1 GBP = 88.40 INR                       

BREAKING NEWS
British Malayali

കഴിഞ്ഞ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ത്രീ പീക്ക് ചലഞ്ചില്‍ മൂന്നു മലകളും നിഷ്പ്രയാസം കയറിയിറങ്ങി യുകെയിലെ ചെറുപ്പക്കാര്‍ക്ക് മാതൃകയായി മാറിയ റെയ്‌നോള്‍ഡ് ഇതാ ആകാശത്തു നിന്ന് ഭൂമിയിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നതു മാത്രമല്ല, നിര്‍ധനരായ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കഴിയും എന്ന ചിന്തകൂടിയാണ് റെയ്‌നോള്‍ഡിനെ സ്‌കൈഡൈവിങ്ങിലേക്ക് ആകര്‍ഷിച്ചത്. സംഗീതത്തെയും ആയോധന കലകളെയും സ്നേഹിക്കുന്നതിനോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഏറെ വ്യാപൃതനാണ് എറണാ

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചു നടത്തുന്ന സ്‌കൈ ഡൈവിങ് ആവേശം കത്തിപ്പടരുന്നു. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി ഈമാസം 30 ആണ്. തീയതി അടുത്തതോടെ നിരവധി പേരാണ് ആകാശച്ചാട്ടത്തിന് തയ്യാറായി എത്തുന്നത്. പുതിയ തലമുറക്കാരാണ് ഇത്തവണത്തെ ആകാശച്ചാട്ടത്തിലേക്ക് കൂടുതലായി വരുന്നത് എന്നതാണ് ഒരു പ്രത്യേകത. ഓരോരുത്തരും അവരുടേതായ രീതിയില്‍ ഫണ്ട് ശേഖരണവും ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ 24 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിരവധി അപേക്ഷകള്‍

Full story

British Malayali

സാഹസികരാണ് പലപ്പോഴും സ്‌കൈഡൈവിംഗ് നടത്തുന്നത്. പത്തു പതിനയ്യായിരം അടി മുകളില്‍ നിന്ന് മേഘങ്ങള്‍ക്കിടയിലൂടെ ഭൂമിയിലേക്ക് ഒരു യാത്ര. സാഹസികത ഇഷ്ടപ്പെടുന്നതിനോടൊപ്പം കാരുണ്യം എന്ന ചിന്ത കൂടി മനസ്സില്‍ ഉണ്ടാകുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കാന്‍ ഒരുപാട് നന്മ നിറഞ്ഞ ഹൃദയങ്ങള്‍ ഉണ്ടായിരിക്കും. ഒരു സാദാ മലയാളിയെ പോലെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന ബിബിന്‍ എബ്രഹാമിന്റെ ഏക്കാലത്തെയും സ്വപ്നമായിരുന്നു എന്നും ഒരു അത്ഭുതമായി മാത്രം നോക്കിക്കാണുന്ന ആകാശത്തിലെ യന്ത്രപ്പറവയില്‍ നിന്ന് മ

Full story

British Malayali

ബ്രിസ്റ്റോള്‍: പ്രായത്തിന്റെ പ്രസരിപ്പും കാരുണ്യത്തിന്റെ വിശാലതയും ഒത്തൊരുമിച്ചപ്പോള്‍ യുവ സഹോദരങ്ങള്‍ മലയാളി യുവത്വത്തിന് മാതൃകയാവുന്നു. ബ്രിസ്റ്റോളില്‍ സ്ഥിരതാമസമാക്കിയ കോട്ടയം മോനിപ്പള്ളി ആച്ചിക്കല്‍ സുദര്‍ശനന്‍ നായരുടെയും ഷൈല നായരുടെയും മക്കളായ ശ്രുതി നായരും അക്ഷയ് നായരും ആണ് തങ്ങളുടെ ജീവിതാഗ്രഹങ്ങളിലൊന്നായ 'സ്‌കൈ ഡൈവിങ്' സഹജീവികള്‍ക്ക് പ്രയോജനമേകുന്ന കാരുണ്യോപാധിയാക്കി മാറ്റുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റബിള്‍ ട്രസ്റ്റ് ഓര്‍ഗനൈസ് ചെയ്യുന്ന 'സ്‌കൈ ഡൈവിംഗി

Full story

British Malayali

സാമൂഹിക സേവനം ചെയ്യാന്‍ മനസ്സുണ്ടാവുക എന്നത് ഒരു ചെറിയ കാര്യമല്ല. പുതുതലമുറയിലെ ഇത്തരത്തിലുള്ള ചിന്തകളും പ്രവര്‍ത്തിയും സമൂഹത്തിന് ഏറെ പ്രചോദനം നല്‍കുന്നതാണ്. ആകാശത്തിന്റെ അനന്ത വിഹായസ്സില്‍ നിന്നും ഭൂമിയിലേക്കുള്ള കുതിപ്പിനായി സ്വിന്‍ഡനില്‍ നിന്നുള്ള സ്റ്റെന്‍സി റോയ് എന്ന ഈ മിടുക്കി എത്തുകയാണ്. ചാരിറ്റി ധനസമാഹരണത്തോടൊപ്പം, പെണ്‍കുട്ടികള്‍ ഒന്നിലും പിന്നിലല്ല എന്നൊരു വലിയ സന്ദേശം കൂടിയാണ് സ്റ്റെന്‍സിയുടെ ഈ ചുവടുവെയ്പ്പ് സമൂഹത്തിന് നല്‍കുന്നത്. പഠനത്തോടൊപ്പം നൃത്തവും നെഞ്ചോടു ചേര്‍ത്തുപിട

Full story

British Malayali

നോയല്‍ ഫിലിപ്പ് എന്ന റണ്‍കോണിലെ ചുണക്കുട്ടന്‍ യുകെയിലെ പുത്തന്‍ തലമുറയ്‌ക്കൊക്കെ മാതൃകയാണ്. നമ്മളില്‍ ഭൂരിപക്ഷം പേരെയും പോലെ പുതിയ മേച്ചില്‍പുറം തേടി എത്തിയ നഴ്സായ അമ്മയുടെയും അച്ഛന്റെയും മകനു പഠനവും പള്ളിയും നാടും മാത്രമല്ല സാഹസികതയും കൂടപ്പിറപ്പാവുകയാണ്. നോയല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് മൂന്നു മലകള്‍ താണ്ടിയ ത്രീ പീക്ക് ചലഞ്ചിന്റെ പേരിലായിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയ ത്രീ പീക്ക് ചലഞ്ചില്‍ മൂന്നു മലകളും ആദ്യം കയറി ഇറങ്ങി ചലഞ്ച് ആദ്യം പൂര്‍ത്തിയാ

Full story

British Malayali

യുകെയിലെമ്പാടു നിന്നും സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുവാനുള്ള ആഗ്രഹവുമായി നിരവധി അന്വേഷണങ്ങളാണ് എത്തുന്നത്. 16 വയസ് ആയില്ല എന്ന കാരണത്താലും പ്രായപൂര്‍ത്തിയായവര്‍ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാലും നിരവധി പേരുടെ അപേക്ഷ ആണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ടീമിന് ഒഴിവാക്കേണ്ടി വന്നത്. 30 പേരെയാണ് സ്‌കൈ ഡൈവിംഗിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇനി ഏതാനും പേര്‍ക്കു കൂടി മാത്രമാണ് അവസരം ഉള്ളത്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ആറു പേരാണ് വിര്‍ജിന്‍ മണി ലിങ്ക് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഷെഫീല്‍ഡില

Full story

British Malayali

സംഗീതം... നൃത്തം... സാഹിത്യം... തുടങ്ങി ആനി പാലിയത്ത് കൈവെക്കാത്ത മേഖലകളില്ല. അക്കൂട്ടത്തിലേക്ക് ഇനി സാഹസികത കൂടി ചേര്‍ക്കാം. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിംഗിലൂടെയാണ് ആനി പാലിയത്ത് സാഹസിതക കാട്ടാനൊരുങ്ങുന്നത്. ആകാശച്ചാട്ടത്തിന്റെ പ്രഖ്യാപനം കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലഭിച്ച ആദ്യത്തെ അപേക്ഷ ആയിരുന്നു ആനി പാലിയേത്തിന്റേത്. ഷെഫീല്‍ഡില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വിസില്‍ ഡിസ്ചാര്‍ജ് കോ-ഓര്‍ഡിനേറ്റര്‍ ആയി ജോലിനോക്കുന്ന ആനിയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെപ്തംബര്‍ 28ന് സാലിസ്ബറിയില്‍ വച്ചു നടത്തുന്ന ആകാശച്ചാട്ടത്തിലേക്ക് വായനക്കാരില്‍ നിന്നും ഹൃദ്യമായ പ്രതികരണം. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ യോഗ്യതയുള്ള ഇരുപതുപേരെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇവരില്‍ ഏതാനും പേര്‍ വിര്‍ജിന്‍ മണി ലിങ്കുകള്‍ ക്രിയേറ്റ് ചെയ്തു. ഫണ്ട് റൈസിംഗിന് തുടക്കം കുറിക്കുവാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ഇനി പത്ത് ആളുകള്‍ക്ക് കൂടി ആകാശച്ചാട്ടത്തില്‍ പങ്കെടുക്കാം. മുന്‍ വര്‍ഷത്തേതു പോലെ തന്നെ ഇക്കുറിയും പുതു തലമുറയാണ് ആകാശച്ചാട്ടത്തിന് സന്നദ്ധരായി

Full story

British Malayali

സ്വിന്‍ഡനില്‍ അപ്രതീക്ഷിതമായ മരണം വിളിച്ച മിനി ചേച്ചിയെന്ന മറിയംസ്റ്റീഫന്റെ സംസ്‌കാരത്തിനുള്ള തുക കണ്ടെത്താനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച അപ്പീലീന് നാളെ സമാപനമാവുകയാണ്. ഏതാണ്ട് നാല് ദിവസമായി തുടരുന്ന അപ്പീലിന് നാളെ സമാപിക്കുമ്പോള്‍ 1061 പൗണ്ട് മാത്രമാണ് ഇതുവരെ വായനക്കാര്‍ നല്കിയിരിക്കുന്നത്. ആഡംബരമില്ലാത്ത ഒരു ഫ്യൂണറല്‍ നടത്താന്‍ പോലും ഏകദേശം 3000 പൗണ്ടോളം വേണ്ടിവരും എന്നിരിക്കെ കുട്ടികളുടെയും ഉറ്റ ബന്ധുക്കളുടെയും ആഗ്രഹ പ്രകാരം ജീവിതം മോഹിച്ചെത്തിയ നാട്ടില്‍ തന്നെ മിനിക്ക് അന

Full story

[3][4][5][6][7][8][9][10]