1 GBP = 102.80 INR                       

BREAKING NEWS
British Malayali

സൗത്താംപ്ടണില്‍ നിന്നും സിബിയും സൈമണും ചേര്‍ന്നപ്പോള്‍ മാഞ്ചസ്റ്ററില്‍ നിന്നും സാബുവും ഷാജിയും ഷൈനുവും ചേര്‍ന്നു. ബാത്തില്‍ നിന്നും ജഗദീഷും പ്രസന്നയും ചേര്‍ന്നപ്പോള്‍ ലെസ്റ്ററില്‍ നിന്നും ജോര്‍ജ്ജും സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നു ചേര്‍ന്നതു സാമും. വോക്കിംഗില്‍ നിന്നും ടോമിച്ചനും ടെല്‍ഫോര്‍ഡില്‍ നിന്നും ഫ്രാന്‍സിസും ബെല്‍ഫാസ്റ്റില്‍ നിന്നും ഷാജിയും ചേര്‍ന്നപ്പോള്‍ തിരുവനന്തപുരത്തു നിന്നും ഷാജനും ഒപ്പം കൂടി. ഇങ്ങനെ യുകെയിലെ വിവിധ ടൗണുകളില്‍ നിന്നും സൂമിലൂടെ ഒരുമിച്ചു ചേര്‍ന്ന

Full story

British Malayali

യുകെയില്‍ എത്തിയാല്‍ എല്ലാം ആയെന്നു കരുതുന്നവരാണ് എല്ലാവരും. എന്നാല്‍ യുകെയില്‍ എത്തിയിട്ടും ദാരിദ്ര്യം മാറാത്ത അനേകം പേരുണ്ട്. അതില്‍ മലയാളികളും ഉണ്ടെന്നറിയാന്‍ ഈ കൊറോണ കാലം വേണ്ടി വന്നു. ലണ്ടനില്‍ പട്ടിണി മൂലം ആത്മാഭിമാനം മറന്നു വിളിക്കേണ്ടി വന്നത് വിസിറ്റിംഗ് വിസയിലും മറ്റും എത്തി ഒളിച്ചും പാത്തും ജോലി ചെയ്തു ജീവിതം മുന്‍പോട്ട് കൊണ്ടു പോയവര്‍ക്കാണെങ്കില്‍ യുകെയില്‍ അങ്ങോളമിങ്ങോളം സ്റ്റുഡന്റ് വിസക്കാരും സഹായ അഭ്യര്‍ത്ഥന നടത്തുന്നു.  ആര്‍ക്കും നാട്ടിലേയ്ക്ക് പോകാന്‍ കഴിയുന്നില്ല എന്നതാ

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഹെല്‍പ് ലൈന്‍ തുടങ്ങിയ ദിവസങ്ങളില്‍ പ്രതികരണം കുറവായിരുന്നുവെങ്കിലും ലോക്ഡൗണിന്റെ അനന്തരഫലങ്ങള്‍ വന്നുതുടങ്ങിയെന്നുള്ള വസ്തുതയ്ക്ക് അടിവരയിടുന്നതായിരുന്നു ഓരോ ദിവസവും വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന കോളുകള്‍. തുടക്കത്തില്‍ ഒറ്റതിരിഞ്ഞ് വല്ലപ്പോഴുമെത്തിക്കൊണ്ടിരുന്ന സഹായാഭ്യര്‍ത്ഥനകള്‍ ഇപ്പോള്‍ വര്‍ധിച്ചു ദിവസവും മൂന്നും നാലും വരെ എത്തിനില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ വിളിക്കാനുള്ള സാഹചര്യമുണ്ടെന്നും ട്രസ്റ്റിമാര്‍ വിലയി

Full story

British Malayali

കൊറോണ വൈറസ് പകര്‍ച്ച വ്യാധിയുടെയും സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെയും പാശ്ചാത്തലത്തില്‍ അടുത്ത മാസം ആറിന് നോര്‍വിച്ചില്‍ വെച്ച് നടത്തുവാനിരുന്ന ചാരിറ്റി ഫൗണ്ടേഷന്റെ പൊതുയോഗം വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കുവാന്‍ ട്രസ്റ്റിമാര്‍ ചേര്‍ന്ന് തീരുമാനിച്ചു. അന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന കോണ്‍ഫറന്‍സില്‍ ഫൗണ്ടേഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും മുന്നോട്ടുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മാത്രമാവും ഉണ്ടായിരിക്കുക. നേരിട്ട് മുഖാമുഖമല്ലാതെ പ്രത്യേക

Full story

British Malayali

കൊറോണയുടെ വറുതിയില്‍പെട്ടുഴലുന്നവരെ എങ്ങനെ ഈ അവസരത്തില്‍ സഹായിക്കാമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഈ മാസം 22ന് തന്റെ ജന്മദിനം കൂടിയാണെന്നുള്ള കാര്യം ബോള്‍ട്ടണിലെ ഷൈനു ക്ലെയര്‍ മാത്യൂസ് ചിന്തിച്ചത്. സ്വന്തമായി ഒരു ഫണ്ട് റൈസിംഗ് പ്ലാറ്റ് ഫോം രൂപീകരിച്ചു ഫണ്ട് ശേഖരിച്ച് ജന്മദിനം മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന ഒരവസരമാക്കുവാനുള്ള ആശയം അങ്ങനെയാണ് ഉദിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അഡൈ്വസറി കമ്മറ്റി അംഗം കൂടിയായ, സ്വന്തമായി നഴ്‌സിംഗ് ഹോം നടത്തുന്ന ഷൈനു ബ്രിട്ടനിലെ ജീവകാരുണ്യ രംഗത്ത

Full story

British Malayali

കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായമാവശ്യമുള്ളവര്‍ക്കു ഫണ്ട് നല്‍കുവാനുള്ള അപേക്ഷാ രീതികള്‍ ചാരിറ്റി ഫൗണ്ടേഷന്‍ കൂടുതല്‍ അനായാസമാക്കിയിരിക്കുകയാണ്. കോവിഡ് സപ്പോര്‍ട്ട് അപ്പീലുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് മാത്രമാവും ഈ ഇളവുകള്‍ നല്‍കുക. സാധാരണ രീതിയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സ്‌കാന്‍ ചെയ്ത് അയയ്ക്കുന്നതിന് പകരം അപേക്ഷകന്റെ ആവശ്യങ്ങളടക്കം ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹെല്‍പ് ലൈനിലേയ്ക്ക് ഇമെയില്‍ ചെയ്താല്‍ മതിയാവും. ട്രസ്റ്റിമാര്‍ അന്വേഷിച്ച് യോഗ്യതയുണ

Full story

British Malayali

കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലേക്ക് നാലു വിദ്യാര്‍ത്ഥികളുടെ ഫോണ്‍ കോള്‍ എത്തുന്നത്. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ഇവര്‍ക്ക് ഭക്ഷണവും വീട്ടു വാടകയും നല്‍കാന്‍ സാധിക്കുമോ എന്നതായിരുന്നു അപേക്ഷ. വിദ്യാര്‍ത്ഥികളുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇവരെ സഹായിക്കുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തീരുമാനിക്കുകയായിരുന്നു. പഠനവും റെസ്‌റ്റോറന്റിലെ ജോലിയുമായി മുന്നോട്ടു പോയിരുന്ന ഇവര്‍ക്കിടയിലേക്കാണ് കൊറോണ കടന്നു വന്നത്. ഇതോടെ റെസ്‌റ്റോറന്റിലെ ജോലി നഷ്ടമാ

Full story

British Malayali

യുകെ എന്ന സ്വപ്‌നരാജ്യത്ത് എത്തിപ്പെട്ടിട്ടും പട്ടിണി മാറാത്ത മലയാളികള്‍ ഉണ്ട് എന്ന തിരിച്ചറിവാണ് ഈ കൊറോണ മുമ്പോട്ട് വയ്ക്കുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഹെല്‍പ് ലൈനിലേയ്ക്ക് ദിവസവും എത്തുന്നത് ഇത്തരം അനേകം കോളുകളാണ്. ഒരു ഗതിയും പരഗതിയും ഇല്ലാതെ അനേകം പേര്‍ ജീവിക്കാന്‍ വേണ്ടി കൈകാലിട്ടടിക്കുന്ന ദയനീയ കഥകളാണ് ദിവസവും ഞങ്ങളുടെ കാതുകളില്‍ എത്തുന്നത്. സ്റ്റുഡന്റ്, വിസിറ്റിംഗ് വിസകളില്‍ എത്തി നല്ല ജീവിതം കിട്ടാന്‍ ശ്രമിച്ചു പെട്ടുപോയ പാവങ്ങളും ഉണ്ട് ഇക്കൂട്ടത്തില്‍. ഈസ്റ്റ് ഹാം, മാഞ്

Full story

British Malayali

കൊവിഡ് കാലത്തിനു മുന്‍പ് സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എന്നാല്‍ ജോലിക്കിടയില്‍ കൊവിഡ് ബാധിക്കുകയും മറ്റനേകം അസുഖങ്ങള്‍ കൂട്ടിനെത്തുകയും ചെയ്തതോടെ ജീവിതം ആകെ പ്രതിസന്ധിയിലായി. കൊവിഡില്‍ നിന്നും രോഗമുക്തി നേടിയെങ്കിലും മറ്റു രോഗങ്ങള്‍ക്ക് വളരെയേറെ മരുന്നുകള്‍ കഴിക്കുന്നുണ്ട്. അസുഖത്താല്‍ ജോലി ചെയ്യാനാവാതെ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ഉണ്ടായിരുന്ന താമസസ്ഥലം നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോള്‍ പാലത്തിന്റെ അടിയിലും പാര്‍ക്കിലുമൊക്കെ കിടന്നുറങ്ങേണ്ട അവസ്ഥയിലുമാണ

Full story

British Malayali

ലണ്ടന്‍: യുകെയില്‍ എത്തിയാല്‍ എല്ലാം ആയെന്നു കരുതി സ്റ്റുഡന്റ് വിസ എടുത്തും വളഞ്ഞ വഴി തേടിയും എത്തി അപ്രതീക്ഷിതമായി കൊറോണയുടെ പിടിയില്‍ പട്ടിണിയിലായത് അനേകം മലയാളികളാണ് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ അത് സത്യമാണ്. സ്റ്റുഡന്റ് വിസയില്‍ എത്തി വാടകയ്ക്കും ഫീസിനും കാശു തികയാതെ നിലവിളിക്കുന്നത് അനേകം കുട്ടികളാണ്. വിസിറ്റിംഗ് വിസയില്‍ എത്തി എന്തെങ്കിലും ജോലി തരപ്പെടുത്താന്‍ ലണ്ടനില്‍ എത്തിയവരുമുണ്ട് പട്ടിണികിടക്കുന്നവരില്‍. നമ്മള്‍ സുരക്ഷിതരായി സര്‍ക്കാര

Full story

[7][8][9][10][11][12][13][14]