1 GBP = 88.40 INR                       

BREAKING NEWS
British Malayali

ആദ്യമായാണ് എങ്ങുമെങ്ങുമെത്താതെ ഇങ്ങനെ ഒരന്വേഷണം. മാര്‍ക് കേസ് ഡയറി മറിച്ചുനോക്കിക്കൊണ്ടിരുന്നു. സിസി ടിവിയുടെ കണ്ണുകളിലൊന്നും പെടാതെ രണ്ടു പെണ്‍കുട്ടികളെ എങ്ങനെ കടത്തിക്കൊണ്ടു പോകും? അതോ അവര്‍ സ്വയം പോയതാണോ?  നാളെ ഹെഡ് ഓഫീസില്‍ റിപ്പോര്‍ട്ട് കൊടുക്കണ്ടതാണ്. മറ്റെന്തോ എടുക്കാന്‍ വേണ്ടി ബാഗ് തുറന്നപ്പോഴാണ് ഇസയുടെ ഡയറി ശ്രദ്ധയില്‍ പെട്ടത്. മാര്‍ക്ക്, താളുകള്‍ മറിച്ചു നോക്കി. മലയാളത്തിലെഴുതിയ താളുകളിലൊക്കെ ബിഗ് വേര്‍ഡ് ട്രാന്‍സലേഷന്‍ സര്‍വീസിന്റെ, ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്ത പേപ്പറും ഉണ്

Full story

British Malayali

ലെക്സി, നീയിത് കേള്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഞങ്ങള്‍ നിന്നെ കണ്ടെത്തും. നീയും ഇസയും ഒരുമിച്ചുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. പരസ്പ്പരം ആശ്വസിപ്പിക്കുക, ധൈര്യമായിരിക്കുക. നിനക്കൊരു കുഞ്ഞനിയന്‍ ഉണ്ടായി, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അവസാന വാചകങ്ങള്‍ വിതുമ്പലോടെയാണ് ജോണ്‍ പറഞ്ഞത്. ലെക്സി കേള്‍ക്കുന്നു എന്ന രീതിയിലുള്ള അയാളുടെ സംസാരം കൂടെ നിന്നവരുടെ പോലും കണ്ണുകളെ ഈറനണിയിച്ചു. ലെക്സി ടിവിയിലേക്ക് നോക്കി വാവിട്ടു കരഞ്ഞു. ഇസ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതുപോലെ നിര്‍വികാരയായി ലെക്സിയെ നോക്കി

Full story

British Malayali

ഗ്രേസിനോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന തിരിച്ചറിവ് ഫിലിപ്പിനെ നിശ്ശബ്ദനാക്കി. ഭാര്യയുടെയും മകന്റെയും സങ്കടങ്ങളും, പരാതികളും കേട്ട് അവരെ ആശ്വസിപ്പിക്കുന്ന തന്റെ വിഷമങ്ങള്‍. ആരോടു പറയും, ആരു സമാധാനിപ്പിക്കും? ഒരുപക്ഷേ, പല വീടുകളിലെയും അവസ്ഥ ഇതു തന്നെയായിരിക്കും. ഒന്നു പൊട്ടിക്കരയാന്‍ കൊതിക്കുമ്പോഴും നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി പുറമേ പുഞ്ചിരിയുടെ മൂടുപടമണിഞ്ഞു നടക്കുന്ന ഗൃഹനാഥന്മാര്‍. തന്റെ അമ്മയെ കാണാനും ആ മടിയില്‍ കിടന്നൊന്നു പൊട്ടിക്കരയാനും ഫിലിപ്പിന് വല്ലാത്ത ആഗ്രഹം തോന്നി. കുറച്ചു

Full story

British Malayali

ആശുപത്രിയില്‍ നിന്നും ഗ്രേസിനെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയെങ്കിലും പരസ്പ്പരം ആരും ഒന്നും മിണ്ടിയതേയില്ല. ഇസയെക്കുറിച്ചുള്ള ചിന്തകള്‍ അവരുടെയുള്ളില്‍ കനം തൂങ്ങി നിന്നു.പോലീസും സുഹൃത്തുക്കളും നാട്ടുകാരും കിണഞ്ഞു ശ്രമിച്ചിട്ടും ഇസയുടെയും ലെക്‌സിയുടെയും ഒരു വിവരവും ലഭിച്ചില്ല. ഒരു വിളിപ്പാടകലെ, കാണാതായ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്നറിയാതെ ബ്ലോസ്സം അവന്യൂവിലെ ഓരോ വീടുകളിലും ദുഃഖം തളം കെട്ടി നിന്നു. ആശുപത്രിയില്‍ നിന്നു വന്നപ്പോള്‍ മുതല്‍ ഗ്രേസ്, മാതാവിന്റെ മുന്നില്‍ യാതൊരു ചലനവുമില്ലാ

Full story

British Malayali

കാര്‍പെറ്റ് ഇട്ടതറയില്‍ വീണതുകൊണ്ട് വയലിന് കാര്യമായൊന്നും സംഭവിച്ചില്ല. 'നിര്‍ത്താനല്ലേ നിന്നോട് പറഞ്ഞത്?' ഉറച്ച ശബ്ദത്തിലുള്ള ഫെലിക്‌സിന്റെ ആക്രോശം ഇസയെ വല്ലാതെ ഭയപ്പെടുത്തി. ഇത്രയും നാള്‍ കണ്ട ഫെലിക്‌സ് അല്ല മുന്നില്‍ നില്‍ക്കുന്നത്. എന്ത് ചെയ്യാനും മടിയില്ലാത്ത ഒരു കുറുക്കനെപ്പോലെ അയാളുടെ കണ്ണുകള്‍, ആഴങ്ങള്‍ അളക്കാന്‍ പറ്റാത്തത്ര നിഗൂഢതകളോടെ അവളെ നോക്കി നിന്നു. ഇസാ, ഞാന്‍ പറയുന്നത് കേള്‍ക്കൂ.എനിക്ക് നിന്നെ അത്ര ഇഷ്ടമായത് കൊണ്ടല്ലേ ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ലെക്‌സി ഇതിനിടയില്‍ വ

Full story

British Malayali

ഫെലിക്‌സ് കയ്യിലിരുന്ന ചുവന്ന വെല്‍വെറ്റിന്റെ ബോക്‌സ് തുറന്ന് അതില്‍ നിന്നും വെള്ളക്കല്ലുകള്‍ പതിപ്പിച്ച മനോഹരമായ ഒരു മോതിരം പുറത്തെടുത്തു. അത് ഇസയുടെ നേരെ നീട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു. 'ഇസാ, വില്‍ യൂ മാരി മി?' 'വാട്ട്' ??? ചോദ്യം മനസ്സിലാകാത്തത് പോലെ ഇസ തരിച്ചു നിന്നു. ആ അവിശ്വസനീയമായ ചോദ്യത്തിനുമുന്നില്‍ ഇസയും ലെക്‌സിയും പകച്ചുപോയി. നമ്മള്‍ തമ്മിലുള്ള പ്രായവ്യത്യാസം, അതൊന്നും ഇസയിപ്പോള്‍ ചിന്തിക്കേണ്ട. നിനക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നും എനിക്കറിയാം.കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. അ

Full story

British Malayali

ലെക്സി... എങ്ങനെയാണ് തട്ടിക്കൊണ്ടുവന്ന് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നൊരാളോട് പ്രണയം തോന്നുക. കേട്ടു കേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ഫെലിക്സ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും. നീയാണെങ്കില്‍ സമ്മതിക്കുമോ? എനിക്കാണെങ്കില്‍ അയാളെ കാണുന്നത് പോലും ഇഷ്ടമല്ല. ഇസാ... ഞാനാണെങ്കില്‍ അയാളെ പ്രണയിക്കുന്നതായി അഭിനയിക്കും. നമുക്കിവിടെ നിന്നും പുറത്തു കടക്കാന്‍ മറ്റൊരു മാര്‍ഗവുമില്ല. നമ്മുടെ സ്‌കൂള്‍ ട്രിപ്പ്, മുന്നോട്ടുള്ള പഠനം, നമ്മുടെ സ്വപ്നങ്ങള്‍ ഇതൊക്കെ അയാളുടെ ഭ്രാന്തിനുവേണ്ടി ബലികൊടുക്കണോ? നോക്

Full story

British Malayali

ഏപ്രിലില്‍ ജോണ്‍സിന്റെ ഘാതകനെ കണ്ടെത്തിയെങ്കിലും ശരീരമെവിടെയെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇസ, ലെക്സി കേസിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാവാതെ മാര്‍ക്ക് ചിന്തകളില്‍ മുഴുകിയിരുന്നു. പെണ്‍കുട്ടികളെ കൊണ്ടുപോയിരിക്കുന്നത് നിസ്സാരക്കാരനായ ഒരാളല്ല. ഒരു പഴുതുപോലും ബാക്കി വയ്ക്കാതെയാണ് അയാള്‍ ഈ കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ബ്ലോസ്സം അവെന്യൂവിലെ വീടുകള്‍ എല്ലാം പരിശോധിക്കണമെന്ന ചിന്ത ശക്തമായപ്പോഴാണ് ഹെഡ് ഓഫീസില്‍ പോയതും അതിനെക്കുറിച്ചു ചര്‍ച്ച ചെയ്തതും. എന്നാല്‍ അനുകൂലമായ ഒരു മ

Full story

British Malayali

മകനെയോ ,മകളെയോ കാണാതാകുക,അത് ഏതു പ്രായത്തിലായാലും മനസ്സുകളിലെ മാറാത്ത വിങ്ങലായത് നിലനില്‍ക്കും.തട്ടിക്കൊണ്ടുപോകലും അതിനു ശേഷമുള്ള കണ്ടെത്തലും, കൊലപാതകങ്ങളും ഒക്കെ പോലീസില്‍ വന്നതിനു ശേഷമാണ് അടുത്തറിഞ്ഞത്. ഏപ്രില്‍ ജോണ്‍സ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു പിടച്ചിലാണ്.നിറഞ്ഞ പുഞ്ചിരിയോടെ, കുഞ്ഞു കണ്ണുകളില്‍ കൗതുകം നിറച്ചു ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്ന അഞ്ചുവയസ്സുകാരിയായ ഏപ്രിലിനെ കാണാതാകുന്നത് 2012 ഒക്ടോബര്‍ ഒന്നിനാണ്. വെയില്‍സില്‍ നിന്നുള്ള  ഏപ്രിലിന്റെ തിരോധാനം യുകെ ജനതയെ അക

Full story

British Malayali

ഐസക്കിനെയും കൂട്ടിയാണ് ഓഫീസര്‍ മാര്‍ക്ക് ബ്ലോസ്സം അവെന്യൂവില്‍ എത്തിയത്. കാറില്‍ നിന്നിറങ്ങിയ മാര്‍ക്ക് പരിസരമൊക്കെ വളരെ ശ്രദ്ധയോടെ നോക്കി. വളരെ വൃത്തിയായി ഒരുക്കിയിരിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന മനോഹരങ്ങളായ വീടുകള്‍. പഴമയെ എന്നും നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന ലണ്ടനില്‍ പുതിയ വീടുകള്‍ മാത്രമുള്ള സ്ഥലങ്ങള്‍ വളരെ അപൂര്‍വമാണ്. പഴമയും പുതുമയും സമന്വയിപ്പിച്ചാണ് ബ്ലോസ്സം അവെന്യൂവിലെ ഓരോ വീടും പണിതിരിക്കുന്നത്. പൂര്‍ണമായും ചുവപ്പ് മെറ്റലില്‍ നിര്‍മ്മിച്ച ഈ വീടുകള്&

Full story

[1][2][3][4][5][6][7][8]