1 GBP = 93.10 INR                       

BREAKING NEWS
British Malayali

ന്യൂയോര്‍ക്ക്: ഈ പ്രണയത്തിന് ദേശമോ മതമോ അതിര്‍ത്തിയോ ഒന്നും ഒരു പ്രശ്നമായില്ല. സൈബര്‍ ലോകം ഇവരുടെ ചിത്രങ്ങള്‍ ആഘോഷമാക്കുകയണ്. 'ഒരു ന്യൂയോര്‍ക്ക് ലവ് സ്റ്റോറി' എന്ന തലക്കെട്ടില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നു. ഇന്ത്യന്‍ - പാക്കിസ്ഥാനി സ്വവര്‍ഗ ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ഓണ്‍ലൈനില്‍ വൈറലാകുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് സുന്ദാസ് മാലിക് ഇന്ത്യയില്‍ നിന്നുള്ള അഞ്ജലി ചക്ര എന്നീ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ലോകമെങ്ങും ഉള്ളവരുടെ ഹൃദയം കവരുന്നത്. അമേ

Full story

British Malayali

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിക്കൊണ്ട് ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണല്ലോ. നമ്മുടെ ചന്ദ്രയാന്റെ ആയുസ് ഇരട്ടിയായേക്കുംമെന്ന സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതായത് ചന്ദ്രയാന്റെ ആയുസ് ഒരു കൊല്ലം മാത്രമാണ് തുടക്കത്തില്‍ കരുതിയിരുന്നതെങ്കിലും ഇന്ധന ശതമാന റിപ്പോര്‍ട്ട് വന്നപ്പോള്‍ രണ്ട് കൊല്ലം ആകുമെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഇന്ത്യന്‍ മികവിന് മറ്റൊരു നേട്ടം കൂടി കൈവന്നിട്ടുമുണ്ട്.  ചന്ദ

Full story

British Malayali

സാമൂഹികമാധ്യമങ്ങള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായതോടെ, ഓരോ പോസ്റ്റിനും ഫോട്ടോയ്ക്കും ലഭിക്കുന്ന ലൈക്കിന്റെയും ഷെയറിന്റെയും എണ്ണമാണ് ഭൂരിപക്ഷത്തിന്റെയും ജീവിതത്തെ പ്രതീക്ഷയോടെ നയിക്കുന്നത്. എന്നാല്‍, ലൈക്കിനുവേണ്ടിയുള്ള ശ്രമങ്ങള്‍ അതിരുകടന്നതോടെ നിയന്ത്രണം വേണമെന്ന തോന്നലിലാണ്  ഇന്‍സ്റ്റഗ്രാം പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. പരീക്ഷണമെന്ന നിലയില്‍ ഓസ്‌ട്രേലിയയിലാണ് ഇത് ആദ്യമായി നടപ്പാക്കുന്നത്. ഇനിമുതല്‍ അന്യന്റെ ഫോട്ടോയ്ക്ക് എത്ര ലൈക്ക് കിട്ടിയെന്ന് മറ്റൊരാള്‍ക്ക് അറിയാനാകില്ല എന്നതാ

Full story

British Malayali

ലോകാവസാനത്തെക്കുറിച്ചും ഭൂമിയിലെ ജീവജാലങ്ങളുടെ സര്‍വനാശത്തെക്കുറിച്ചുമുള്ള ഏറെ പ്രവചനങ്ങളും മുന്നറിയിപ്പുകളും നാം ഏറെ കേട്ടതാണ്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ചേര്‍ത്ത് വയ്ക്കാവുന്ന മറ്റൊരു മുന്നറിയിപ്പുയര്‍ന്നിരിക്കുന്നു. ഇത് പ്രകാരം ഒക്ടോബര്‍ മൂന്ന് മുതല്‍ ഏത് നിമിഷവും സര്‍വനാശം വിതയ്ക്കുന്ന  ഉല്‍ക്ക ഭൂമിയില്‍ പതിക്കാമെന്നാണ് പ്രവചനം. 55,000 കോടി കിലോഗ്രാം തൂക്കമുള്ള ഈ കൂറ്റന്‍ ആസ്ട്രോയ്ഡ് വീണാല്‍ ഭൂമിയിലെ പാതിയോളം ജീവന്‍ ഇല്ലാതാവുമെന്നാണ് മുന്നറിയിപ്പ്.   ഒരിക്കലും സംഭവിക്കാതിരിക്കാന

Full story

British Malayali

ആന്‍ഡ്രോയിഡ് ഫോണ്‍ രംഗത്ത് പുതിയ തരംഗവുമായി ഗൂഗിള്‍ പിക്‌സല്‍ 4. ഫോണ്‍ പ്രേമികള്‍ കാലങ്ങളായി കാത്തിരിക്കുന്ന പിക്‌സല്‍ 4 ഒക്ടോബര്‍ മാസത്തോടെ വില്‍പനയ്‌ക്കെത്തും. ഇതു വരെ ഇറങ്ങിയ ഗൂഗിള്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി പിന്‍ഭാഗത്ത് ഇരട്ട ക്യാമറയുമായാണ് പിക്‌സല്‍ 4 ന്റെ വരവ്. കൂടാതെ ഒരു ക്യാമറയില്‍ 16 മെഗാപിക്‌സലിന്റെ ടെലി ഫോട്ടോ ലെന്‍സ് ഉണ്ടായിരിക്കും. വിശദമായ വിവരങ്ങള്‍ ഒന്നും തന്നെ ഫോണിനെപ്പറ്റി ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും ആന്‍ഡ്രോയിഡ് ക്യൂ കോഡില്‍ നിന്ന് ചില വിവരങ്ങള

Full story

British Malayali

വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു ആന്റിബയോട്ടിക്കുകള്‍. ബാക്ടീരിയയെ ഇല്ലാതാക്കാന്‍ കണ്ടുപിടിച്ച ഈ ദിവ്യാത്ഭുതം ഇപ്പോള്‍ തോറ്റുകൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മരുന്നിനെ അതിജീവിക്കുന്ന ശേഷി ബാക്ടീരിയകള്‍ സ്വയം ആര്‍ജിക്കുകയാണ്. എന്തിനും ഏതിനും ആന്റിബയോട്ടിക്കുകള്‍ കുറിക്കുന്ന ഡോക്ടര്‍മാരും സ്വയം ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകള്‍ തിരഞ്ഞെടുക്കുന്നവരുമൊക്കെയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. മരുന്നിനെ അതിജീവിക്കാനുള്ള ശേഷി അമിത മരുന്നുപയോഗത്തിലൂടെ ബാക്ടീരിയകള്‍

Full story

British Malayali

ഊണിലും ഉറക്കത്തിലും സോഷ്യല്‍ മീഡിയകളില്ലാതെ കഴിയാന്‍ സാധിക്കാത്തവര്‍ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ പെടാപ്പാട് പെട്ടു. ലോകമാകമാനം വാട്സാപ്പും ഫേസ്ബുക്കും പ്രവര്‍ത്തന തകരാറ് വന്നതിനെ തുടര്‍ന്നാണിത്. വാട്സാപ്പ് ലഭിക്കാതെ വന്നതാണ് മലയാളികളെ ഇന്നലെ കുടുക്കിയത്. ഇമേജുകളും വീഡിയോകളും ഓഡിയോകളും ഡൗണ്‍ലോഡ് ചെയ്യാനാവാതെ ഭ്രാന്ത് പിടിച്ച് വാട്സാപ്പ് അടിമകള്‍ നെട്ടോട്ടമോടുകയായിരുന്നു. ഇതിന് പുറമെ  ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള ആപ്പുകള്‍ മണിക്കൂറുകളായി ഭാഗികമായി പ്രവര്‍ത്തനരഹിതമായിരുന്നു.&nbs

Full story

British Malayali

വിനോദത്തിന് വേണ്ടിയുള്ള വെറുമൊരു സോഷ്യല്‍ മീഡിയ എന്ന പരിധി മറി കടന്ന് ഫേസ്ബുക്ക് വളര്‍ന്ന് വളര്‍ന്ന് നിത്യജീവിതത്തിലെ അനിവാര്യമായ സംഗതിയായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലിബ്ര എന്ന പേരിലുള്ള വിവാദമായ ക്രൈപ്റ്റോ കറന്‍സിയാണ് ഫേസ്ബുക്ക് വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ കറന്‍സി ദുരുപയോഗത്തിനും ചൂഷണത്തിനും വിധേയമായേക്കാമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ ഉയര്‍ത്തിയിട്ടുമുണ്ട്.  ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്റിറ്റിയായ ലിബ്ര അസോസിയേഷനുമായി ചേര്‍ന്നാണ്

Full story

British Malayali

ജനകീയമായ ആപ്പിള്‍ പ്രൊഡക്ടുകളില്‍ ഉടച്ച് വാര്‍ക്കല്‍ നടത്താനൊരുങ്ങുന്നുവെന്ന് ആപ്പിള്‍ കോണ്‍ഫറന്‍സ് വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഐട്യൂണും ആപ്പിള്‍ ലൈബ്രറിയും റദ്ദാക്കാന്‍ പോവുകയാണ്. ഐഫോണിന് ഡാര്‍ക്ക് മോഡ് തുടങ്ങാനും പദ്ധതിയുണ്ട്. ഐഒഎസ് 13ല്‍ ഞെട്ടിക്കുന്ന സവിശേഷതകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ആപ്പിള്‍ വാച്ചിന് പ്രത്യേക ഐവാച്ച് സോഫ്റ്റ് വെയര്‍ വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ആപ്പിളിനെ ആധുനികവല്‍ക്കരിക്കുന്നതിനായി വിപ്ലവകരമായ പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കാന്‍ പോ

Full story

British Malayali

ഇന്നലെ മുതല്‍ ലോകമാകമാനമുള്ള മുസ്ലീങ്ങള്‍ റമദാന്‍ വ്രതം ആരംഭിക്കുകയാണ്. തുടര്‍ന്ന് ഒരു മാസക്കാലം പകല്‍ സമയത്ത് അന്ന പാനീയങ്ങള്‍ വെടിഞ്ഞ് പൂര്‍ണമായ ആത്മസമര്‍പ്പണത്തോടെ ദൈവത്തെ മനസില്‍ ധ്യാനിച്ചാണ് ഓരോ വിശ്വാസിയും കടന്ന് പോവുക. ഈ അവസരത്തില്‍ റമദാനെ കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങള്‍ സ്മരിക്കുന്നത് ഉചിതമായിരിക്കും. എന്താണ് ഈ റമദാന്‍? മുസ്ലീങ്ങള്‍ നോമ്പെടുക്കുന്നത് എന്തിന്? നോമ്പില്‍ ഉമിനീര്‍ ഇറക്കാന്‍ പോലും കഴിയില്ലേ? എന്ത് കൊണ്ട് പകല്‍ ഭക്ഷണം അനുവദിക്കാതിരിക്കവെ രാത്രിയില്‍ അനുവദിക്കുന്ന

Full story

[1][2][3][4][5][6][7][8]