1 GBP = 104.30 INR                       

BREAKING NEWS
British Malayali

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ വെച്ച് അതിശക്തമായ ഭാഷയില്‍ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിമര്‍ശിച്ചിരിക്കുന്നു. കേരളത്തില്‍ മതവിദ്വേഷം വളര്‍ത്തുന്നതിനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ നുഴഞ്ഞു കയറി കലാപം സൃഷ്ടിക്കുന്നതിനും എസ്ഡിപിഐ ശ്രമിക്കുന്നു എന്ന് പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഈ പരാമര്‍ശം ഉണ്ടായപ്പോള്‍ പ്രതിപക്ഷം ബഹളം വെച്ചപ്പോള്‍ എസ്ഡിപിഐയെ കുറ്റം പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്ന് ചോദിച്ച് ഒന്നാന്തരം ഒരു

Full story

British Malayali

കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പുറത്തുവിട്ട ബജറ്റിലെ പ്രവാസികളെ വേദനിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന ചില പ്രഖ്യാപനങ്ങളുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഇന്ന് പുറത്ത് വരുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ കരിദിനങ്ങളാണ് കാത്തിരിക്കുന്നത് എന്ന് തീര്‍ച്ച. അതില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്നത് വിദേശത്ത് നികുതി അടക്കാത്ത പ്രവാസികള്‍ ഇന്ത്യയില്‍ നികുതി അടക്കണം എന്ന നിയമമാണ്. ഇത്, വാച്യാര്‍ത്ഥത്തില്‍, വിദേശരാജ്യങ്ങളില്‍ അവര്‍ക്ക്

Full story

British Malayali

എയര്‍ ഇന്ത്യ അടച്ച് പൂട്ടുകയാണ്. ഇന്ത്യയുടെ ലോകത്തെ ഏറ്റവും പ്രശസ്തമായ ബ്രാന്‍ഡാണ് എയര്‍ ഇന്ത്യ. ആഫ്രിക്കയിലെ എത്യോപ്യ മുതല്‍ അമേരിക്കയിലെ വാഷിംങ്ടണ്‍ വരെ, അല്ലെങ്കില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ മുതല്‍ ഗള്‍ഫിലേയും മധ്യേഷ്യയിലേയും ഒക്കെ രാജ്യങ്ങള്‍ വരെ പറന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മഹാരാജാവിന് അന്ത്യചുംബനം നല്‍കുകയാണ്. എയര്‍ ഇന്ത്യ വാങ്ങാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്കാര്‍ ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചിരിക്കുന്നു. ഇതിന് മുമ്പ് ഒന്നിലേറെ തവണ എയര്‍ ഇ

Full story

British Malayali

ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കോടതിവിധിയാണ് ഇന്നലെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തിലും എയ്ഡഡ് മേഖലയിലടക്കം സര്‍ക്കാരിന്റെ അംഗീകാരത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പോലും ഏതെങ്കിലും ഒരു മതത്തിന് മാത്രമായി പഠനം വേണ്ട എന്ന വിധിയാണ് വന്നിരിക്കുന്നത്. മത പഠനം നടത്തുന്നുണ്ടെങ്കില്‍ രണ്ട് കാര്യങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു. ഒന്ന് ഈ മത പഠനം നടത്തുന്നത് സര്‍ക്കാരിന്റെ അനുമതിയോടെ ആവണം. അല്ലാതെ ഞങ്ങള്‍ ന്യൂന

Full story

British Malayali

ആഴ്ചകളായി കേരളത്തിലും ബംഗാളിലും ഇന്ത്യയിലെ ചില ക്യാമ്പസുകളിലും കൊടുംപിരി കൊള്ളുന്ന സമരം എന്തിന്റെ പേരിലാണ്? പൗരത്വ ഭേദഗതി നിയമം അധവാ സി.എ.എ എന്ന മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കി ഗസറ്റില്‍ വിജ്ഞാപനം ചെയ്ത നിയമത്തിനെതിരെയാണ് സമരമെന്നാണ് നമ്മളൊക്കെ ഇപ്പോഴും വിശ്വാസിക്കുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലുള്ള ഒരാളുടേയും പൗരത്വം നഷ്ടപ്പെടുത്തുന്നതിനല്ലെന്നും ഇന്ത്യയിലേക്ക് പൗരത്വം ലഭിച്ച് വരുന്നതിന് കുറച്ച് ആനുകൂല്യങ്ങള്‍ ചെയ്തുകൊടുക്കുകയാണെന്ന് രേഖാമൂലം തെളിയിച്ച് കൊടുത്തപ്പോ

Full story

British Malayali

വളരെയേറെ കെട്ട ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മതവും ജാതിയുമാണ് നിര്‍ഭാഗ്യവശാല്‍ ഇവിടെ മനുഷ്യരെക്കാള്‍ പ്രസക്തമാകുന്നത്. അത് നിയമനിര്‍മ്മാണത്തിന്റെ കാര്യത്തിലാണെങ്കിലും ശരി, സ്നേഹ ബന്ധങ്ങളുടെ കാര്യത്തിലാണെങ്കിലും ശരി അത് പ്രധാനപ്പെട്ട അജണ്ടയായി മാറുന്നു. ഈ കാലയളവില്‍ കേരളത്തിലെ സീറോ മലബാര്‍ സഭ എന്ന ഏറ്റവും വലിയ കത്തോലിക്കാ വിഭാഗം ലൗജിഹാദ് എന്ന കെട്ടുകഥയുടെ പിന്നാലെ പായുന്നത് എന്തുകൊണ്ടാണ് എന്ന് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ആരോ എവിടെയോ ഒക്കെ പറഞ്ഞുകേട്ടിരിക്കുന്ന ക

Full story

British Malayali

ആധുനിക കേരളത്തിലെ ഏറ്റവും വലിയ നിയമപരിപാലനത്തിന്റെ ഉദാഹരണവും അടയാളവുമായിരുന്നു മരടിലെ അഞ്ച് കൂറ്റന്‍ ഫ്ളാറ്റുകള്‍ നിലംപൊത്തിയത്. നിയമം എന്നതാണ് സകലതിനും മുകളില്‍ എന്ന് ഒരു സുപ്രീംകോടതി ജഡ്ജിയുടെ പിടിവാശി മൂലം കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച സകല കെട്ടിടങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തീരദേശ പരിപാലന അഥോറിറ്റി ഇത് സംബന്ധിച്ച ഒരു ലിസ

Full story

British Malayali

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനും സമരം നടത്തുന്നതിനുമുള്ള അവകാശം ഇന്ത്യയിലെ സകല പൗരന്മാര്‍ക്കുമുണ്ട്. അതിനെ നേരിടുന്നതിനുള്ള അവകാശം സര്‍ക്കാരിനുമുണ്ട്. കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസും ലീഗുമടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദിവസവും തെരുവില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുന്നതും അവരുടെ വിയോജിപ്പ് രേഖപ്പെടുത്തുന്നതും നിയമാനുസൃതം തന്നെയാണ്. അതിന് വേണ്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി സുപ്രീംകോടതിയെ സമീപിക്കാന്‍ ശ്രമിച്ചാല്‍ അതും നിയമത്തിന്റെയും

Full story

British Malayali

എറണാകുളം ജില്ലയില്‍ മരട് നഗരസഭയുടെ കീഴിലുള്ള കായല്‍തീരത്തോട് ചേര്‍ന്നുള്ള അഞ്ച് ആഡംബര ഫ്ളാറ്റുകള്‍ നിലംപതിച്ചപ്പോള്‍ കേരളം ഒരു ഹോളിവുഡ് സിനിമ കാണുന്നത് പോലെ കൈയടിച്ച് സ്വീകരിച്ചു. കേരളം നിയമവാഴ്ച്ചയുള്ള രാജ്യത്തെ ഒരു സംസ്ഥാനമാണ് എന്നതിന്റെ സ്ഥീരികരണമായി അതുകൊണ്ടാടി. ഫ്ളാറ്റു സമുച്ചയങ്ങളില്‍ ജീവിച്ചിരുന്ന മുന്നോറോളം ആളുകള്‍ക്ക് ബാക്കിയാവുന്നത് കണ്ണുനീരും സങ്കടവും മാത്രമാണ്. അവരുടെ കണ്ണുനീരും സങ്കടവും മുന്‍നിറുത്തി മാധ്യമങ്ങള്‍ സുപ്രീം കോടതി വിധി ലംഘിക്കുന്നതിന് വേണ്ടി വാര്‍ത്തയെഴുതിയപ്പോള

Full story

British Malayali

ടെഹ്റാനില്‍ നിന്നും കീവിലേക്ക് പറന്നുപോയ ഉക്രൈന്‍ വിമാനം തകര്‍ന്ന് വീണ് മരിച്ചത് 176 പേരാണ്. അത് തകര്‍ന്ന് വീണതായിരുന്നില്ല. നേരെമറിച്ച് മിസൈല്‍ ഏറ്റ് നിലംപതിച്ചതായിരുന്നു. ആ 176 പേരും തല്‍ക്ഷണം കത്തിക്കരിഞ്ഞ് ചാമ്പലായിപ്പോയി. അവരുടെ മൃതദേഹം കാണുന്നതിനുള്ള അവകാശം പേലും ഉറ്റവര്‍ക്കും ഉടയവര്‍ക്കും നിഷേധിക്കപ്പെട്ടു. മരിച്ചവരാരും ഭീകരവാദികളോ ഏതെങ്കിലും ഒരു വിഷയത്തില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് എതിരോ ആയ നിലപാട് എടുക്കുന്നവരോ ആയിരുന്നില്ല. അതില്‍ 80 പേരും കനേഡിയന്‍ പൗരത്വമുള്ള കുടിയേറ്റക്കാരായിരുന്നു.

Full story

[8][9][10][11][12][13][14][15]