1 GBP = 92.80 INR                       

BREAKING NEWS
British Malayali

വളരെ ഹൃദയഭേദകമായ ഒരു വാര്‍ത്തയാണ് ഇന്നലെ മുതല്‍ മലയാളികള്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസിലിരുന്ന ഒരു പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ പാമ്പ് കടിച്ച് മരിച്ചു എന്ന വാര്‍ത്ത. ഈ സര്‍ക്കാര്‍ സ്‌കൂളിലെ പാമ്പ് കടിച്ച പൊത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. നാട്ടുകാര്‍ അവിടെ കയറി ക്ലാസ് റൂമിലെ ദൃശ്യങ്ങള്‍ പുറംലോകത്തെ കാണിക്കുമ്പോള്‍ ഞെട്ടിപ്പോകുകയാണ്. ഒരു പൊത്തല്ല. ഒന്നിലധികം പൊത്തുകള്‍ ആ ക്ലാസ് റൂമില്‍ മ

Full story

British Malayali

ശബരിമല യുവതീപ്രവേശന വിഷയം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ പുറത്തുവന്ന വാര്‍ത്തകളില്‍ ഒന്ന് ശബരിമല ക്ഷേത്രത്തിന്റെ ഭരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്നതായിരുന്നു. കേന്ദ്രം ശബരിമല ഏറ്റെടുക്കാന്‍ പോകുന്നു എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇടത് കേന്ദ്രങ്ങള്‍ വലിയതോതില്‍ അതിനെ പരിഹസിച്ചു. പൂര്‍ണമായും കേരളത്തിന്റെ അധികാര പരിധിയിലുള്ള ഒരു ക്ഷേത്രം എങ്ങനെയാണ് കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയുക എന്ന ചോദ്യമായിരുന്നു അവര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇന്ന് സുപ്രീംകോടതി ശബര

Full story

British Malayali

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിന് ഇനി കേവലം ഒന്നര കൊല്ലം കൂടി മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് ജനങ്ങളുടെ പള്‍സ് അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. എന്താണ് ഭരണത്തിന്റെ ഇതുവരെയുള്ള കുറവുകള്‍? എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നറിയാന്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി പ്രമുഖരുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഇന്നലെ റിട്ടയര്‍ ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി. ഇന്ന് രാവിലെ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഉച്ച കഴിഞ്ഞ് ജൂനി

Full story

British Malayali

മുല്ലൂര്‍ക്കര മുഹമ്മദാലി സഖാഫി എന്ന ഒരു ഇസ്ലാമിക പണ്ഡിതന്‍ ഇന്ന് ഇസ്ലാമിക സമൂഹത്തോട് ക്ഷമ പറഞ്ഞിരിക്കുന്നു. അദ്ദേഹം ക്ഷമ പറഞ്ഞത് അദ്ദേഹത്തിന്റെ നബിദിനത്തിലെ ഒരു പ്രസംഗത്തിന്റെ പേരിലാണ്. നബിദിനത്തില്‍ സഖാഫി നടത്തിയ പ്രസംഗം കേരളീയ സമൂഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്നത്തിന്റെ പേരില്‍ ഒരുപാട് ബഹളം വെക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്നും, ബാബറി മസ്ജിദ് ഇരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ സുപ്രീംകോടതി വിധിക്കുമ്പോള്‍ സുമനസ്സാലെ അത് വിട്ട് കൊടുക്കണമെന്നുമാണ്. അ

Full story

British Malayali

പഞ്ചാബില്‍ സമാധാനം ഉണ്ടാവുന്നതിന് മുമ്പുള്ള കാലയളവില്‍ അവിടെ ഓരോ ദിവസവും രണ്ടോ മൂന്നോ പേര്‍ മരിക്കുക പതിവായിരുന്നു. അതുകൊണ്ട് തന്നെ പഞ്ചാബില്‍ ഭീകരാക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അതൊരു വാര്‍ത്തയേ ആയിരുന്നില്ല. അതുപോലെയാണ് പിണറായി വിജയന്റെ ധൂര്‍ത്തിനെ കുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍. ആദ്യകാലങ്ങളില്‍ പിണറായി വിജയനുമായി ബന്ധപ്പെട്ട ധൂര്‍ത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ പറയുമ്പോള്‍ ജനങ്ങള്‍ക്കും ഞെട്ടലുണ്ടായിരുന്നു. പക്ഷേ, പിണറായി വിജയന്‍ സ

Full story

British Malayali

ശബരിമല സുപ്രീംകോടതി വിധി വന്നപ്പോള്‍ കേരളം ഒരുപോലെ ഭയപ്പെട്ടത് സുപ്രീംകോടതി സ്റ്റേ നല്‍കിയിട്ടില്ലാത്തതിനാല്‍ പിണറായി വിജയന്‍ എന്ന നവോദ്ധാന നായകന്‍ ഈ വിഷയം വഷളാക്കും എന്ന തന്നെയായിരുന്നു. ജസ്റ്റിസ് നരിമാന്‍ ഈ വിഷത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ കേരളം ഭയപ്പെട്ടത് ഈ ശബരിമല മണ്ഡല മകരവിളക്ക് കാലത്തും കലാപമായിരുന്നു. സ്വഭാവികമായും അയ്യപ്പഭക്തര്‍ കരുതലോടെ രംഗത്തിരങ്ങി. സുപ്രീംകോടതി വിധിക്കെതിരെ നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയിട്ടും കേരളാ പൊലീസ് ചാര്‍ജ് ചെയ്ത ചില വുകുപ്പുകള

Full story

British Malayali

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ ഏതാണ്ട് അന്ത്യഘട്ടത്തിലേക്ക് അടുക്കുകയാണ്. ആദ്യം ബിജെപിയേയും പിന്നാലെ ശിവസേനയേയും അതിന് ശേഷം എന്‍സിപിയേയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഇന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ബിജെപി നിയമിച്ചിരിക്കുന്ന ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി ഒട്ടും വൈകാതെ തന്നെ സ്വീകരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നും വേണ്ട. സാധാരണ ഗതിക്ക് ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് വേണ്ടി, പലപ്പോഴും അവര്‍ക്ക് താ

Full story

British Malayali

കേരളത്തില്‍ ആവശ്യമെങ്കില്‍ പബ്ബുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാത്രി ജോലിക്ക് ശേഷം ക്ഷീണം വരുമ്പോള്‍ ഒന്ന് മദ്യപിക്കാന്‍ അവസരം കൊടുക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ മദ്യവിരുദ്ധതയുടെ കപട മുഖം കാത്തുസൂക്ഷിക്കേണ്ട ഒരു കാര്യവും ഇല്ല എന്നും അതുകൊണ്ട് തന്നെ അത്തരം അവസരങ്ങള്‍ തുറന്ന് കൊടുക്കേണ്ടത് ആവശ്യമാണ് എന്നും വിശ്വസിക്കുന്ന ആ

Full story

British Malayali

ഇന്നും പത്രമെടുത്ത് തുറന്നപ്പോള്‍ കാണുന്നത് ദാരുണമായ ഒരു കൊലപാതകത്തിന്റെ വിശദാംശങ്ങളാണ്. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയായില്‍ ഈ കൊലപാതക വിശേഷങ്ങള്‍ നിറഞ്ഞ് കവിയുകയാണ്. ഇടുക്കി ജില്ലയിലെ രാജകുമാരിയിലെ ഒരു ഫാം ഹൗസില്‍ താമസിച്ചിരുന്ന 31 വയസ്സുള്ള ഒരു സാധാരണ തൊഴിലാളിയെ ആ ഫാം ഹൗസിലെ മാനേജര്‍ കൊന്ന് കുഴിച്ച് മൂടിയ വാര്‍ത്തയാണ് പുറംലോകം അറിഞ്ഞത്. ഈ അതിദാരുണമായ കൊലയുടെ പിന്നില്‍ കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും ഉണ്ട് എന്നത് ഞെട്ടിക്കുന്നത് തന്നെയാണ്. പന്ത്രണ്ട് വര്‍ഷം മുമ്പ്, പതിനെട്ട് തികയുന്നതിന് മുമ

Full story

British Malayali

കോഴിക്കോട് പന്തീരാങ്കാവില്‍ ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആ യുവതി ചെയ്ത കുറ്റം അവള്‍ ജോലി ചെയ്ത സ്ഥലത്ത് അവള്‍ക്ക് ഇഷ്ടമുള്ള ഒരു ചെറുപ്പക്കാരനുമായി ബന്ധമുണ്ടാകുകയും ആ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു എന്നത് മാത്രമാണ്. യുവാവും യുവതിയും 21 വയസ് മാത്രമുള്ള, കൗമാരം വിട്ടുമാറാത്ത ചെറുപ്പക്കാരാണ്. ഇരുവരും ഒരുമിച്ച് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു ഫുഡ്കോര്‍ട്ടില്‍ ജോലി ചെയ്യവേ പരസ്പരം ഇഷ്ടത്തിലാകുകയും ആ ഇഷ്ടത്തിന്റെ ഭാഗമായി ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. അവര്‍ക്ക് വേ

Full story

[11][12][13][14][15][16][17][18]