1 GBP = 92.80 INR                       

BREAKING NEWS
British Malayali

ഫെലിക്‌സ്  കുഞ്ഞിനെ തൊട്ടിലിലേക്ക് എടുത്തു കിടത്തി.  ഇസ, എഴുന്നേല്‍ക്കാന്‍ ഞാന്‍ സഹായിക്കാം,നല്ല ക്ഷീണവും തളര്‍ച്ചയും കാണും നിനക്ക് എന്ന് പറഞ്ഞു ഫെലിക്‌സ് എന്നെ സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളോട് ഒന്നും പറയാനുള്ള ശക്തി എന്റെ ശരീരത്തിനില്ലായിരുന്നു. ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. പ്രസവസമയത്തുണ്ടായ ശരീരത്തിലെ മുറിവുകളൊക്കെ ഉണങ്ങിയെങ്കിലും എന്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നിത്തുടങ്ങി. ഫെലിക്‌സ് കൂടുതല്‍ സമയവും എന്റെയും

Full story

British Malayali

പ്രസവവേദനയാണോ അതോ മറ്റെന്തെങ്കിലും തരത്തിലുള്ള വേദനയാണോ, ഒന്നും എനിക്ക് മനസ്സിലായില്ല. ഞാന്‍ കരയുന്നത് കണ്ടപ്പോള്‍ ലെക്‌സിയും കൂടെ കരയാന്‍ തുടങ്ങി. ഫെലിക്‌സ് എവിടെ പോയെന്നറിയില്ല. ഫോണോ മറ്റു സൗകര്യങ്ങളോ ഞങ്ങള്‍ക്ക് മുന്നിലില്ല. പേടികൊണ്ടാണോ എന്നറിയില്ല വേദന കൂടിക്കൂടി വന്നു. ഇസ പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങള്‍ ഗ്രേസിന് താങ്ങാന്‍ പറ്റുന്നതിലും അധികമായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ പതിവുപോലെ തന്റെ കവിളിലൊരുമ്മയും തന്നു സന്തോഷത്തോടെ സ്‌കൂളിലേക്ക് പോയ തന്റെ മകളാണ് ഗര്‍ഭിണിയായതും, വയറു വേദനിച

Full story

British Malayali

എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി. ആത്മസംയമനം വീണ്ടെടുത്ത ഐസക് ,ജോയുടെ പുറകെ ഓടി. ജോ ...പ്ലീസ് സ്റ്റോപ്പ് ദേര്‍. ഐ വില്‍ ടേക്ക് യു റ്റു യുവര്‍ ഹോം.ഇതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ അവന്‍ മുന്നോട്ടോടി. ഐസക് ഓടി ചെല്ലുമ്പോള്‍ ജോ വാതിലില്‍ തട്ടിക്കൊണ്ടു അവന്റെ ഡാഡിനെ വിളിച്ചു കരയുകയാണ്. എത്ര മാത്രം ക്രൂരത തന്റെ അമ്മയോട് ,അച്ഛന്‍ കാണിച്ചിട്ടുണ്ടെന്നു ജോയ്ക്ക് അറിയില്ലല്ലോ? അയാള്‍ കൊടുത്ത സ്‌നേഹത്തിന്റെ ആഴവും പരപ്പും ആ കുഞ്ഞു കണ്ണുകളില്‍ കണ്ണീരായി നിറഞ്ഞു നിന്നു. അങ്കിള്‍ ഐസക്,'പ്ലീസ് ഐ വാണ്ട് റ്റു സീ

Full story

British Malayali

ഐസക് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ കരച്ചിലടക്കാന്‍ പാടുപെട്ടുകൊണ്ട് 'അമ്മ, കൂടെ ലെക്‌സിയുടെ അമ്മ ലോറ. ലെക്‌സിയെ കണ്ടതും ലോറ, ഐസക്കിനെ തള്ളിമാറ്റി അകത്തേക്ക് കടന്നു.  ഏറെ നാളത്തെ സങ്കടത്തിന്റെ ചീളുകള്‍ പുറത്തേക്ക് ചിതറിത്തെറിച്ചു. ലെക്‌സിക്കും, ലോറയ്ക്കും സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി ഇസയും, കുഞ്ഞും, ഐസക്കും ഗ്രേസിന്റെ കൂടെ അടുത്ത മുറിയിലേക്ക് പോയി. ലെക്‌സിയെ അയര്‍ലണ്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ തയ്യാറെടുപ്പുകളുമായാണ് ലോറ എത്തിയത്. എന്നാല്‍ പോലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത

Full story

British Malayali

പലതും കണ്ടും കേട്ടുമാണ് ജീവിതം മുന്നോട്ടു പോകുന്നത്. എന്നാല്‍ ചില അവസ്ഥകള്‍ നമ്മുടെ ജീവിതത്തിലും വരുമെന്ന് നമ്മള്‍ ആരും ചിന്തിക്കില്ല. പരസ്പ്പരം സ്നേഹവും വിശ്വാസവും കരുതലും ഒന്നുമില്ലാത്ത ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. മരണം കടന്നുവരാത്ത വീടുകള്‍ ഒന്നുപോലും ഈ ഭൂമിയിലില്ല. പുതുതായി പണിതീര്‍ന്ന വീടുകളില്‍ പോലും മരണത്തിന്റെയും, വേര്‍പാടിന്റെയും ദുഃഖം പേറുന്ന മനസ്സുകള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. എന്നാല്‍ ഒരു പെണ്‍കുട്ടിയെ കാണാതാകുന്നത്, വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ തിരികെ ലഭിക്കുന്നത് ഇതൊ

Full story

British Malayali

'ജോ, ഡോണ്ട് വറി ഡിയര്‍, മമ്മ ഈസ് ഹിയര്‍ ഫോര്‍ യു'. ഇസ അവനെ ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ജോര്‍ജ് വല്ലാതെ പേടിച്ചു പോയെന്ന് അവന്റെ കരച്ചില്‍ കാണുമ്പോള്‍ അറിയാം. കരച്ചില്‍ മാറ്റാന്‍ ഇസ നന്നേ പാടുപെട്ടു. മമ്മ, ഡാഡ് ഈസ് ദേര്‍. കുഞ്ഞു കൈകള്‍ ചൂണ്ടി അവന്‍ വിതുമ്പി കരഞ്ഞു. ഇതെല്ലാം കണ്ടു ഫിലിപ്പും, ഗ്രേസും സ്തബ്ദ്ധരായി നിന്നു.  ഇത് ഗ്രേസ് പറഞ്ഞതു പോലെ ഇസയുടെ കുഞ്ഞു തന്നെയാണ്. ഫിലിപ്പിന് സപ്തനാഡികളും തളര്‍ന്നു പോകുന്നതു പോലെ തോന്നി. താന്‍ കൊഞ്ചിച്ചു കൊതി മാറിയിട്ടില്ലാത്ത തന്റെ മകള്&z

Full story

British Malayali

ഒരു സിനിമയിലെ രംഗങ്ങള്‍ കാണുന്നതുപോലെ ആളുകള്‍ തരിച്ചു നിന്നു. ഇന്നലെ വരെ തങ്ങളില്‍ ഒരാളായി നടന്നയാള്‍, ഒരു രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ അന്വേഷിച്ചുനടന്ന രണ്ടു പെണ്‍കുട്ടികളെ അഞ്ചു വര്‍ഷങ്ങളോളം സ്വന്തം വീട്ടില്‍ തടവില്‍ സൂക്ഷിക്കുക. ഹോ... എത്ര ചിന്തിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു ഈ സംഭവം അറിഞ്ഞവരുടെയെല്ലാം മനസ്സില്‍. ഫിലിപ്പ് സമനില തെറ്റിയതു പോലെയാണ് തിരികെ വീട്ടിലെത്തിയത്. ദിവസത്തിന്റെ ഏറിയ പങ്കും പ്രാര്‍ത്ഥനാ മുറിയില്‍ ചിലവഴിക്കുന്ന ഗ്രേസ് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

Full story

British Malayali

പേടിയും പരിഭ്രമവും കൊണ്ട് വാക്കുകള്‍ കിട്ടാതെ ഇസ വല്ലാതെ ബുദ്ധിമുട്ടി.         ഓപ്പറേറ്റര്‍ : ഓള്‍ റൈറ്റ് വി ആര്‍ സെന്റിങ് ദെം, ഓക്കേ? ഇസ :ഓക്കേ ഓപ്പറേറ്റര്‍ : ഹൂ ഈസ് ദി ഗായ് യു ആര്‍ ട്രൈയിങ് .. ഹൂ ഈസ് ദി ഗായ് ഹൂ വെന്റ് ഔട്ട്? ഇസ : ഹിസ് നെയിം ഈസ് ഫെലിക്‌സ് നൈനാന്‍ കോശി. ഐ ആം ഇസ ....ഇസബെല്ല മാളിയേക്കല്‍.ഐ ഹാവ് ബീന്‍ ഓണ്‍ ദി ന്യൂസ് ഫോര്‍ ദി ലിസ്‌റ് 5 ഇയേഴ്‌സ്. ഓപ്പറേറ്റര്‍ : ഐ ഗോട്ട് ,ഐ ഗോട്ട് ദാറ്റ് ഡിയര്‍,വാട്ട് വാസ് ഹിസ് നെയിം എഗൈന്‍? ഇസ: ഫെലിക്‌സ് നൈനാന്‍ കോശി. ഓപ്പറേറ്റര്‍: ആന്‍ഡ് ഹി ഈസ് വൈറ്റ്, ബ്ലാക്ക്, ഹി

Full story

British Malayali

മാര്‍ക്കിനെ ആരെങ്കിലും അപായപ്പെടുത്തിയതായാലും അപകടമുണ്ടായതായാലും മരണം എന്ന സത്യത്തെ അംഗീകരിച്ചേ പറ്റൂ. മരണം.. ജീവനോടെ ഇരിക്കുന്ന എല്ലാവരേയും തേടി വിളിക്കാതെ എത്തുന്ന ഒരേയൊരതിഥി ആണ്. ഗ്രേസിന്റെ വാക്കുകള്‍ ഫിലിപ്പിനെ വല്ലാതെ പൊള്ളിച്ചു. ഒരിക്കലും ഉണരാത്തൊരുറക്കത്തിലേയ്ക്ക് ആണ്ടുപോകുന്ന അസ്തമയ സൂര്യനെ പോലെ സത്യം അപ്പോഴും മറഞ്ഞു നിന്നു. ഋതുക്കള്‍ മാറിമറിഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് വന്ന ഓഫീസര്‍ക്കും ഇസ, ലെക്സി തിരോധാനത്തെക്കുറിച്ച് ഒന്നും തന്നെ കണ്ടെത്താനായില്ല. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കാറ

Full story

British Malayali

അയാളുടെ പൊട്ടിച്ചിതറിയ ചിരികള്‍ കൂര്‍ത്ത മുള്ളുകള്‍ പോലെ തന്റെ ദേഹത്ത് തറച്ചു കയറുന്നതായി ഇസയ്ക്ക് തോന്നി. ഒരിക്കലും രക്ഷപെടാനാകാത്ത ഇരുണ്ട ഗര്‍ത്തത്തിന്റെ ആഴങ്ങളില്‍ നാമമാത്രമായ ജീവ വായുവിന്റെ കാരുണ്യത്തില്‍ ജീവനവശേഷിച്ചു കിടക്കുന്ന ചിറകറ്റ പറവയെപ്പോലെ ഇസ തളര്‍ന്നു താഴേയ്ക്കിരുന്നു. ഫെലിക്‌സ് മുറിപൂട്ടി താഴേക്ക് പോയിട്ടും ഇസ ഇരുന്ന ഇരുപ്പില്‍ നിന്ന് അനങ്ങിയതേയില്ല.ലെക്‌സി വന്നു വിളിച്ചപ്പോഴാണ് ഇസയ്ക്ക് സ്ഥലകാല ബോധം വന്നത്.ഒന്ന് മരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യമില്ലല്ലോ നമുക്ക്? ലെക്‌

Full story

[1][2][3][4][5][6][7][8]