരഭാരം വര്‍ദ്ധിക്കുകയും ചിറകുകളുടെ ശക്തി കുറയുകയും ചെയ്തുകൊണ്ടിരുന്നു. എങ്കില്‍ കൂടിയും കൂടുതല്‍ ഉയരങ്ങളിലെത്തെണ്ടതിനാല്‍ പതിന്മടങ്ങ് വാശിയോടെ ചിറകുകള്‍ ആഞ്ഞടിച്ചു മുന്നേറുവാന്‍ ശ്രമിക്കുമ്പോള്‍ സാധിക്കാതെ വരുന്ന നിമിഷങ്ങള്‍.  വീണ്ടും ശക്തിക്ഷയിച്ചു നിലം പതിക്കുമെന്നോര്‍ത്ത നി

Full story

British Malayali

'അമ്മേ ദേ അവന്‍ പിന്നേം വന്നു' എന്നുള്ള നിലവിളി കേട്ടാണ് ഡെയ്സി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. ഓടി മുറിയിലെത്തിയപ്പോള്‍ ജനാലയിലേയ്ക്ക് കൈചൂണ്ടി നില്‍ക്കുന്ന ജോക്കുട്ടനെ ആണ് കാണുന്നത്. ജനാലയിലെ വിരിപ്പുകള്‍ നീക്കിയിരുന്നു, പുറത്തെ അരണ്ട വെളിച്ചത്തില്‍ ഒന്നും തെളിച്ചു കാണുവാന്‍ സാധിക്കുന്നില്ലെങ്കിലും ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കി വിറച്ചു നില്‍ക്കുന്ന പൊന്നുമോന്‍. മുറിയിലെ വെളിച്ചമിട്ടുകൊണ്ട് ശ്വാസമുതിര്‍ക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു തോളിലിട്ടു ആശ്വസിപ്പിക്കുമ്പോഴും നനഞ്ഞ പൈ

Full story

British Malayali

നേരം സന്ധ്യയോടടുക്കുന്നു, തുലാവര്‍ഷം പടിക്കലെത്തി നില്‍ക്കുകയാണ്. കടവത്ത് വേലിയേറ്റം നല്‍കിയ അവസരം ഒട്ടും പാഴാക്കാതെ പുഴ ചെമ്മണ്‍പാതയിലേയ്ക്ക് ഇടയ്ക്കിടെ എത്തിനോക്കുന്നുണ്ടായിരുന്നു. കരിങ്കല്ല് പാകിയുര്‍ത്തിയ കടവ് പലയിടത്തും ഇടിഞ്ഞുപോയിരിക്കുന്നു. ഇളകിയാടുന്ന കരിങ്കല്ലിന്‍ ചൂളുകളുടെ മൃദുലമായ ശബ്ദം.... എന്തോ സ്വകാര്യം അവര്‍ പങ്കുവെക്കുകയാണോ... അതേ തന്റെ മാറിലേക്ക് 'ഞാന്ന്' കിടക്കുന്ന തെങ്ങോല പടിഞ്ഞാറന്‍ ശീതക്കാറ്റ് അടിച്ച് ആടിക്കളിക്കുന്നതു കണ്ട് രസിക്കുകയാണോ പുഴ? ആയിരിക്കാം... ഈ കാണുന്ന കുഞ്ഞോളങ്ങ

Full story

British Malayali

വേനല്‍ സൂര്യന്റെ ചൂടസഹ്യമാവുമ്പോള്‍ വിണ്ടുണങ്ങിക്കരയുവാനൊരുങ്ങുന്ന ഭൂമിയെ തഴുകി ആശ്വസിപ്പിക്കുവാന്‍ ഇടതിങ്ങിയ കരിമേഘങ്ങളുടെ അകമ്പടിയോടെ ഭൂഖണ്ഡങ്ങള്‍ താണ്ടി അറബിക്കടലോരം ചേര്‍ന്ന് വായുദേവനെത്തുമ്പോള്‍ വടക്കോട്ട് പിന്‍വാങ്ങുന്ന ആദിത്യനെ പൂര്‍ണ്ണശോഭയില്‍  വീണ്ടും കണ്ടുകിട്ടുവാന്‍ വര്‍ഷകാലം പൊലിയുവോളം  കാത്തിരിക്കണം. അഗാധനീലിമയേറിയ മഹാസമുദ്രങ്ങളിലെ ലവണാംശമധികമുള്ള  ജലകണങ്ങള്‍ വാനമേഖങ്ങളിലേറി തുമ്പിക്കൈ വണ്ണത്തില്‍ ശുദ്ധജലമായി ഭൂമിയില്‍ പതിക്കുമ്പോള്‍ വീണ്ടും തളിരിടുന്നു പുതുജീവ

Full story

British Malayali

നിശബ്ദമായ ഒരു യുദ്ധകളത്തിലാണ് നാം ഇന്ന്. ആരവവും രഥങ്ങളും തേരുകള്‍, പീരങ്കി, വാള്‍, മിസൈല്‍, തോക്ക്  ഇതൊന്നും ഇല്ലാതെ ഈ  ലോകത്തെ മുഴുവന്‍ നിഛലമാക്കിയത് ആരെന്നറിയുമോ നഗ്‌നനേത്രങ്ങളാല്‍ കാണുവാന്‍ പോലും  കഴിയാത്ത ഒരു 'കുഞ്ഞന്‍ വൈറസ് കൊറോണ'. ഓരോ ദിനം പുലരുമ്പോള്‍ ഇന്നു ആര്‍ ഈ ലോകത്തോട് വിട പറഞ്ഞു ആരൊക്കെ ഈ മഹാമാരിയില്‍ അകപ്പെട്ടു എന്ന് പത്രങ്ങളിലും മാധ്യമങ്ങളിലും തിരയുകയാണ്. ഹേയ്  മനുഷ്യ നീ എന്തൊക്കെ നേടിയാലും യേതൊക്കെ പദവിയില്‍ ഇരുന്നാലും ജാതി, മതം, ധനവാന്‍, ദരിദ്രന്‍ എന്ന തിരിവില്ലാതെ ദിനം പ്രതി ഈ ല

Full story

British Malayali

2009 ഏപ്രില്‍ 13 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രാജീവ് കുമാറിന്റെ അമ്മ മരിച്ചു. അന്നവന് 17 വയസായിരുന്നു. അച്ഛനില്ലാത്ത രാജീവിനെ അവന്റെ കുഞ്ഞമ്മയെ ഏല്‍പ്പിച്ചു കൊടുത്ത ശേഷമാണ് അവന്റെയമ്മ കണ്ണടച്ചത്.  പിന്നീടങ്ങോട്ട് കുഞ്ഞമ്മയും ചിറ്റപ്പനും അവരുടെ മക്കള്‍ സുമയും സീമയുമായിരുന്നു രാജീവിന്റെ ബന്ധുക്കള്‍. മരിക്കുന്നതിനു മുമ്പു തന്നെ അവന്റെയമ്മ, അരുന്ധതി, സ്വത്തുക്കള്‍ അവന് കിട്ടുന്ന തരത്തില്‍ വേണ്ടതു ചെയ്തു വച്ചിരുന്നു. കുടുംബ സ്വത്തായിക്കിട്ടിയ 48 സെന്റ് പുരയിടവും അതിലൊരു ഓടിട്ട പഴയ കെട്ടിടവും 18 കഴിഞ്ഞപ്പോള്‍ രാ

Full story

British Malayali

എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷം  നല്‍കിയ  ചില സംഗതികളാണ് ബന്ധുമിത്രാദികള്‍ക്ക് വേണ്ടി ഞാന്‍ നടത്തിയിട്ടുള്ള പെണ്ണുകാണല്‍ അപാരതകള്‍... അതെ... രണ്ട് വ്യത്യസ്ഥ ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ച് ഒരു കുടുംബമായി വാഴിക്കുമ്പോഴുള്ള ആ ആനന്ദം ഒന്ന് വേറെ തന്നെയായിരുന്നു ...!   ഇപ്പോഴുള്ള ന്യൂ-ജെന്‍ പിള്ളേരെ പോലെയുള്ള ചാറ്റിങ്ങും, ചീറ്റിങ്ങും, ഡേറ്റിങ്ങുമൊന്നുമില്ലാതെ പ്രഥമ ദര്‍ശനത്തില്‍ തന്നെ ജീവിത പങ്കാളികളായവര്‍ ...! അവര്‍ ഇപ്പോഴും തട്ടി മുട്ടി കോട്ടം കൂടാതെ പരസ്പരം പിരിയാതെ തന്നെ മരണം വരെ ജീവ

Full story

British Malayali

വീതിയേറിയ ജനല്‍ ചില്ലിലൂടെ മേഘാവൃതമായ ആകാശത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ മനസ്സില്‍ ആശങ്കകള്‍ പെരുകുന്നു. 2020 ലെ ഒരു പുലര്‍ക്കാലം വാര്‍ത്താ ശകലങ്ങളില്‍ കൂടി കണ്ണോടിച്ചാല്‍ മനസ്സ് ചഞ്ചലചിത്തമാകും. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞു കൊണ്ടിരുന്ന ലോകത്തെ വര്‍ഷങ്ങളോളം പിന്നോട്ട് പിടിച്ചു വലിഞ്ഞു നിര്‍ത്തിയിരിക്കുന്നു പ്രകൃതി. ദുരന്തം ആഘോഷമേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ ഏതൊരു മനുഷ്യനെയും ശോകമൂകമാക്കി കൊണ്ടിരിക്കുന്ന അവസ്ഥ. സമ്പാദിച്ചതും സമ്പാ

Full story

British Malayali

അനസ്‌തേഷ്യയുടെ ആഴങ്ങളില്‍ നിന്നും മോചിതനായി ഞാന്‍ ജീവനിലേക്ക് തിരിച്ച് വന്നു. കണ്ണ് തുറന്നപ്പോള്‍ ആദ്യം കണ്ടത് ജിമ്മനെ ആയിരുന്നു. ഞാന്‍ കിടന്നിരുന്ന കട്ടിലിനരുകിലെ സ്റ്റൂളിലിരുന്ന് അവന്‍ ഉറങ്ങുന്നു.  എത്ര മണിക്കൂറുകള്‍ ഞാന്‍ അബോധാവസ്ഥയില്‍ കിടന്നെന്ന് അറിയില്ല. ഇരുളിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് കണ്ട കന്യാസ്ത്രി മുറിയിലേക്ക് കടന്നുവന്നു. എന്റെ വലത് കൈയ്യിലെ സ്ലിങ്ങിലേക്കും, കൈകാലുകളിലെ വെച്ച് കെട്ടിലേക്കും നോക്കി ചിരിച്ചു.  'എങ്ങനെ ഉണ്ടായിരുന്നു ഉറക്കം?' സ്വരം കേട്ട് ജിമ്മനുണര്‍ന്നു. 'ഇന

Full story

[1][2][3][4][5][6][7][8]