1 GBP = 87.90 INR                       

BREAKING NEWS
British Malayali

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി കാണിച്ചെന്നും ഹിന്ദുവിന്റെ ആചാരം ലംഘിക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം ശ്രമം നടന്നുവെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ആ വിഷയത്തില്‍ ഇപ്പോള്‍ എങ്കിലും പ്രധാനമന്ത്രി ഇടപെടുകയും അത് ബിജെപിയുടെ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തുകയും പ്രധാനമന്ത്രി അടക്കമുള്ള നേതാക്കന്മാര്‍ നടത്തുന്ന പ്രസംഗങ്ങളിലെ മുഖ്യവിഷയമായി മാറുകയും ചെയ്തതില്‍ സന്തോഷമുണ്ട്. അയ്യപ്പഭക്തന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടു

Full story

British Malayali

ഒരു നൂറ്റാണ്ടോളം ഈ നാടിന് വെളിച്ചം പകര്‍ന്ന മാണി സാറിനെ അവസാനമായി ഒന്ന് കാണാന്‍ ഞാനും പോയിരുന്നു. പാലായിലെ മാണി സാറിന്റെ വീടിന് മുന്‍പില്‍ മണിക്കൂറുകളോളം കാത്തു നിന്നതിന് ഒടുവില്‍ വിഷാദ ഗാനം പോലെ മാണി സാറിന്റെ നിശ്ചലമായ മൃതദ്ദേഹം കടലിരമ്പം പോലെ ആര്‍ത്തിളകിയ ജനക്കൂട്ടത്തിനിടയിലേക്ക് വന്നപ്പോള്‍ ഓര്‍ക്കുകയായിരുന്നു ആരായിരുന്നു ഈ മാണി സാര്‍. എന്തിനായിരുന്നു അനേകര്‍ മാണി സാറിനോട് വിരോധം വച്ച് പുലര്‍ത്തിയിരുന്നത്. എന്തുകൊണ്ടാണ് ഇത്രയും ധൃക്ഷണാശാലിയായ മാണി സാറിന് മുഖ്യമന്ത്രി പദം അടുത്തു പോലും എത്താ

Full story

British Malayali

2018-2019 വര്‍ഷത്തിന്റെ സാംസ്‌കാരിഗ രംഗം പരിശോധിക്കുമ്പോള്‍ മറ്കകാനിടയില്ലാത്ത രണ്ട് കാര്യങ്ങളാണ് കേരളം ഓര്‍മ്മിക്കപ്പെടുക. നിനച്ചിരിക്കാതെ ഉണ്ടായ പേമാരിയും അതിന് പിന്നാലെ ഉണ്ടായ മഹാപ്രളയവും അതിനെ അതിജീവിക്കാന്‍ മലയാളികള്‍ കാണിച്ച ഒത്തൊരുമയുമാകും അതില്‍ ഒന്നാമത്തേത്. അതിന്റെ ബാക്കിയായി പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ വന്ന വീഴ്ച്ചകളും പ്രളയത്തില്‍പ്പെട്ടവരുടെ ദുരിതങ്ങളും ചര്‍ച്ചയായേക്കാം. അതോടൊപ്പം തന്നെ കേരളം ഓര്‍ത്തിരിക്കുന്ന രണ്ടാമത്തെ സംഭവം ശബരിമലയുടെ പേരില്‍ നടന്ന പ്രക്ഷോഭങ്ങളുമാണ

Full story

British Malayali

തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ജനഹിതം എന്ത് എന്ന് ആലോചിക്കുന്ന കാര്യത്തില്‍ മടിയുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഉറച്ച ബോധ്യത്തിന് വേണ്ടി എന്ത് നഷ്ടം വന്നാലും പിണറായി വിജയന്‍ അങ്ങേയറ്റം വരെ പോകും. അതുകൊണ്ടാണ് പിണറായി വിജയനെ ധീരതയുടെ പ്രതീകമായി പോലും പലരും കരുതുന്നത്. ശബരിമലയടക്കമുള്ള പിണറായി വിജയന്റെ പലവിഷയങ്ങളിലേയും നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും ഉറച്ച നിലപാടിന്റെ പേരില്‍ അദ്ദേഹത്തെ പലപ്പോഴും അഭിനന്ദിക്കാന്‍ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ

Full story

British Malayali

മാണി സാറിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് ലണ്ടനിലെ എന്റെ സുഹൃത്ത് ടോമിച്ചനെയായിരുന്നു. കൊഴുവനാലുകാരനായ ടോമിച്ചന്‍ ഒന്നും മിണ്ടാതെ കരയുകയായിരുന്നു. ടോമിച്ചനെ പോലെ അനേകം കോട്ടയംകാര്‍ ഇപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരിക്കും. അവര്‍ ആരും കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ കേരളാ കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നവരോ ആയിരിക്കണമെന്നില്ല. അവരില്‍ സിപിഎംകാരുണ്ട്., കോണ്‍ഗ്രസുകാരുണ്ട് ഹിന്ദുവുണ്ട് മുസ്ലീമുണ്ട് ക്രിസ്ത്യാനിയുണ്ട്. അവര്‍ക്ക് ജാതിയില്ല മതമില്ല ദേശമില്ല ഭാഷയില്ല. അവര്‍ക്ക് ഒ

Full story

British Malayali

തിരഞ്ഞെടുപ്പ് കണ്‍വെഷനില്‍ പ്രസംഗിക്കവേ തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മലയാള സിനിമയുടെ പ്രമുഖ നടന്മാരില്‍ ഒരാളുമായ സുരേഷ് ഗോപി ഭഗവാന്‍ അയ്യപ്പനെ കൂട്ടുപിടിച്ച് വോട്ടു ചോദിച്ചത് വിവാദമായിരിക്കുകയാണ്. എന്റെ അയ്യന്‍ നമ്മുടെ അയ്യന്‍ നമുക്ക് തുണയാവും എന്ന് കൃത്യമായി പറയുകയും എന്റെയും നിങ്ങളുടേയും അയ്യന്റെ പേരില്‍ തന്നെ ഞാന്‍ വോട്ടു ചോദിക്കുകയും ചെയ്യും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപി പറഞ്ഞത് പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമാണ് എന്ന് തോന്നിയതുകൊണ്ട് തൃശ്ശൂര്‍ കലക്ടര്‍ ടി.വി അനുപമ വിശദീകരണം തേട

Full story

British Malayali

2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചത് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാണ്. കേരള ചരിത്രത്തില്‍ ഒരു എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആദ്യമായി ജയിച്ച് പാര്‍ലമെന്റില്‍ എത്തുന്നത് പിസി തോമസിലൂടെയായിരുന്നു. പക്ഷേ പിസി തോമസിന്റെ വിജയം കോടതി റദ്ദ് ചെയ്തു. സുപ്രീം കോടതി വരെ പോയി നിയമ പോരാട്ടം നടത്തിയെങ്കിലും സുപ്രീം കോടതി അന്തിമ വിധിച്ചത് മതത്തെ ദുരുപയോഗം ചെയ്ത് പിസി തോമസ് എംപി ആകാന്‍ പാടില്ല എന്നാണ്. പിസി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യുക മാത്രമല്ല അദ്ദേഹത്തിന് തെരഞ്ഞെടുപ്പി

Full story

British Malayali

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുള്ള ആ കുരുന്ന് കുട്ടി വേദനയുടെ ലോകത്തോട് വിടപറഞ്ഞ് സമാധാനത്തിന്റെയും സന്തോഷത്തിന്റേയും സ്വര്‍ഗത്തേക്ക് പറന്ന് പോയിരിക്കുന്നു. അവിടെ അവനെ കാത്ത് എങ്ങനേയോ മരിച്ച് പോയ അവന്റെ അച്ഛനുണ്ടാകും. അവന്റെ വേദനയുടെ ലോകം അച്ഛന്റെ മടിത്തട്ടിലെ ആഹ്ലാദത്തിന്റെ ലോകമായി മാറും. ഇവിടെ ക്രൂരനെന്നോ നരാധമനെന്നോ വിശേഷിപ്പിച്ചാലും മനസിലുള്ള പകയും സങ്കടവും പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്ത അരുണ്‍ ആനന്ദ് എന്ന ക്രൂരമായ ജന്മം നരകിച്ച് ജീവിക്കുകയും ചെയ്യും. ഒരിക്കലെങ്കിലും സ്വാതന്ത്

Full story

British Malayali

ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിച്ചിരുന്നപ്പോള്‍ ഒപ്പം പഠിച്ചിരുന്ന പെണ്‍കുട്ടികളോട് പോലും വര്‍ത്തമാനം പറയാന്‍ സാധിക്കുമായിരുന്നില്ല. പെണ്‍കുട്ടികളോട് വര്‍ത്തമാനം പറയാന്‍ മടിയുണ്ടായിരുന്നതുകൊണ്ടല്ല അന്നത്തെക്കാലത്ത് അങ്ങനെയൊക്കെ ആയിരുന്നതുകൊണ്ടാണ്. എന്നാല്‍ കാലം ഒരുപാട് മാറുകയും ഇന്ന് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം വിവേചനമായി മാറുകയും പരസ്പരം സൗഹൃദത്തോടു കൂടി ഇടപഴകുകയും ചെയ്യുന്ന കാലം വന്നിരിക്കുന്നു. ഈ സമത്വത്തിന് നമ്മള്‍ നമ്മുടെ നാടിനോട് തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു.

Full story

British Malayali

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എങ്ങനെയാണ് വിജയിക്കുന്നത് എന്ന ചോദ്യം പലരും ഉയര്‍ത്തിക്കാണാറുണ്ട്. ഇത് കേരളമാണ് ഉത്തരേന്ത്യയില്‍ നിന്നും ഒരു നേതാവ് ഇവിടെ വന്ന് മത്സരിച്ചാല്‍ ജയിക്കും എന്ന് പോലും ഉറപ്പില്ല. അപ്പോള്‍ പിന്നെ മറ്റു മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ സ്വാധീനിക്കും എന്ന് പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത് എന്നായിരുന്നു ഇക്കൂട്ടരുടെ പ്രചരണം. മത്സരിക്കുന്നതിന്റെ ഭാഗമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് വേണ്ടി ഇന്

Full story

[1][2][3][4][5][6][7][8]