1 GBP = 99.40INR                       

BREAKING NEWS
British Malayali

മരയൂള രണ്ട് ദിവസം മുമ്പ് മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ ഡെഡിക്കേഷന്‍ പ്രകടിപ്പിക്കുന്ന നായകനടനായ ജയസൂര്യയുടെ ഒരു പ്രസ്താവന ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വായിച്ചപ്പോള്‍ എന്റെ/ നമ്മുടെ ഫേസ്ബുക്ക് ഫ്രണ്ടായ ഒരു ഓട്ടോ ഡ്രൈവറെ ഓര്‍ത്തു പോയി . കുറച്ച് മാസം മുമ്പ് പ്രസ്തുത സുഹൃത്ത് വിവാഹം കഴിക്കാനായി ഒരു പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുകയും അവള്‍ നിരാകരിക്കുകയും ചെയ്തിരുന്നു. ഈ സുഹൃത്തിന് അടച്ചുറുപ്പുള്ള വീടില്ലെന്നോ മറ്റോ ആയിരുന്നു ആ നിരാകരണത്തിന് കാരണം. ഈ സുഹൃത്ത് പിന്നീട് കഠിനമായി അദ്ധ്വാനിക്കുകയ

Full story

British Malayali

പ്രവാസ ജീവിതത്തില്‍ ഒരു ഓണക്കാലം കൂടി കടന്നുപോകുമ്പോള്‍ കേരളത്തിന്റെ തനതായ സവിശേഷതകളുടെയും  പാരമ്പര്യങ്ങളുടെയും ഓര്‍മ്മപുതുക്കലിനുപരി സുഹൃത്തുക്കളുമായി കുറച്ചു സമയം ചിലവിടാനുള്ള അവസരവുമായി മാറുകയാണ്. മലയാളികളില്‍ സ്വരുമ നിലനില്‍ക്കുന്ന എല്ലാ സ്ഥലങ്ങളിലും ഒരുമിച്ചുകൂടി ഒരോണം ഉണ്ണുവാനും അതോടൊപ്പം നാടന്‍ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌ക്കാരങ്ങളും പ്രാവര്‍ത്തികമാക്കുവാന്‍ നെട്ടോട്ടമോടുന്ന സംഘടനാഭാരവാഹികളും മലയാളികള്‍ക്ക് മാത്രമുള്ള സ്വകാര്യ അഹങ്കാരമായിത്തന്നെ നിലനില്‍ക്കുന്നു. മലയാളികളുടെ

Full story

British Malayali

എല്ലാ ജീവിത സാഹചര്യങ്ങളിലും വ്യക്തികള്‍ പരസ്യമായും രഹസ്യമായും അനുദിനം കളവ് അഥവാ പൊഴി പറയുന്നുണ്ടെങ്കിലും സാധാരണക്കാര്‍ താന്‍ പറയുന്നത് കളവാണെന്ന് പരസ്യമായി അംഗീകരിക്കാറില്ല, അതോടൊപ്പം തന്നെ നിലവിലെ ജീവിത സാഹചര്യങ്ങളില്‍ ഒരിക്കലെങ്കിലും നുണ പറയാതെ ജീവിക്കുന്ന വ്യക്തികളെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണെന്നുള്ളതും പരാമാര്‍ത്ഥമായ സത്യമാണ്. ഏകദേശം 60 % വ്യക്തികളും എല്ലാ പത്തു മിനുട്ടിലും ഒരു കളവ് പറയുന്നുണ്ട് എന്ന് തന്നെയാണ് ആഗോള പഠനങ്ങള്‍ വ്യക്തമാകുന്നത്. എന്നാല്‍ ഈ കണക്കുകള്‍ക്ക് അനുസൃതമായി എല്ലാ

Full story

British Malayali

അഭിമാനവും അഹങ്കാരവും മലയാള ഭാഷയില്‍ വ്യത്യസ്ത പദങ്ങളാണെങ്കിലും അര്‍ഹതയില്ലാത്ത അഭിമാനബോദ്ധ്യം എളുപ്പത്തില്‍ വളര്‍ന്നു അഹങ്കാരമായി മാറുകയാണ് പല വ്യക്തികളിലും. അതോടൊപ്പം അതുവരെ കഠിനപ്രയക്‌നങ്ങളിലൂടെ നേടിയ അഭിമാന നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേയ്ക്ക് വ്യക്തികളെ എത്തിക്കുകയും ചെയ്യുന്നു. ആല്‍മാര്‍ഥമായ പ്രയത്‌നങ്ങളിലൂടെയാണ് പല മനുഷ്യരും സ്വന്തമായ അഭിമാന നേട്ടങ്ങള്‍ സമ്പാദിക്കുന്നത്.  ലോകമെന്പാടുമുള്ള മറ്റു മനുഷ്യര്‍ വളരെയധികം സന്തോഷത്തോടു കൂടിയാണ് ഇതിനെ വീക്ഷിക്കുന്നതും അംഗീക

Full story

British Malayali

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം മനുഷ്യന്റെ ജീവചരിത്രത്തില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്നതാണ്. മൃഗങ്ങള്‍ മനുഷ്യജീവിതത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അനാദി കാലം മുതല്‍  ഭക്ഷണം, വസ്ത്രം, ഗതാഗതം എന്നിവയ്ക്കായി മനുഷ്യര്‍ മൃഗങ്ങളെ ആശ്രയിക്കുന്നു. ലോകമെമ്പാടും മൃഗങ്ങളുടെ പരമ്പരാഗത രീതിയിലുള്ള ഉപയോഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ ഇവയില്‍ പലതിന്റെയും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മനുഷ്യന്റെ ആല്‍മ മിത്രങ്ങളായി മാറിയിരിക്കുകയാണ് പല മൃഗങ്ങളും. വികസിത രാജ്യങ്ങളില്‍ കാട്ട

Full story

British Malayali

ഭാരതത്തിലെ അതി വേഗത്തിലുള്ള ജനസംഖ്യാവര്‍ധനവ് തടയണമെന്ന് ശ്രീ നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ദേശത്തോട് ആവശ്യപ്പെടുമ്പോള്‍ ദേശസ്‌നേഹത്തിനുപരി മനുഷ്യസ്‌നേഹമുള്ള വ്യക്തികള്‍ എഴുന്നേറ്റുനിന്ന് കയ്യടിക്കും. ഈ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പ്രത്യുല്‍പാദനശേഷിയുള്ളതില്‍ മനുഷ്യന് മാത്രമാണ് വിവേകപൂര്‍ണ്ണമായ ജീവിക്കുവാന്‍ സാധിക്കുന്നത് അതായത് നിലവിലുള്ളതും ഭാവിയിലെയും വരും വരായ്കകള്‍ തിരിച്ചറിഞ്ഞു ഇന്ന് ഈ വര്‍ത്തമാന കാലത്തില്‍ ജീവിക്കുവാനുള്ള കഴിവ്. ഭൂമിയില്‍ ജീവനുണ

Full story

British Malayali

ഭാരതത്തിലുള്ള 29 സംസ്ഥാനങ്ങളിലും 7 യൂണിയന്‍ ടെറിട്ടറികളിലും ജീവിക്കുന്ന പൗരന്മാര്‍ക്കില്ലാത്ത സൗകര്യങ്ങളും പദവികളുമായിരുന്നു ആര്‍ട്ടിക്കിള്‍ 370 ലൂടെ കാശ്മീര്‍ ജനതക്ക് ലഭിച്ചിരുന്നത്. ഭരണഘടനാപരമായ പ്രത്യേക പദവിയും അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും, സ്വാതന്ത്ര്യങ്ങളും പ്രത്യേക അവകാശങ്ങളും നല്‍കിയിട്ടും കാശ്മീരിലെന്നും അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. സ്വാതന്ത്രീയത്തിന്റെ നാളുകളില്‍ മറ്റു നാട്ടുരാജ്യങ്ങളെല്ലാം യാതൊരുവിധത്തിലുള്ള വ്യവസ്ഥകളുമില്ലാതെ ഭാരതത്തില്‍ ലയിച്ചപ്പോള്‍ കാശ്മീരിന് മാത്രം പ

Full story

British Malayali

നേതാക്കന്മാരുടെ അധികാര ദുര്‍വിനിയോഗം വിവിധ രൂപത്തിലും ഭാവത്തിലും സമൂഹങ്ങളിലും സംഘടനകളിലും എല്ലാക്കാലങ്ങളിലും  നിലനില്‍ക്കുന്നതാണെന്ന് പരക്കെ അറിവുള്ളതാണെങ്കിലും കാലത്തിനൊപ്പവും സാമൂഹിക വികസനത്തിനൊപ്പവും ഈ സാമൂഹിക വിപത്തു അന്യം നിന്നു പോകുവാനാണ് എല്ലാ സാധാരണക്കാരും ആഗ്രഹിക്കുന്നത്. പക്ഷേ മനുഷ്യന്‍ സാമൂഹികപരമായും വിദ്യാഭ്യാസ പരമായും കൂടുതല്‍ വളര്‍ന്നപ്പോഴും ജീവിത സാഹചര്യങ്ങള്‍ ഉയര്‍ന്നപ്പോഴും നേതാക്കന്മാരുടെ ഈ സാമൂഹിക അനീതിക്കു മാത്രം അറുതി വരുന്നില്ല എന്നുതന്നെയാണ് കേരളത്തില്‍ നിന്നും ഭ

Full story

British Malayali

ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന നേതൃത്വമാണ് ഭരിക്കേണ്ടതെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ നേതാക്കന്മാരും യോഗ്യതയുള്ളവരെല്ലെന്നു തന്നെയാണ് വീണ്ടും അനന്തപുരിയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. യൂണിവേഴ്സിറ്റി കോളജിലേ  സഹപാഠിയെ കുത്തിയ കേസിലെ പ്രതികള്‍ക്ക് തങ്ങള്‍ പഠിക്കുന്ന വിഷയങ്ങളില്‍ ഒന്നില്‍ പോലും ജയിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും പോലീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുവാന്‍ സാധിക്കുന്നു. എന്തൊരു വിരോധാഭാസമാണെന്ന് സാധാരണക്കാര്‍ അന്യോന്യം ചോദിക്കുമ്പോള്‍ നാടു ഭരിക്ക

Full story

British Malayali

ലോകത്തിലെ ഏറ്റവും മേന്മയേറിയ ഭരണ സംവിധാനമായ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വിദ്യാര്‍ത്ഥി രാഷ്ട്രീയം അനിവാര്യമായ ഘടകം തന്നെ ആണെന്നിരിക്കെ വിദ്യാര്‍ത്ഥികളുടെ പ്രഥമലക്ഷ്യമായ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് മാത്രമാണ് ഹൈക്കോടതി ഇടപെട്ട് കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയുടെ വാദങ്ങള്‍ക്കിടയില്‍ കോടതിയുടെ ഗൗരവമേറിയ പല പരാമര്‍ശങ്ങളുണ്ടാവുകയും ചെയ്തു. 'ഭരണഘടന അനുശാസിക്കുന്ന അഭി

Full story

[5][6][7][8][9][10][11][12]