1 GBP = 89.20 INR                       

BREAKING NEWS
British Malayali

യുകെയിലെ മലയാളികളുടെ കരുണയ്ക്ക് ഇക്കുറി കയ്യടിച്ചത് കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുസ്തക്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയ ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലില്‍ സഹായങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ് ഹൈക്കോടതി ജഡ്ജി യുകെയിലെ മലയാളികളുടെ കരുണയെ പ്രശംസിച്ചത്. സത്യമല്ല, തെളിവുകളാണ് കോടതിക്ക് പരിഗണിക്കേണ്ടി വരുന്നതെന്നു പറഞ്ഞു സത്യത്തിനു വേണ്ടി നിലനില്‍ക്കാന്‍ ആഹ്വാനം ചെയ്താണ് ജസ്റ്റിസ് മുസ്തക് പ്രസംഗം അവസാനിപ്പിച്ചത്. ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന പത്തനാപുരം ഗാന്ധി ഭവനില്‍ നടന്

Full story

British Malayali

നമ്മളില്‍ ഒരാളായിരുന്നു ഹള്ളിന് സമീപം ബ്രിട്‌ലിങ്ടണിലെ ചാക്കോച്ചനും ഭാര്യ ദീപയും രണ്ടു പെണ്‍ മക്കളും. പത്തു വര്‍ഷം മുന്‍പാണ് അവര്‍ യുകെയില്‍ എത്തിയത്. എന്നിട്ടും വിസ നൂലാമാലകള്‍ മൂലം പി ആര്‍ ലഭിക്കുകയോ കൃത്യമായ ഒരു ജോലി ലഭിക്കുകയോ ചെയ്തില്ല. ഒന്നാലോചിച്ച് നോക്കൂ. നാട്ടില്‍ നഴ്‌സിങ് പഠിച്ച് ജോലി ചെയ്ത് ജീവിതം കരകയറ്റാന്‍ എത്തിയത്. എന്നിട്ടു നഴ്‌സായില്ല. പകരം പിടിച്ചുനില്‍ക്കാന്‍ ഒരു ജോലി കിട്ടിയെങ്കിലും ചാക്കോച്ചന്‍ അപൂര്‍വ്വമായ രോഗം ബാധിച്ചു കിടപ്പിലായതോടെ ആ ജോലിയും അവസാനിച്ചു. ചാക്കോച്ചനൊപ

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടില്‍ നിന്നും ആയിരം പൗണ്ട് മാറ്റിവച്ച് ബ്രിട്ടനിലെ രണ്ടു സംഘടനകള്‍ക്ക് സഹായം നല്‍കുവാന്‍ ചാരിറ്റി ഫൗണ്ടേഷന്റെ തീരുമാനം. ഇതനുസരിച്ച് ബ്രിട്ടനിലെ 'മേരിസ് മീല്‍', സൗത്താംപ്ടണ്‍ സണ്‍ഡേ ലഞ്ച് പ്രോജക്ട്' എന്നീ രണ്ടു സഘടനകള്‍ക്കാണ് 500 പൗണ്ട് വീതം നല്‍കുന്നത്. ഇതോടൊപ്പം വിര്‍ജിന്‍ മണി വഴി സമാഹരിക്കുന്ന തുക കൂടി ചേര്‍ത്താല്‍ വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത, നല്ല ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത നൂറിലധികം കുരുന്നുകള്‍ക്കാണ് ഇതുവഴി സഹായം നല്‍കുവാന്‍ കഴിയുക.

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിന് ഇന്നലെ അര്‍ദ്ധരാത്രിയോടെ ആവേശകരമായ സമാപനം. ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലില്‍ ആകെ സമാഹരിച്ചത് 8459.2 പൗണ്ടാണ്. വിര്‍ജിന്‍ മണി വഴി ലഭിച്ച 6517 ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ 7,862.5 പൗണ്ട് ലഭിച്ചപ്പോള്‍ ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 597 പൗണ്ട് എത്തി. ഇതില്‍ വിര്‍ജിന്‍ മണിക്ക് കൊടുക്കേണ്ട 3.5 ശതമാനം കമ്മീഷനായ 228 പൗണ്ട് കമ്മീഷന്‍ ഒഴിച്ചു ബാക്കിയുള്ളത് 7634.5 പൗണ്ടാണ്. ഇതോടൊപ്പം ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച 597 പൗണ്ടു കൂടി ചേര്‍ക്കുമ്പോള്‍

Full story

British Malayali

ക്രിസ്തുമസ് അപ്പീല്‍ അവസാനിക്കാന്‍ പോകുന്നു എന്ന ഇന്നലത്തെ വാര്‍ത്ത വായിച്ചു ഒരു വായനക്കാരന്‍ നല്‍കിയത് 796.5 പൗണ്ടായിരുന്നു. ആ വായനക്കാരന്‍ ഇത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നത്. ബ്രിട്ടീഷ് മലയാളിയുടെ ഒട്ടേറെ അപ്പീലുകള്‍ക്ക് ജിമ്മി ജോര്‍ജ് എന്ന വായനക്കാരന്‍ ഇങ്ങനെ ഉയര്‍ന്ന തുക സംഭാവന നല്‍കിയിട്ടുണ്ട്. അസാധാരണമായ മനുഷ്യ സ്നേഹത്തിന്റെ കയ്യൊപ്പായിരുന്നു ഈ തുക എന്നു പറയേണ്ടതില്ലല്ലോ. ഇതോടെ ക്രിസ്തുമസ് ന്യൂ ഇയര്‍ അപ്പീല്‍ 7627.5 പൗണ്ടായി ഉയര്‍ന്നു. ഈ തുക ഏഴു പേര്‍ക്കാണ് വീതിച്ചു നല്‍കേണ്ടത്. ഒരാള്‍ക്ക് ഒരു

Full story

British Malayali

ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ തേടി എത്തിയ അനേകം നിരാലംബരുടെ അപേക്ഷ പരിഗണിച്ച് ഏഴു പേരെ തെരഞ്ഞെടുത്തത് അവര്‍ക്ക് മറ്റൊരു കൈത്താങ്ങും ഇല്ല എന്നുറപ്പായപ്പോഴാണ്. ആ അപ്പീലിന് വായനക്കാര്‍ ഇതുവരെ നല്‍കിയത് 6743 പൗണ്ട് മാത്രമാണ്. നാളെ അര്‍ദ്ധരാത്രിയോടെ അപ്പീല്‍ അവസാനിക്കുമ്പോള്‍ ഒരാള്‍ക്ക് ഒരു ലക്ഷം പോയിട്ടു 1000 പൗണ്ട് പോലും നല്‍കാന്‍ ആവാത്ത സാഹചര്യത്തിലാണ്. അവശേഷിക്കുന്ന പ്രിയ വായനക്കാരോടു പറയാനുള്ളത് നമ്മുടെ സന്തോഷം ലഭിക്കാതെ പോയ ഇവര്‍ക്ക് വേണ്ടി നിങ്ങള്‍ ഏതെങ്കിലു

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫണ്ടേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഇംഗ്ലണ്ടിന്റെ ചരിത്ര നഗരമായ ബാത്തില്‍ വെച്ച് മാര്‍ച്ച് 23നു ശനിയാഴ്ച നടത്തുവാന്‍ ട്രസ്റ്റിമാരുടെ യോഗം തീരുമാനിച്ചു. ഉച്ചതിരിഞ്ഞ് ഒരു മണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കുന്നതും 24 മാര്‍ച്ച് 2018ന് പുതിയ ഭരണസമിതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതു മുതല്‍ 2019 മാര്‍ച്ച് 23 വരെയുള്ള കണക്കുകള്‍ അവതരിപ്പിക്കുന്നതും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അംഗങ്ങളുടെ അഭിപ്രായം ആരായുന്നതുമാണ്. തുടര്‍ന്ന് പുത

Full story

British Malayali

മെച്ചപ്പെട്ട ജീവിതവും സമ്പല്‍ സമൃദ്ധിയുമൊക്കെ തേടി ജനിച്ച നാടും നിലവിലെ ജീവിത സാഹചര്യങ്ങളുമൊക്കെ ഉപേക്ഷിച്ചുള്ള മലയാളിയുടെ യുകെയിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന് ഇപ്പോള്‍ ഏകദേശം രണ്ട് പതിറ്റാണ്ടുകളായിരിക്കുകയാണ്. അധ്വാനിച്ച് സ്വന്തമായി ജീവിതം കരുപിടിപ്പിക്കുമ്പോഴും തനിക്ക് യാതൊരു പരിചയവുമില്ലാത്ത മറ്റുള്ളവരുടെ സങ്കടങ്ങളില്‍ പങ്കുചേര്‍ന്നു അവരെ സഹായിക്കുന്നതിന് യുകെ മലയാളി എന്നും മുന്നില്‍ തന്നെയായിരുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനില്‍ കൂടി മാത്രം ഇന്നേവരെ ആറു ലക്ഷം പൗണ്ടോളം തുകയ

Full story

British Malayali

നന്മയുടെ വെളിച്ചം തേടി നിങ്ങള്‍ക്കു മുന്നിലേക്ക് എത്തിയവരാണ് ക്രിസ്മസ് അപ്പീലിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തിത്തന്ന ഏഴു മനുഷ്യര്‍. അപ്പീല്‍ ആരംഭിച്ച് രണ്ടാഴ്ച പിന്നിടവേ ഇതു വരെ ലഭിച്ചത് 5500 പൗണ്ടാണ്. ഏഴു പേര്‍ക്കായി ഈ തുക വീതം വെച്ചാല്‍ നിലവിലെ അവരുടെ സാഹചര്യങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമെങ്കിലും ആവുമോ എന്ന കാര്യം സംശയമാണ്. അവര്‍ക്കു നല്‍കുവാന്‍ ആവശ്യമായ തുക ഇനിയും ലഭിക്കാതിരിക്കെയാണ് അപ്പീല്‍ ഇനിയും ഒന്നരയാഴ്ച കൂടി നീട്ടി ഈമാസം 15ന് അവസാനിപ്പിക്കുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷ

Full story

British Malayali

ഒരു റബര്‍ ടാംപ്പിംഗ് തൊഴിലാളി ആയിരുന്നു കോട്ടയം തലയോലപ്പറമ്പ് കീഴുരിലെ ബിനോയ് എന്ന ഓസേഫ് ലൂക്കാ. 43 വയസ് മാത്രമാണ് പ്രായം. ഭാര്യ ജെനിയും നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു പെണ്‍മക്കളും പ്രായമായ 90ഉം 85ഉം വയസുള്ള വൃദ്ധരായ മാതാപിതാക്കളും അവിവാഹിതയും രോഗിയുമായ പിതാവിന്റെ സഹോദരിയും അടങ്ങുന്നതാണ് ബിനോയിയുടെ കുടുംബം. എട്ടു വര്‍ഷം മുന്‍പ് അതായത്, ബിനോയിയുടെ 35-ാം വയസില്‍ ബിനോയിയുടെ രണ്ടു വൃക്കകളും തകരാറിലായതോടെയാണ് ഈ കുടുംബത്തിന്റെ മേല്‍ വിധിയുടെ വിളയാട്ടം തുടങ്ങിയത്. രണ്ടു പെണ്‍മക്കള്‍ക്കായും

Full story

[8][9][10][11][12][13][14][15]