1 GBP = 103.15 INR                       

BREAKING NEWS
British Malayali

അനാഥത്വത്തിന്‍ താഴ്വരയിലേക്ക് ഒരതിഥിയായി നീ വന്നു... കാലമതിനെ സൗഹൃദമെന്ന തിലകം ചാര്‍ത്തി... ദൂരമേറെ ഒന്നിച്ചു ഗമിച്ചു നമ്മള്‍... എന്റെ നോവുകളെന്നും നിന്റേതായിരുന്നു,  നിന്റെയാനന്ദമെനിക്കഘോഷമായിരുന്നു..  നിന്റെ വാചാലതയില്‍ ഞാന്‍ നിശ്ശബ്ദയായി ...  എന്റെ മൗനം നീ വായിച്ചറിഞ്ഞു..  കാലം കഴിയവേ വര്‍ണശലഭങ്ങള്‍ പിറന്നു ചുറ്റും ആയിരം വര്‍ണ്ണങ്ങള്‍; ചിരപ്രതീക്ഷകള്‍...  എന്തുമേതും നേരിടാന്‍ പഠിപ്പിച്ചു ജീവിതം...  ഇന്നു താങ്ങും തണലും പ്രഹസനമായി ....  ഉപദേശങ്ങളെല്ലാം അഹങ്കാരമായി..  ചോദ്യങ്ങളായി, ചോദ്യശരങ്ങളാ

Full story

British Malayali

മാലോകര്‍ ആ വാക്കിന്നാവര്‍ത്തിച്ച് അന്യോന്യം മാനുഷലോകത്ത് തേടിടുന്നു  മാനത്തും, മണ്ണിലും മത്സരം ചെയ്കിലും  മനുജന്‍ വളര്‍ന്നില്ല മനസ്സുകൊണ്ട്  വര്‍ണ്ണത്തില്‍, വര്‍ഗ്ഗത്തില്‍ വ്യത്യാസം കണ്ടവര്‍ വര്‍ഗീയവാദികള്‍ ആയിടുന്നു വംശീയവെറിയാലെ വെപ്രാളം പൂണ്ടവര്‍ വരുത്തിവയ്ക്കുന്നതോ വന്‍വിനകള്‍ ഒത്തിരി ആശയോടോത്ത് വളര്‍ന്നവര്‍ ഒന്നാകെ ലോകത്തെ നേടുവാനായ് ഒന്നിച്ചുനില്‍ക്കണമെന്നത് ഓര്‍ക്കാതെ ഓടുന്നു അന്യോന്യം കൊന്നൊടുക്കാന്‍ വിശ്വാസ സൂക്തികള്‍ വളര്‍ത്തിയെടുക്കാനായ് വിണ്ഡലമെങ്ങും

Full story

British Malayali

കാറ്റും മഴയും കൊള്ളാതെ  അച്ഛനൊരുക്കിയ കൂട് നോവും അഴലും അറിയാതെ 'അമ്മ പകര്‍ന്നൊരു ചൂട് കിളിക്കൂട്ടിലെ കുഞ്ഞുങ്ങള്‍ വലുതായി അച്ഛന്റെ തണല്‍ പിന്നെ വേണ്ടാതായി അമ്മക്കിളിയുടെ സ്‌നേഹവും മതിയായി നരവേടന്മാര്‍ കൂട്ടിലെ കുയിലായി വാര്‍ദ്ധക്യം കാലത്തിന്‍ മഴയായി ആ കിളി ക്കൂട്ടിലെ ശരമായി ഉലകം കരഞ്ഞൊരാ മഴനാളില്‍ അച്ഛനു വേടന്റെ ശരമേറ്റു കൂട്ടിലെ കുഞ്ഞെല്ലാം കുയിലായി തുണയേകാതെയെങ്ങോ പലവഴിയായി കാറ്റേറ്റു കൂടന്നു താഴെവീണു ചിറകറ്റ കുരുവികള്‍ യാത്രയായി.

Full story

British Malayali

വരദേൃ സുഖദേ വരദായിനീ  സുഭതേ സുഭദ്രേ സുഖദായിനീ  വരണേ തുണയായ് കരുണാമയീ  കനിവായ് നിറവായ് കാദംബരി  തൂണില്‍ തുരുമ്പില്‍ പ്രണയോന്മയീ  നിനവായ് മനസ്സില്‍ ഹൃദയേശ്വരീ  പൂവില്‍ നിലാവില്‍ ജ്യോതിര്‍മയീ  വിടരും കിനാവില്‍ കനകാംബരീ  വയലില്‍ കതിരായി സര്‍വേശ്വരീ  മിഴിയില്‍ ഒളിയായ് മതിരേശ്വരീ  മഴയായ് പുഴയില്‍ പെയ്തു നീയേ  വഴിയായ് വിളക്കായ്  മതിര ദേവീ

Full story

British Malayali

നെറ്റിയില്‍ ഒരു പൊട്ടും  വാലിട്ടെഴുതിയ കണ്ണും  പിന്നിയിട്ട മുടിയും  ഒരു കവിളില്‍ ചുഴിയും  കണ്‍ നിറയെ നാണവും  വട്ടം വരയ്ക്കുന്ന കാല്‍വിരലും  പിന്നെ പട്ടുപാവാടയും- അവള്‍  സൈഡിലേക്ക് ചീകിയ മുടിയും പൊടിമീശയും  വിരിഞ്ഞ നെഞ്ചും  കണ്ണില്‍ കള്ളനോട്ടവും കയ്യില്‍ ചുരുട്ടി വച്ച നോട്ട്ബുക്കും പിന്നെ ഒരു കുടുക്കിടാത്ത കുപ്പായവും - അവന്‍   ഈറനണിഞ്ഞ മുടിയും തലയില്‍ തുളസ്സിക്കതിരും നെറ്റിയില്‍ ചന്ദനക്കുറിയും മാരില്‍ വാത്സല്യ പാലാഴിയും  പിന്നെ പുളിയിലക്കര മുണ്ടും - 'അമ്മ  കട്ടമീശയും കു

Full story

British Malayali

ടുംബ ടുംബ ടുംബ ട്ട  ടുംബ ട ടുംബ ട ടുംബ ട്ടട  ജില്ലും ജില്ലും ജില്ലക്ക ജില്ലടാ ജില്ലടാ ജില്ലാക്കട പാടി പാടി തുടിമേളം കൊട്ടി കൊട്ടി തകില്‍മേളം  മണ്ണില്‍ കാതില്‍ രാഗങ്ങള്‍  വിണ്ണില്‍ മിന്നി താരങ്ങള്‍ വലവും വച്ച് വരുന്നുണ്ടേ ഭക്ത സഹസ്രം നിന്മുന്നില്‍  കദളിപ്പഴവും ഇളനീരും കളഭ പൊതിയും നേദിക്കാന്‍ മിന്നും പൊന്നും ചെമ്പട്ടും  വളയും പൊട്ടും പൂമൊട്ടും  തുളസ്സിക്കതിരും മാലകളും  നെല്ലിന്‍ കതിരും ചേലകളും  മുന്നില്‍ വച്ച്  വണങ്ങാനായി  ഭക്തര്‍ വരുന്നേ കടലായി   ടുംബ ടുംബ ട്യുമ്പറ്റ ട്യ

Full story

British Malayali

കോടമഞ്ഞിന്‍ കൂട്ടുകൂടി സ്‌നേഹപൂം ശരവുമായി കണ്ണാടി പുഴ... താന്തോന്നിപ്പുഴ... ആഴി തേടി യാത്രയായി    ചിറ്റോല കിളി പാടി മാരിപ്പൂങ്കുയില്‍ ഏറ്റു പാടി പ്രണയ തേന്‍പുഴ...കള്ളി പൂമ്പുഴ ... നാണത്താല്‍ കവിള്‍ ചുവന്നു കുന്നില്‍ സൂര്യന്‍ മുഖം പൊത്തി വെയില്‍ വെള്ള പട്ടുടുത്തു പാല്‍ക്കടല്‍ കാത്തു നിന്നു പുഴയെത്തി തിര കവര്‍ന്നു മാനത്തിന്‍ മനം നിറഞ്ഞു മഴയായി പെയ്തിറങ്ങി പുഴയാകെ മിഴി കവര്‍ന്നു കടലെല്ലാം മതി മറന്നു

Full story

British Malayali

ഓണപ്പുല്ലിന്‍ കടല്‍ കടന്നു കാണിപൊന്നിന്‍ കാഴ്ച വയ്ക്കാന്‍ ജനസഹസ്രം നോമ്പ് നോക്കി മതീരദേവിയെ കൈ തൊഴുന്നേന്‍ കാടും മേടും കുന്നും കയറി പുഴയും വയലും മുള്ളും ചവുട്ടി ഞങ്ങള്‍ വരുന്നേ നിന്റെ മുന്നില്‍ പീടികദേവി വണങ്ങിടുന്നേന്‍ കുത്തിയോട്ട പാട്ടുപാടി താലപ്പൊലി താലവുമായി എത്തി നിന്റെ തിരുനടയില്‍ തമ്പുരാട്ടീ കുമ്പിടുന്നേന്‍ സ്‌നേഹദായികേ നാദരൂപിണി സര്‍വ്വാര്‍ത്ഥസാധികേ കാത്തിടണേ സംഹാരദുര്‍ഗ്ഗേ തേജസ്വരൂപിണി വിഘ്നങ്ങളെല്ലാം മാറ്റീടനെ മതിര ദേവീ കുമ്പിടുന്നേന്‍ വരമരുളണേ കൈതൊഴുന്നേന്‍

Full story

British Malayali

കടല്‍ കരഞ്ഞ രാവ് കരയൊഴിഞ്ഞ നോവ് മേഘം കൂടു കെട്ടി സ്‌നേഹം പെയ്തു തോര്‍ന്നു പുഴകള്‍ മിഴിയടച്ചു കാലം കതകടച്ചു കളിവിളക്കണഞ്ഞു പ്രേമം കലി തുടങ്ങി വിണ്ണില്‍ കരി നിറഞ്ഞു മെല്ലെ മിഴി നനഞു മോഹക്കിളി പറന്നു പ്രാണന്‍ പടിയിറങ്ങി

Full story

British Malayali

സ്‌നേഹക്കടല്‍ വറ്റി  വിരഹത്തിന്‍ മരുഭൂമി ചുട്ടു പഴുത്തു  പ്രണയ മഴ തോര്‍ന്നു  കണ്ണീരിന്‍ സങ്കടക്കടല്‍ അലയടിച്ചു  ഇണക്കിളികള്‍ കൂടു വിട്ടു  ദുഖത്തിന്‍ തിരമാല കരയെടുത്തു  പ്രേമക്കനല്‍ എരിഞ്ഞമര്‍ന്നു  കലഹപേക്കോലങ്ങള്‍ തുള്ളിയുറഞ്ഞു  പൈതങ്ങള്‍ വാത്സല്യ തേന്‍ പകര്‍ന്നു ചക്രവാളങ്ങള്‍ പിന്നെയും ഇരുണ്ടു വെളുത്തു  പ്രണയം തീയായി മേഘക്കനലായി  സ്‌നേഹം മഴയായി ഹൃദയ തുടിയായി

Full story

[1][2][3][4][5][6][7][8]