1 GBP = 93.00 INR                       

BREAKING NEWS
British Malayali

കൊല്ലം കടയ്ക്കലില്‍ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ ഒരു പൊലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയ നടുക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. സിദ്ദിഖ് എന്ന് പേരുള്ള കേവലം 21 വയസ് മാത്രം പ്രായമുള്ള ആ യുവാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു. ചുറുചുറുക്കുള്ള ആണുങ്ങളുള്ള നാടാണ് കടയ്ക്കല്‍ എന്നതുകൊണ്ട് ഞൊടിയിടയില്‍ ആ നാട് മുഴുവന്‍ ഇളകി ഗതാഗതം പോലും സ്തംഭിപ്പിച്ച് ഈ ക്രൂരമായ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി. ജീവനും കൊണ്ട് ചന്ദ്രമോഹന്‍ എന്ന പൊലീസുകാരനും വാഹനപ

Full story

British Malayali

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ഒരു യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്ത. ആ  യുവതിയെ കൊന്നത് യുവതിയുടെ പരിചക്കാരന്‍ കൂടിയായ ഉമര്‍ അലി എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ്. ഏതാനം നിമിഷങ്ങള്‍ക്ക് മുന്‍പാണ് തിരുവല്ലയില്‍ വൃദ്ധദമ്പതികള്‍ ഇതര സംസ്ഥാനക്കാരാല്‍ കൊല്ലപ്പെട്ടത്. ആദ്യം പുറത്തുവന്നത് ഇതര സംസ്ഥാന തൊഴിലാളി കൊന്നു എന്നതാണ്. പിന്നീട് പ്രതികളെ പിടിക്കുകയും ഇവരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവരാണ

Full story

British Malayali

ടോക്കിയോ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ജപ്പാനില്‍ സന്ദര്‍ശനം തുടരുകയാണ്. കേരള വികസനത്തിന് ഫണ്ട് തേടിയാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നാണ് അറിയുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ മുന്‍കാല യാത്രകളുടെ അനുഭവം വച്ചാണെങ്കില്‍ കൂടുതല്‍ ഫണ്ടൊന്നും കേരളത്തിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഉഴറുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിദേശയാത്ര നടത്തുന്നതെന്ന വിമര്‍ശനവും ഇതിനിടെ ഉയര്‍ന്നിരുന്നു. വിദേശ പര്യടനത്തിന് പോയ മുഖ

Full story

British Malayali

എങ്ങോട്ട് തിരിഞ്ഞ് നോക്കിയാലും നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം കാണുന്നതിന്റെ ആശങ്കയിലും വേദനയിലും നിരാശയിലുമാണ് മലയാളി സമൂഹം മുഴുവന്‍. വൈകുന്നേരം ചാനലുകള്‍ തുറക്കാന്‍ കഴിയില്ല. കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും പീഡനങ്ങളുടെയും കൈക്കൂലികളുടെയും മാത്രമല്ല, രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യത്തിന്റെയും ധൂര്‍ത്തിന്റെയുമൊക്കെ മാത്രം വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. ചാനലുകളില്‍ മാത്രമല്ല പത്രം തുറന്നാലും കാണാന്‍ ഇതൊക്കെ മാത്രമാണ് ഉള്ളത്. പിന്നെയുള്ളത് അപകടത്തിന്റെയും ദുരന്തങ്ങളുടെയും വാര്‍ത്തകളാണ

Full story

British Malayali

ഇന്നലെ രാവിലെ അത്യാവശ്യമായി ജന്മനാട്ടിലേക്ക് ഒരു യാത്ര പോവാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ആയിരുന്നു അമിത്ഷായുടെ മഹാരാഷ്ട്രയിലെ സര്‍ജിക്കല്‍ സ്ട്രൈക്ക് അറിയുന്നതും കാണുന്നതും. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം അസാധാരണമായ അട്ടിമറിയിലൂടെ ബിജെപി അധികാരം പിടിച്ചെടുത്തപ്പോള്‍ അതിന്റെ ധാര്‍മ്മികതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് നിലനില്‍ക്കുമ്പോഴും ധാര്‍മ്മികത ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തതുകൊണ്ടുതന്നെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ ഏറ്റവും വലിയ ഉദാഹരണമായി ഞാ

Full story

British Malayali

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ നടന്നിരിക്കുന്ന രാഷ്ട്രീയ അട്ടിമറിക്കൊപ്പം ചര്‍ച്ചയാകുന്നത് രാഷ്ട്രീയ അധാര്‍മികത കൂടിയാണ്. കോണ്‍ഗ്രസും ബിജെപിയും ശിവസനേയും എന്‍.സി.പിയും സിപിഎമ്മും പ്രതിപക്ഷ പാര്‍ട്ടികളും എല്ലാം പറയുന്നു ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമെന്ന്. അതായത് ഒരു രാഷ്ട്രീയ പാര്‍ട്ടി സര്‍ക്കാരുണ്ടാക്കാന്‍ ധാരണയാകുകയും സത്യപ്രതിജ്ഞ ചെയ്യേണ്ട ഇന്ന് ഗവര്‍ണറെ കാണാന്‍ തീരുമാനിക്കുകയും, തീരുമാനിച്ച് ഉറങ്ങാന്‍ കിടന്നശേഷം മറ്റൊരു സര്‍ക്കാര്‍ ഉണ്ടാവുകയും, ആ

Full story

British Malayali

വളരെ ഹൃദയഭേദകമായ ഒരു വാര്‍ത്തയാണ് ഇന്നലെ മുതല്‍ മലയാളികള്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസിലിരുന്ന ഒരു പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ പാമ്പ് കടിച്ച് മരിച്ചു എന്ന വാര്‍ത്ത. ഈ സര്‍ക്കാര്‍ സ്‌കൂളിലെ പാമ്പ് കടിച്ച പൊത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. നാട്ടുകാര്‍ അവിടെ കയറി ക്ലാസ് റൂമിലെ ദൃശ്യങ്ങള്‍ പുറംലോകത്തെ കാണിക്കുമ്പോള്‍ ഞെട്ടിപ്പോകുകയാണ്. ഒരു പൊത്തല്ല. ഒന്നിലധികം പൊത്തുകള്‍ ആ ക്ലാസ് റൂമില്‍ മ

Full story

British Malayali

ശബരിമല യുവതീപ്രവേശന വിഷയം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ പുറത്തുവന്ന വാര്‍ത്തകളില്‍ ഒന്ന് ശബരിമല ക്ഷേത്രത്തിന്റെ ഭരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്നതായിരുന്നു. കേന്ദ്രം ശബരിമല ഏറ്റെടുക്കാന്‍ പോകുന്നു എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇടത് കേന്ദ്രങ്ങള്‍ വലിയതോതില്‍ അതിനെ പരിഹസിച്ചു. പൂര്‍ണമായും കേരളത്തിന്റെ അധികാര പരിധിയിലുള്ള ഒരു ക്ഷേത്രം എങ്ങനെയാണ് കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയുക എന്ന ചോദ്യമായിരുന്നു അവര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇന്ന് സുപ്രീംകോടതി ശബര

Full story

British Malayali

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിന് ഇനി കേവലം ഒന്നര കൊല്ലം കൂടി മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് ജനങ്ങളുടെ പള്‍സ് അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. എന്താണ് ഭരണത്തിന്റെ ഇതുവരെയുള്ള കുറവുകള്‍? എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നറിയാന്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി പ്രമുഖരുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഇന്നലെ റിട്ടയര്‍ ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി. ഇന്ന് രാവിലെ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഉച്ച കഴിഞ്ഞ് ജൂനി

Full story

British Malayali

മുല്ലൂര്‍ക്കര മുഹമ്മദാലി സഖാഫി എന്ന ഒരു ഇസ്ലാമിക പണ്ഡിതന്‍ ഇന്ന് ഇസ്ലാമിക സമൂഹത്തോട് ക്ഷമ പറഞ്ഞിരിക്കുന്നു. അദ്ദേഹം ക്ഷമ പറഞ്ഞത് അദ്ദേഹത്തിന്റെ നബിദിനത്തിലെ ഒരു പ്രസംഗത്തിന്റെ പേരിലാണ്. നബിദിനത്തില്‍ സഖാഫി നടത്തിയ പ്രസംഗം കേരളീയ സമൂഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്നത്തിന്റെ പേരില്‍ ഒരുപാട് ബഹളം വെക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്നും, ബാബറി മസ്ജിദ് ഇരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ സുപ്രീംകോടതി വിധിക്കുമ്പോള്‍ സുമനസ്സാലെ അത് വിട്ട് കൊടുക്കണമെന്നുമാണ്. അ

Full story

[1][2][3][4][5][6][7][8]