1 GBP = 92.50 INR                       

BREAKING NEWS
British Malayali

വികൃതമായ മുഖമുള്ള ആ മനുഷ്യന്‍ എന്തോ പറയാന്‍ തുടങ്ങുന്നത് കണ്ട് ഞാന്‍ ഗ്ലാസ് താഴ്ത്തി.  ''ഇന്നിവിടെ പണിയൊന്നും ചെയ്യില്ല, വണ്ടി നേരെ റിവേഴ്സ് എടുത്തൊ.'' എന്തോ ഒരു പന്തികേടുള്ള പോലെ തോന്നിയതുകൊണ്ട് ഞാനൊന്നും മിണ്ടാതെ റിവേഴ്സ് എടുത്തു പോന്നു.  ''ഈ സ്ഥലം അത്ര ശരിയല്ല, കുറെ കറുത്ത വസ്ത്രം ധരിച്ച ആള്‍ക്കാര്‍ കൂട്ടം കൂടിയിരുന്ന് എന്തോ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നുണ്ടവിടെ. ഒരാള്‍ നീണ്ട് നിവര്‍ന്ന് കിടപ്പും ഉണ്ട്.'' ഭാര്യയുടെ വാക്കുകളിലെ പരിഭ്രാന്തി എനിക്ക് മനസ്സിലായി. വീട്ടിലെത്തിയ പാടെ ഭക്ഷണം കഴിച്ചവള്‍ ഉ

Full story

British Malayali

ഞാനോടി ഗേറ്റിനടുത്തേക്ക് എത്തുന്നതിനു മുന്‍പേ ബെന്ന്യാച്ചന്‍ നിലംപൊത്തി കഴിഞ്ഞിരുന്നു. ബെന്ന്യച്ചനെ ഇത്രയധികം പേടിപ്പിച്ച ജീവിയെന്താണെന്നായിരുന്നു എന്റെ ഉത്കണ്ഠ. ബെന്ന്യച്ചനെ അവിടെത്തന്നെ വിട്ട് ഞാന്‍ റോഡിലേക്കിറങ്ങി ചെന്നു. ദൂരെ വിളക്ക് കാലിനടിയില്‍ പാതിവെട്ടത്തില്‍ ഞാനതിനെ കണ്ടു. ഞങ്ങളെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു കുറുക്കന്‍.  എന്നെ കണ്ടതും അവന്‍ പതുക്കെ ഇരുട്ടിലൂടെ കുറ്റിക്കാടുകള്‍ക്ക് നേരെ ശാന്തനായി നടന്നു. ഞാന്‍ തിരിച്ച് വന്ന് ബെന്ന്യച്ചനെ എഴുന്നേല്‍പ്പിക്കുവാന്‍ ഒരു വിഫലശ

Full story

British Malayali

പോലീസ്‌കാരെ കണ്ടപ്പോള്‍ എന്റെ നാവിറങ്ങിപ്പോയപ്പോലെയായി. ഇവരെന്തിനാണ് കാലത്ത് തന്നെ വീട്ടുവാതില്‍ക്കല്‍? പരിഭ്രമം പുറത്ത് കാണിക്കാതെ ചെറിയൊരു വിക്കലോടെ ഞാന്‍ ചോദിച്ചു.  ''ആര്‍ യൂ ഓള്‍റൈറ്റ്?'' പോലീസുകാര്‍ പരസ്പ്പരം നോക്കി. അവരതെന്നോട് ചോദിക്കാനിരുന്ന ചോദ്യമായിരുന്നിരിക്കണം.  ''യെസ് യെസ്, ഗുഡ് മോണിംഗ് ' അപ്പോഴാണ് ഞാനും ഗുഡ് മോണിംഗ് പറഞ്ഞില്ലെന്നോര്‍ത്തത്.  ''നിങ്ങള്‍ വീട്ടിലെല്ലാവരും ഓക്കെ ആണോ എന്നറിയാന്‍ വന്നതാണ്''.  ''ഇവിടെ ആര്‍ക്കും കുഴപ്പമൊന്നുമില്ല. എന്താണ് പ്രശ്‌നം?'' ഈ സമയം റോഡിലൊര

Full story

British Malayali

മഴ ഗൗനിക്കാതെ കാറില്‍ നിന്നിറങ്ങി ഞാന്‍ ഗേറ്റിനടുത്തേക്ക് ചെന്നു. ഈയിടെ വാങ്ങിക്കൊടുത്ത ബി എം ഡബ്‌ള്യു കാര്‍ ഗേറ്റിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് പോസ്റ്റില്‍ ചേര്‍ത്ത് ഒട്ടിച്ച് വെച്ചിരിക്കുകയാണ്.  ഞാനെന്ത് പറയും എന്ന ഭയമാണ് ഭാര്യയുടെ കണ്ണുകളില്‍ കണ്ടത്. തല്‍ക്കാലം ഒന്നും പറയണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. എന്തെങ്കിലും പറഞ്ഞാല്‍ അത് കൂടി പോകും. താക്കോല്‍ വാങ്ങി വണ്ടിയെടുത്ത് മാറ്റി പാര്‍ക്ക് ചെയ്തു.  അന്ന് രാത്രി വൈകുന്നത് വരെ ആരുമൊന്നും മിണ്ടിയില്ല. ആരും വിശപ്പിനെ കുറിച്ചോ, ഭക്ഷണത്തെ കുറിച്ചോ

Full story

British Malayali

കറുത്ത മേഘങ്ങള്‍ കിഴക്കുനിന്നുമാണ് വന്ന് കൊണ്ടിരുന്നത്. കല്ലറയുടെ മുകളിലെത്തിയപ്പോള്‍ അതൊരു ടൊര്‍ണാഡോ പോലെ കറങ്ങുവാന്‍ തുടങ്ങി. ഇരുണ്ട മേഘപാളികള്‍ എന്നില്‍ നിന്നും ചന്ദ്രന്റെ പ്രകാശത്തെ പൂര്‍ണമായും മറച്ചു.  കല്ലറക്കരുകില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ഞാന്‍ ചാപ്പലിന്റെ വേലിക്കരുകിലേക്ക് ചെന്ന് അകത്തോട്ട് എത്തിനോക്കി. എന്തോ ഒരു ശക്തി കാറ്റിനെ കല്ലറയിലേക്ക് വലിക്കുകയാണെന്ന് എനിക്ക് തോന്നി.  ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഒരു ചെറിയ പ്രകാശം ആകാശത്ത് നിന്നും താഴ്ന്ന് വരുന്നത് ഞാന്‍ കണ്ട്. അ

Full story

British Malayali

ഈ സ്ത്രീയെ ഇതിന് മുന്‍പും കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ കറുത്ത കോട്ടണിയുകയോ, മൂക്കിലും ചുണ്ടിലുമെല്ലാം തുളച്ച് വളയങ്ങള്‍ ഇട്ടിരുന്നതോ ഓര്‍ക്കുന്നില്ല. അവര്‍ ക്രമാതീതം കണ്മഷി എഴുതുകയും, തലയോട്ടിയുടെ പടമുള്ള ഒരു ടോപ്പണിയുകയും ചെയ്തിട്ടുണ്ടായിരുന്നു. അവരിത്ര പെട്ടന്ന് എന്റെ പുറകില്‍ എവിടന്നു വന്നു എന്നാലോചിച്ചിട്ട് ഒരു പിടിയുമില്ല. വല്ല വിധേനയും അവരുടെ തുറിച്ചു നോട്ടത്തില്‍ നിന്നൊഴിവായി കാറില്‍ക്കയറി ഓഫീസിലേക്ക് വിട്ടു.  ഓഫീസിലെ കോഫി മെഷിനില്‍ ഫ്രഷ് കാപ്പിക്കുരു നിറച്ച് ഓണാക്കി കാപ്പിക്ക് വേണ്

Full story

British Malayali

വീഴ്ചയുടെ ആഘാതം ഗുരുതരമല്ലാതിരുന്നെങ്കിലും എഴുന്നേറ്റ് നില്‍ക്കണ്ട എന്നെനിക്ക് തോന്നി. രണ്ടാമതൊന്ന് ജനലിലൂടെ നോക്കുവാന്‍ ധൈര്യമുണ്ടായിരുന്നില്ല. നാലുകാലില്‍ ഇരുട്ടിലൂടെ നടന്ന് കോണി ചുവട്ടിലെത്തി. ശബ്ദമുണ്ടാകാതിരിക്കുവാന്‍ വേണ്ടി നാലുകാലില്‍ തന്നെ കോണി കയറി മുകള്‍ നിലയിലെത്തിയതിന് ശേഷമാണ് നിവര്‍ന്ന് നിന്നത്. തപ്പിത്തടഞ്ഞ് ബെഡ്ഡില്‍ കയറി പുതപ്പ് വലിച്ച് തലമൂടി കിടന്നു.  ഭാര്യയുടെ തലയണക്കടിയില്‍ അവളെപ്പോഴും സൂഷിക്കാറുള്ള കൊന്തയെടുത്ത് എന്റെ തലയണക്കടിയില്‍ വെച്ചു. നെറ്റിയില്‍ 'യൂ. രാ. ന. ഈ' എന

Full story

British Malayali

''ഹോ, ആരാണിതിവിടെ കൊണ്ട് വെച്ചത്? ' കിച്ചന് നടുവിലെ ഐലണ്ടിന് മുകളില്‍ വലിയൊരു ഫ്‌ലവര്‍ വെയ്സ്. വിവാഹ വാര്‍ഷികത്തിന് ലഭിച്ച പൂക്കളെല്ലാം കൂടി വലിയൊരു വെയ്സിലാക്കി തലയ്ക്കു പുറകിലായി വെച്ചിരിക്കുകയാണ്. ഒരു യക്ഷിയെപ്പോലെ തലയും കൈകളുമുള്ള ഒരു പൂക്കൂട.  അന്ന് പകല്‍ മുഴുവന്‍ സിറ്റിംഗ് റൂമില്‍ ഇരുന്നത് ആരാണ് തലയ്ക്കു പിന്നില്‍ കൊണ്ട് വെച്ചതെന്ന് ഒരു പിടിയുമില്ല. ഭയത്തിന്റെ വിറയല്‍ ഇത് വരെ മാറിയിട്ടില്ല.  ഏതായാലും ഇന്നത്തെ പണികളൊക്കെ നിറുത്തി ലൈറ്റണച്ച് കിടക്കാന്‍ തന്നെ തീരുമാനിച്ചു. സമയം വെളുപ്പിന് ര

Full story

British Malayali

രാത്രി ഒരു മണി കഴിഞ്ഞപ്പോഴാണ് ഉറക്കത്തിന്റെ തീക്ഷ്ണത എത്രത്തോളം കണ്‍പോളകളില്‍ തൂങ്ങുന്നുണ്ടെന്ന് മനസ്സിലായത്. അതുവരെ കുടിച്ച മൂന്ന് കട്ടന്‍ ചായകളില്‍ മധുരമില്ലാതിരുന്നത് കൊണ്ടാവാം ഉറക്കത്തെ പിടിച്ചു നിര്‍ത്താന്‍ ചായക്ക് കഴിയാതിരുന്നത്.  യക്ഷി എന്ന പുതിയ നാടകത്തിന്റെ പണിപ്പുരയിലാണ് ഞാന്‍. കള്ളിയങ്കാട്ടു  നീലിയും, ആകാശ ഗംഗയും, യക്ഷിയും ഞാനും, കൊട്ടാരം വില്‍ക്കാനുണ്ട് എന്ന് വേണ്ട മലയാളത്തില്‍ ഇറങ്ങിയ ഒട്ടുമിക്ക സിനിമകളുടെയും യക്ഷിസീനുകള്‍ കാണുകയായിരുന്നു ഈ ദിവസങ്ങളില്‍. പണ്ടെങ്ങോ വായിച്ചിട്

Full story

British Malayali

തൊണ്ണൂറ്റെട്ട് തികഞ്ഞ അത്തിമറ്റത്തെ അവറാച്ചനപ്പാപ്പന്‍ ഇന്നേയ്ക്ക് മൂന്നായി വായു വലിച്ച് കിടക്കുന്നു. മിനിങ്ങാന്ന്, മൂത്തളിയന്‍ അന്നാമ്മച്ചേടത്തീടെ മുഖത്ത് നോക്കി പറഞ്ഞു, 'അപ്പാപ്പന്‍ ഇന്ന് നേരം വെളുപ്പിക്കത്തില്ലെന്ന്.' അന്നു തലയ്ക്കലിരിപ്പ് തുടങ്ങിയതാ, അന്നാമ്മ ചേടത്തി. കുടുംബക്കാര് മുഴുവന്‍ അപ്പാപ്പന്റെ കട്ടിലിന് ചുറ്റും കൂട്ടം കൂടി തിക്കി തിരക്കി നില്‍ക്കുന്നു, അവര്‍ക്കിടയിലൂടെ അല്‍പാപ്പമായി അരിച്ചിറങ്ങി വരുന്ന വായു, അപ്പാപ്പന്‍ വളരെ പ്രയാസപ്പെട്ട്  ഇടയ്ക്കിടെ വലിച്ചെടുക്കുന്നുണ്ട്. മി

Full story

[1][2][3][4][5][6][7][8]