1 GBP = 92.40 INR                       

BREAKING NEWS
British Malayali

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിട്ട് ഹര്‍ജി നല്‍കി തൃപ്തി ദേശായി ഒടുവില്‍ മലകയറാന്‍ വരികയാണ്. ഈ മാസം 17ാം തീയതി അതായത് അടുത്ത ശനിയാഴ്ച്ച തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തൃപ്തി ദേശായി അയച്ച കത്തില്‍ ചില വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ പൊലീസുകാര്‍ തന്നെ സ്വീകരിക്കണമെന്നും സുരക്ഷിതമായി തിരുവനന്തപുരത്ത് നിന്നും സര്‍ക്കാര്‍ ചെ

Full story

British Malayali

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏറ്റവുമധികം പേരുദോഷം കേട്ടത് പൊലീസിനാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴില്‍ പൊലീസ് പവര്‍ഫുള്ളായിരിക്കുമെന്ന മിഥ്യ ഇക്കുറി പൊളിഞ്ഞടുങ്ങുകയായിരുന്നു. അതിന്റെ കാരം പിണരായി വിജയന്‍ സര്‍ക്കാരിന് പൊലീസിന് സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള തീരുമാനം തന്നെയായിരുന്നു. മുന്‍പൊക്കെ സിപിഎം ഭരിക്കുമ്പോള്‍ പാര്‍ട്ടിയായിരുന്നു പൊലീസ് സ്റ്റേഷന്‍ ഭരിച്ചത് എന്ന ആരോപണം ശക്തമായിരുന്നു. അതൊഴിവാക്കാന്‍ പിണറായി വിജയന്‍ പൊലീസിന് സ്വാതന്ത്ര്യമനുവദിച്ചു. എന്നാല്‍ സ്വ

Full story

British Malayali

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന് പറഞ്ഞ് പൊലീസു സര്‍ക്കാരും എന്തിനാണ് ഇങ്ങനെ വാശി കാണിക്കുന്നത് എന്ന് ചോദിച്ച് പല തവണ ഇന്‍സ്റ്റന്റ് റെസ്പോണ്‍സില്‍ ഞാന്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചിത്തിര ആട്ടവിശേഷത്തിന് നട തുറന്ന ഇന്നും ഇന്നലേയും പൊലീസും സര്‍ക്കാരും കാണിക്കുന്ന അഭ്യാസങ്ങള്‍ കണ്ടാല്‍ ആ ചോദ്യം തിരുത്തി ചോദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പുരോഗമനപക്ഷത്ത് തന്നെയാണ് തങ്ങള്‍ എന്ന് പരഞ്ഞ് കണ്ണില്‍ പൊടിയിട്ടുകൊണ്ട് ശബരിമലയില്

Full story

British Malayali

ചിത്തിര ആട്ടവിശേഷത്തിനായി നാളെ ശബരിമലയില്‍ നട തുറക്കുകയാണ്. വെറും രണ്ട് ദിവസം മാത്രം നീണ്ട് നില്‍ക്കുന്ന വിശേഷാല്‍ പൂജകള്‍ മണ്ഡല മകരവിളക്കിന് മുന്നോടിയായുള്ള ഉത്സവമാണ്. ഈ സമയത്ത് കേരളത്തില്‍ നിന്നും മാത്രമല്ല ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പോലും ഭക്തര്‍ അവിടേയ്ക്കെത്തും. ശബരിമലയെ സംബന്ധിച്ചിടത്തോളം വെറും സാധാരണമായ രണ്ട് ദിവസങ്ങള്‍ മാത്രമാണത്. മണ്ഡല മകര വിളക്കിന് പോലസ് സന്നാഹം എത്തുന്നതിന് മുന്‍പുള്ള ഈ വിശേഷ ദിവസം ആ ഭാഗത്തുള്ള പൊലീസല്ലാതെ കാര്യമായ പൊലീസ് ഒരിക്കലും ഉണ്ടാകില്ല. എന്നാല്‍ ആയിരക്കണക്കിന

Full story

British Malayali

ശബരിമലയിലെ യുവതി പ്രവേശന വിഷയം കത്തി നില്‍ക്കുമ്പോള്‍ ശബരിമലയിലേക്ക് പോയ ഒരു അയ്യപ്പ ഭക്തനെ പൊലീസുകാര്‍ ഓടിച്ചിട്ട് തല്ലി കൊന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഏത് അയ്യപ്പ ഭക്തന്റെ വികാരമാണ് തിളയ്ക്കാത്തത്. ശബരിമലയില്‍ 17-ാം തിയതി നടന്ന അക്രമങ്ങളുടെ ഭാഗമായി പൊലീസ് ലാത്തി വീശിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് കാല്‍ വഴുതി കാട്ടില്‍ വീണ് മരിച്ചു പോയ ഒരു ഭക്തനാണ് ശിവദാസന്‍ എന്ന് അവകാശപ്പെട്ടത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്തരുടെ വികാരം പൊട്ടിയൊലിക്

Full story

British Malayali

തിരുവനന്തപുരം: ഇന്ത്യ മഹാരാജ്യത്തിന്റെ ചരിത്ത്രിലെ ഏറ്റവും വലിയ നേതാക്കളുടെ പട്ടികയെടുത്താല്‍ സര്‍ദാര്‍ വല്ലഭായീ പട്ടേലിന്റെ സ്ഥാനം ഏറ്റവും മുകളിലാണ്. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി എന്നതിലപ്പുറം 550 നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഇന്ത്യയെ ഒറ്റ രാജ്യമാക്കി മാറ്റിയ അപൂര്‍വ്വ പ്രതിഭാശാലിയും രാഷ്ട്ര നിര്‍മ്മാതാവുമായിരുന്നു അദ്ദേഹം. മഹാത്മ ഗാന്ധി തന്നെ അദ്ദേഹത്തെ ആ ചുമതല ഏല്‍പ്പിച്ചത് അദ്ദേഹം തികഞ്ഞ ദേശസ്നേഹിയും അധികാര മോഹം തീരെ ഇല്ലാത്ത വ്യക്തിയുമായത്കൊണ്ടാണ്. നെഹ്റു ഇന്ത്യന്‍ പ്രധാനമന്ത്ര

Full story

British Malayali

ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ പങ്കെടുത്ത 3505 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തു. 529 കേസുകളാണ് അതിന്റെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 126 പേര്‍ ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലാണ്. ഇവര്‍ മതവിദ്വേഷം പടര്‍ത്തി, വര്‍ഗീയ ലഹളയ്ക്ക് ശ്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ഡ്യൂട്ടിക്ക് തടസ്സം നിന്നു, തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തതെന്നാണ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. ഇത്രയും ആള്‍ക്കാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്

Full story

British Malayali

കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയിലെ നാമജപ പ്രതിഷേധം അക്രമമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭഗവാന്‍ അയ്യപ്പന്റെ ആചാരങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ വിശ്വാസികള്‍ തെരുവിലിറങ്ങിയപ്പോള്‍ അതിനെ സര്‍വ്വാല്‍മനാ പിന്തുണച്ച മാധ്യമമാണ് മറുനാടന്‍. എന്നാല്‍ ഭഗവാന്റെ പേരില്‍ കലാപമുണ്ടാക്കുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും മാധ്യമ പ്രവര്‍ത്തകരെ അപകടത്തില്‍പെടുത്താന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നത് ഏത് കാരണത്തിന്റെ പുറത്താണെങ്കിലും ന്യായീകരിക്കുവാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച് സ്വന്തം തൊഴില്‍ ചെയ

Full story

British Malayali

വെള്ളാപ്പള്ളി നടേശന്‍ എന്ന എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയുടെ അത്രയധികം മതിപ്പുള്ള വ്യക്തിയല്ല ഞാന്‍. മഹത്തായ ശ്രീനാരായണ ഗുരു പ്രസ്ഥാനത്തെ വര്‍ഗീയതയുടെ വിഷം കലര്‍ത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ തന്നെയാണ് എസ്എന്‍ഡിപിയുടെ പ്രാഥമിക അംഗത്വമുള്ള വ്യക്തി എന്ന നിലയില്‍ എന്നെ ആശങ്കപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും. എന്നാല്‍ ആര്‍ക്കും ഇഷ്ടാനുസരണം തട്ടാവുന്ന ഒരു വോട്ട് ബാങ്ക് മാത്രമായി തീര്‍ന്ന ഈഴവ സമൂഹത്തെ സമുദ്ധരിപ്പിക്കുകയും ആ സമൂഹത്തിനെ വിലപേശല്‍ ശക്തിയുണ്ടാക്കി കൊടുക്കുകയും ചെയ്ത ധ

Full story

British Malayali

തിരുവനന്തപുരം: പരമ്പരാഗതമായ ആചാരങ്ങളേയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോള്‍ ശരണം വിളികളുമായി തെരുവിലിറങ്ങിയ ഭക്തര്‍ ഇതുവരെ ആക്രമത്തിന്റേയോ കലഹത്തിന്റേയോ പാതയിലേക്ക് പോയിട്ടില്ല. ലക്ഷകണക്കിന് ഭക്തര്‍ കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ അങ്ങോളമിങ്ങോളം തെരുവില്‍ നാമജപവും മന്ത്രവുമായി തെരുവിലിറങ്ങിയപ്പോള്‍ ഒരു കല്ലെടുത്ത് എറിഞ്ഞ് പോലും ആരും ആരെയും അക്രമിച്ചില്ല. ഒരു പൊതു മുതലും നശിപ്പിച്ചില്ല. അവരുടെ മുന്നിലുണ്ടായിരുന്ന പൊതു വികാരം അവരുടെ ദൈവത്തിനെ അപമാനിക്കുന്ന സാഹചര്യം ഒഴിവാകണം എ

Full story

[20][21][22][23][24][25][26][27]