സൗദി അറേബ്യ എക്കാലത്തെയും ഇന്ത്യയുടെ ഏറ്റവും അടുത്ത മിത്രങ്ങളിലൊന്നാണ്. ആ രാജ്യത്ത് ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ അവിടം സ്വന്തം രാജ്യം പോലെ കരുതുന്നു. സൗദിയും ഇന്ത്യയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. സൗദിയില്‍ അധികാരത്തിലിരുന്ന രാജാക്കന്മാരൊക്കെ ഇന്ത്യക്ക് എക്കാലത്തും മികച്ച പ്രാധാന്യമാണ് നല്കി വന്നത്. അതുകൊണ്ടാണ് സൗദിയുടെ പരമ്പരാഗത രീതികളും നയങ്ങളുമൊക്കെ പരിഷ്കരിച്ചുകൊണ്ട്, രാജ്യത്തെ 50 വര്‍ഷം മുന്നോട്ട് നടത്താന്‍ പരിശ്രമിക്കു
Full story