1 GBP = 91.50 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: രണ്ടായിരം പൗണ്ട് മുടക്കി എല്‍ഇഡി ദൃശ്യ സംവിധാനവും അല്‍പ വസ്ത്രധാരികളായ നര്‍ത്തകിമാരുടെ പ്രകടനവും ഫോര്‍ കോഴ്‌സ് ഡിന്നറും ഇല്ലെങ്കിലും തങ്ങളുടെ ആഘോഷം നന്മയുടെ പ്രകാശവര്‍ഷത്തില്‍ കുളിക്കുന്നതിന്റെ സന്തോഷം പങ്കിടുകയാണ് കടല്‍ തീര നഗരമായ ബ്ലാക് പൂള്‍ മലയാളികള്‍. സങ്കടത്തിന്റെ പെരുംകടല്‍ വായനക്കാരില്‍ എത്തിച്ച ക്രിസ്മസ്, പുതുവത്സര അപ്പീലിലെ അശരണര്‍ക്കു ഒരു നേരത്തെ മരുന്നിനും ഭക്ഷണത്തിനും ഒരു കൈ സഹായം നല്‍കാതെ നമ്മള്‍ ആടിപ്പാടി ആഘോഷിക്കുന്നതില്‍ ഒരു കാര്യവും ഇല്ലെന്നു മനസിലാക്കിയ ബ്ല

Full story

British Malayali

15 സെന്റ് ഭൂമിയില്‍ നിന്നുള്ള വരുമാനവും ഓട്ടോ ഓടിച്ചുണ്ടാക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിയിലുള്ള കല്ലുംപുറത്തു വീട്ടില്‍ ജോസ്‌കുട്ടി നാലംഗ കുടുംബത്തിന്റെ ഓരോ ദിവസം മുന്നോട്ടു കൊണ്ടുപോയിരുന്നത്. അന്നന്നത്തെ ആഹാരത്തിനുള്ള വക തേടി ആരെയും വലിയ ദുരിതമനുഭവിക്കുവാന്‍ അനുവദിക്കാതെ ജീവിച്ചു വരുമ്പോഴാണ് വൃദ്ധ മാതാവും മകനും ഭാര്യയും അടങ്ങുന്ന കുടുംബത്തിലേക്ക് ജോസ് കുട്ടിയുടെ കുടുംബത്തിലേക്ക് ദുരിതങ്ങള്‍ എത്തിയത്. ഭാര്യ ജെസ്സിയ്ക്ക് ആകസ്മികമായി സ്തനാര്&zw

Full story

British Malayali

ആലപ്പുഴ ജില്ലയിലെ കലവൂരുള്ള ശ്രീരാജ് എന്ന 27 വയസ്സുകാരന്‍ യുവാവും രമ്യയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ആ പ്രണയ വല്ലരിയിലെ ഏക പുഷ്പമാണ് ശ്രീ രഞ്ജിനി എന്ന നാലു വയസുകാരി പെണ്‍കുട്ടി. ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ശ്രീരാജും ഭാര്യയും ജീവിതം തുടങ്ങിയത്. ആ ജീവിതത്തിലേക്ക് ഒരു കുഞ്ഞു കൂടി വന്നപ്പോള്‍ സന്തോഷം ഇരട്ടിച്ചു. എന്നാല്‍ കുഞ്ഞു ജനിച്ച് നാല്‍പത്തിയൊന്നാം നാള്‍ സംഭവിച്ചത് ഇരുവരുടെയും ജീവിതത്തിലേക്ക് സങ്കടക്കടല്‍ ഇരച്ചെത്തുന്നതായിരുന്നു. ശ്രീരഞ്ജിനി ജനിച്ച് നാല്‍പത്തിയൊന്നാം നാളാണ് അപസ്മാരം വ

Full story

British Malayali

വയനാട് ജില്ലയിലെ മീനങ്ങാടിയ്ക്കടുത്തുള്ള കുംബ്ലേരിയില്‍ ഹതഭാഗ്യയായ വീട്ടമ്മയും ഭര്‍ത്താവും അവരുടെ രണ്ടു പെണ്‍കുട്ടികളും ഉണ്ട്. 48 വയസ്സുള്ള എല്‍ദോ എന്ന കുടുംബനാഥനും മുപ്പത്തഞ്ചുകാരിയായ ഭാര്യ ഷീജയും സ്‌കൂള്‍ വിദ്യര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളും അല്ലലില്ലാതെ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. അപ്പോഴാണ് ഒരു അപകടത്തിന്റെ രൂപത്തില്‍ ദുര്‍വിധി ആ കുടുംബത്തെ വേട്ടയാടുന്നത്. ഓട്ടോ ഡ്രൈവര്‍ ആയിരുന്ന എല്‍ദോ 2017 മെയ് മാസം അഞ്ചിനു മൂത്ത കുട്ടിയുടെ പത്താം ക്ലാസിലെ റിസള്‍ട്ട് അറിഞ്ഞ സന്തോഷത്തില്‍ വീ

Full story

British Malayali

ദുരന്തങ്ങളുടെ കദനകഥകള്‍ പറഞ്ഞു ഈ ക്രിസ്തുമസിന്റെ ഭംഗി കളയേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്ക് വേദനയുണ്ട്. എങ്കിലും നമ്മള്‍ ആഹ്ലാദിക്കുമ്പോള്‍ അതിന് കഴിയാത്തവരെ ഒന്നു ഓര്‍ക്കുക എങ്കിലും ചെയ്യേണ്ടത് ഭൂമിയിലെ നമ്മുടെ ധര്‍മ്മങ്ങളില്‍ പ്രധാനമെന്നു കരുതുന്നതുകൊണ്ടാണ് ദുരിതകഥ അനുഭവിക്കുന്നവരുടെ വേദനങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ എത്തിക്കുന്നത്. നാളെ രാത്രിയോടെ ക്രിസ്തുമസിനെ വരവേല്ക്കാനൊരുങ്ങുമ്പോള്‍ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്തിവരുന്ന മുപ്പത് വയസുകാരിയുടെ കഥയാണ് നിങ്ങളുമായി പങ

Full story

British Malayali

വിധി പലരോടും പല വിധത്തിലാണ് അതിന്റെ വ്യത്യസ്ത മുഖ ഭാവങ്ങളുമായി കൂട്ടിനെത്തുന്നത്. ഭാഗ്യവും നിര്‍ഭാഗ്യവും രോഗവും ദുരിതവും ഒക്കെയായി വിധി എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്നതാണ് സത്യം. യുകെ മലയാളികളായ നമ്മളില്‍ ഭൂരിഭാഗത്തിനും വിധിയുടെ നന്മയോടും ഭാഗ്യത്തോടും ഒപ്പം സഞ്ചരിക്കാന്‍ കഴിയുമ്പോള്‍ വിധി ഒരുക്കിയ രോഗവും ദുരിതവും കഷ്ടതയും മാത്രം കൂട്ടിനുള്ളവരും ഈ ഭൂമിയിലുണ്ട്. അത്തരക്കാരില്‍ ഒരാളുടെ എങ്കിലും കണ്ണീര്‍ തുടയ്ക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അതിലും വലിയ നന്മയുള്ള ഒരു നേര്‍ച്ചയില്ല, അതിലും വലിയ ശക്തിയുള

Full story

British Malayali

കോട്ടയം ജില്ലയിലെ ഒണംതുരുത്തു ചാമക്കാലയില്‍ മനോജ് ജോസഫ് എന്ന മുപ്പത്തൊന്‍പതുകാരന്‍ അതിരംപുഴയിലെ ഒരു ഹോട്ടലില്‍ വെയിറ്റര്‍ ആയി ജോലി ചെയ്തു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ജീവിച്ചു വന്നിരുന്നത്. തന്റെ ചെറുപ്രായത്തിലേ പിതാവിനെ നഷ്ടമായ മനോജ് പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്കോടെ പാസായെങ്കിലും അമ്മയുടെ രോഗവും കഷ്ടപ്പാടുകളും മൂലം കുടുംബം പട്ടിണിയില്‍ ആയതോടെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതനായി. ആദ്യം കൂലിപ്പണി ചെയ്തും പിന്നീട് ഹോട്ടല്‍ ജോലിയും ചെയ

Full story

British Malayali

മുംബൈയിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ലിവര്‍പൂള്‍ മലയാളി മോനിസിനായി ബ്രിട്ടീഷ് മലയാളി വായനക്കാരില്‍ നിന്നും ശേഖരിച്ച തുക കൈമാറി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെക്രറിയായ ജോര്‍ജ് എടത്വ മോനിസിന്റെ വീട്ടിലെത്തി തുക കൈമാറി. മൂത്ത മകന്‍ സോണാണ് തുക ഏറ്റ് വാങ്ങിയത്.സഹായം നല്‍കിയവര്‍ക്കും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചവര്‍ക്കും എല്ലാം സോണ്‍ നന്ദി പറഞ്ഞു. ഒരാഴ്ച നീണ്ടു നിന്ന അപ്പീലിലൂടെ മോനിസിനായി വായനക്കാരില്‍ നിന്നും സമാഹരിച്ചത് 2251.25 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ടു വഴി ഗിഫ്റ്റ

Full story

British Malayali

ലണ്ടന്‍: മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന 'കേരള ഫ്‌ളഡ്‌സ് റിലീഫ് അപ്പീലി'ല്‍ സമാഹരിച്ച 88,700 പൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കഴിഞ്ഞിട്ടും യുകെ മലയാളികളുടെ നാടിനോടുള്ള സ്‌നേഹത്തിന് അന്ത്യമാകുന്നില്ല. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ പുതിയ പദ്ധതി പ്രകാരം ഏതു വായനക്കാരനും അവരവരുടെ നാട്ടിലെ പദ്ധതിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുമ്പോള്‍ ബ്രിട്ടീഷ് മലയാളിയും ഒപ്പം നില്‍ക്കും.

Full story

British Malayali

മുംബൈയിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ലിവര്‍പൂള്‍ മലയാളി മോനിസിനായി ആരംഭിച്ച അപ്പീല്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ സമാപിച്ചു. ഒരാഴ്ച നീണ്ടു നിന്ന അപ്പീലിലൂടെ സമാഹരിച്ചത് 2251.25 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ടു വഴി ഗിഫ്റ്റ് അടക്കം ലഭിച്ചത് 1,996.25 (1632) പൗണ്ടാണ്. ബാങ്ക് അക്കൗണ്ട് വഴി 225 പൗണ്ടും ലഭിച്ചു. വിര്‍ജിന്‍ മണി വഴി ലഭിച്ച തുകയുടെ കമ്മീഷന്‍ തുകയായ 57 പൗണ്ട് കഴിച്ച് 1939.25 പൗണ്ടും ബാങ്ക് അക്കൗണ്ട് തുകയും ചേര്‍ത്ത് 2164.25 പൗണ്ടാണ് മോനിസിനായി സമാഹരിക്കാന്‍ കഴിഞ്ഞത്. ഇതിലേക്ക് ജനറല്‍ ഫണ്ടില്‍ നിന്നും 85.75 പൗണ

Full story

[9][10][11][12][13][14][15][16]