1 GBP = 92.00 INR                       

BREAKING NEWS
British Malayali

വിധി പലരോടും പല വിധത്തിലാണ് അതിന്റെ വ്യത്യസ്ത മുഖ ഭാവങ്ങളുമായി കൂട്ടിനെത്തുന്നത്. ഭാഗ്യവും നിര്‍ഭാഗ്യവും രോഗവും ദുരിതവും ഒക്കെയായി വിധി എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്നതാണ് സത്യം. യുകെ മലയാളികളായ നമ്മളില്‍ ഭൂരിഭാഗത്തിനും വിധിയുടെ നന്മയോടും ഭാഗ്യത്തോടും ഒപ്പം സഞ്ചരിക്കാന്‍ കഴിയുമ്പോള്‍ വിധി ഒരുക്കിയ രോഗവും ദുരിതവും കഷ്ടതയും മാത്രം കൂട്ടിനുള്ളവരും ഈ ഭൂമിയിലുണ്ട്. അത്തരക്കാരില്‍ ഒരാളുടെ എങ്കിലും കണ്ണീര്‍ തുടയ്ക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അതിലും വലിയ നന്മയുള്ള ഒരു നേര്‍ച്ചയില്ല, അതിലും വലിയ ശക്തിയുള

Full story

British Malayali

കോട്ടയം ജില്ലയിലെ ഒണംതുരുത്തു ചാമക്കാലയില്‍ മനോജ് ജോസഫ് എന്ന മുപ്പത്തൊന്‍പതുകാരന്‍ അതിരംപുഴയിലെ ഒരു ഹോട്ടലില്‍ വെയിറ്റര്‍ ആയി ജോലി ചെയ്തു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ജീവിച്ചു വന്നിരുന്നത്. തന്റെ ചെറുപ്രായത്തിലേ പിതാവിനെ നഷ്ടമായ മനോജ് പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്കോടെ പാസായെങ്കിലും അമ്മയുടെ രോഗവും കഷ്ടപ്പാടുകളും മൂലം കുടുംബം പട്ടിണിയില്‍ ആയതോടെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതനായി. ആദ്യം കൂലിപ്പണി ചെയ്തും പിന്നീട് ഹോട്ടല്‍ ജോലിയും ചെയ

Full story

British Malayali

മുംബൈയിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ലിവര്‍പൂള്‍ മലയാളി മോനിസിനായി ബ്രിട്ടീഷ് മലയാളി വായനക്കാരില്‍ നിന്നും ശേഖരിച്ച തുക കൈമാറി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെക്രറിയായ ജോര്‍ജ് എടത്വ മോനിസിന്റെ വീട്ടിലെത്തി തുക കൈമാറി. മൂത്ത മകന്‍ സോണാണ് തുക ഏറ്റ് വാങ്ങിയത്.സഹായം നല്‍കിയവര്‍ക്കും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചവര്‍ക്കും എല്ലാം സോണ്‍ നന്ദി പറഞ്ഞു. ഒരാഴ്ച നീണ്ടു നിന്ന അപ്പീലിലൂടെ മോനിസിനായി വായനക്കാരില്‍ നിന്നും സമാഹരിച്ചത് 2251.25 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ടു വഴി ഗിഫ്റ്റ

Full story

British Malayali

ലണ്ടന്‍: മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന 'കേരള ഫ്‌ളഡ്‌സ് റിലീഫ് അപ്പീലി'ല്‍ സമാഹരിച്ച 88,700 പൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കഴിഞ്ഞിട്ടും യുകെ മലയാളികളുടെ നാടിനോടുള്ള സ്‌നേഹത്തിന് അന്ത്യമാകുന്നില്ല. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ പുതിയ പദ്ധതി പ്രകാരം ഏതു വായനക്കാരനും അവരവരുടെ നാട്ടിലെ പദ്ധതിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുമ്പോള്‍ ബ്രിട്ടീഷ് മലയാളിയും ഒപ്പം നില്‍ക്കും.

Full story

British Malayali

മുംബൈയിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ലിവര്‍പൂള്‍ മലയാളി മോനിസിനായി ആരംഭിച്ച അപ്പീല്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ സമാപിച്ചു. ഒരാഴ്ച നീണ്ടു നിന്ന അപ്പീലിലൂടെ സമാഹരിച്ചത് 2251.25 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ടു വഴി ഗിഫ്റ്റ് അടക്കം ലഭിച്ചത് 1,996.25 (1632) പൗണ്ടാണ്. ബാങ്ക് അക്കൗണ്ട് വഴി 225 പൗണ്ടും ലഭിച്ചു. വിര്‍ജിന്‍ മണി വഴി ലഭിച്ച തുകയുടെ കമ്മീഷന്‍ തുകയായ 57 പൗണ്ട് കഴിച്ച് 1939.25 പൗണ്ടും ബാങ്ക് അക്കൗണ്ട് തുകയും ചേര്‍ത്ത് 2164.25 പൗണ്ടാണ് മോനിസിനായി സമാഹരിക്കാന്‍ കഴിഞ്ഞത്. ഇതിലേക്ക് ജനറല്‍ ഫണ്ടില്‍ നിന്നും 85.75 പൗണ

Full story

British Malayali

മുംബൈയിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ലിവര്‍പൂള്‍ മലയാളി മോനിസിനായി ആരംഭിച്ച അപ്പീല്‍ ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ വായനക്കാര്‍ നല്കിയത് 1920 പൗണ്ട് മാത്രമാണ്. ഇതോടെ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് മുമ്പിലേക്ക് അവസാന പ്രതീക്ഷയുമായി എത്തിയ മോനിസിയുടെ ഭാര്യ ജെസ്സി ഭര്‍ത്താവിന്റെ ചികിത്സാ ചിലവുകള്‍ എങ്ങനെ മുമ്പോട്ട് കൊണ്ടുപോകു മെന്നറിയാതെ ആശങ്കയിലാണ്. ജെസ്സിക്ക് വലിയൊരു തുക ആവശ്യമായി വരുന്ന സാഹചര്യമായിട്ടും പ്രളയ ദുരിതാശ്വാസത്തിനും മറ്റുമായി യുകെ മലയാളികള്‍ വലിയതോതില്‍ പണം ഇതിനകം ജീവകാ

Full story

British Malayali

കവന്‍ട്രി: പൂര്‍ണ ആരോഗ്യവാനായിരിക്കെ പക്ഷാഘാതത്തെ തുടര്‍ന്ന് തലകറങ്ങി വീണ ലിവര്‍പൂള്‍ മലയാളി മോനിസ് മുംബയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. നിലവില്‍ ഐസിയുവില്‍ തുടരുന്ന മോനിസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതും കണ്ണിന്റെ ചലനങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുന്നു എന്നതുമാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രതീക്ഷ. യാത്ര ചെയ്യാന്‍ സാധിക്കുന്ന ഘട്ടമായാല്‍ അദ്ദേഹത്തെ എത്രയും വേഗത്തില്‍ യുകെയില്‍ എത്തിച്ചു തുടര്‍ ചികിത്സ സാധ്യമാക്കാം എന്ന പ്രതീക്ഷയാണ് ജെസ്സി പങ്കിടുന്നത്. എന്നാല്‍ ഇത് സ

Full story

British Malayali

മുംബൈയിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ലിവര്‍പൂളിലെ മോനിസിനായി ആരംഭിച്ച അപ്പീല്‍ ആദ്യ ദിനം പിന്നിട്ടു. 24 മണിക്കൂര്‍ കൊണ്ട് 450 പൗണ്ടുമാത്രമാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി ലിങ്കു വഴി 340 പൗണ്ടും 110 പൗണ്ട് ബാങ്ക് അക്കൗണ്ട് വഴിയുമാണ് ലഭിച്ചത്. മുംബൈയിലെ ആശുപത്രിയില്‍ കഴിയുന്ന മോനിസിനൊപ്പം ഭാര്യ ജെസി ആണ് ഉള്ളത്. ലിവര്‍പൂളിലെ റോയല്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ് ജെസി. മുംബൈയിലെ വീട്ടിലെത്തി അമ്മയേയും കുടുംബക്കാരെയും കാണുവാന്‍ അവധിയാഘോഷത്തിനുമായാണ് മ

Full story

British Malayali

കവന്‍ട്രി: മുംബൈയില്‍ നിന്നും ഇന്ന് തിരികെ ലിവര്‍പൂളില്‍ എത്തേണ്ടിയിരുന്ന മോനിസും ജെസ്സിയും ആ വരവ് ഇനിയെന്ന് എന്നറിയാതെ മുംബയിലെ ആശുപത്രിയില്‍. കഴിഞ്ഞ ദിവസം പൊടുന്നനെ തലകറങ്ങി വീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ മോനിസിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഐസിയുവില്‍ നിന്നും ഇപ്പോള്‍ ഒബ്‌സര്‍വേറ്ററി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്നതാണ് മുംബൈയില്‍ നിന്നുള്ള വിവരം. ഇതിനകം ലക്ഷക്കണക്കിന് രൂപ ചികിത്സക്കായി ചെലവാക്കേണ്ടി വന്ന ഭാര്യ ജെസിയാകട്ടെ ആപത് ഘട്ടത്തില്‍ ഉറ്റവരാരും കൂടെയില്

Full story

British Malayali

ഇന്നലെ മറ്റൊരു ചരിത്രം കൂടി അതിന്റെ സര്‍വ്വ നന്മകളോടും കൂടി തിളങ്ങി നില്‍ക്കുക ആയിരുന്നു. പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ കാക്കാന്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ശേഖരിച്ച 88700 പൗണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയ അപൂര്‍വ്വമായ ആ നിമിഷം അങ്ങനെ തന്നെ കേരളീയ ചരിത്രത്തില്‍ രേഖപ്പെടുത്തും എന്നു തീര്‍ച്ച. ഒട്ടേറെ പ്രവാസി സംഘടനകള്‍ ഉണ്ടെങ്കിലും ഇത്രയധികം പണം കൈമാറിയ ആദ്യത്തെ സംഘടനയാണ് ഇതെന്നു തീര്‍ച്ച. ഇന്നലെ ഈ തുക മുഖ്യമന്ത്രി ഏറ്റുവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണിലും മുഖത്തും ഈ തിളക്കം വ്യക്

Full story

[14][15][16][17][18][19][20][21]