1 GBP = 96.00 INR                       

BREAKING NEWS
British Malayali

ലണ്ടന്‍: ഇന്നലത്തെ പോലെ സുന്ദരമായ കാലാവസ്ഥയുള്ള ഒരു ദിവസം ഈ വര്‍ഷം ബ്രിട്ടണില്‍ ഉണ്ടായിട്ടില്ല. ആര്‍ക്കും ധൈര്യമായി കോട്ടിടാതെ പുറത്തിറങ്ങാവുന്നത്ര സുന്ദരമായ കാലാവസ്ഥ. ഇതേ ദിവസത്തിലാണ് കവന്‍ട്രിയിലെ വില്ലെന്‍ ഹാള്‍ യുകെയിലെ മലയാളികള്‍ക്കായി മിഴിതുറക്കുന്നത്. 1500 ല്‍ അധികം സീറ്റുകള്‍ ഉള്ള കൂറ്റന്‍ ഹാളില്‍ ബാറും ഇന്ത്യന്‍ കിച്ചണും ഒരുക്കിയിരിക്കുന്നു എന്നതാണ് പ്രത്യേകത. കാര്‍ പാര്‍ക്കിങ്ങിനും വിപുലമായ സൗകര്യങ്ങളാണുളളത്. ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തുടങ്ങുന്ന പരിപാടികള്‍ ഇടവേളകളില്ലാതെ അവ

Full story

British Malayali

കവന്‍ട്രി: ഇനി വെറും ഒരു ദിവസത്തിന്റെ കയ്യകലത്തില്‍ നില്‍ക്കുന്ന അവാര്‍ഡ് നൈറ്റിന് അവസാന മിനുക്ക് പണികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഒപ്പം മുഖ്യാതിഥികളായ താരങ്ങളും കലാകാരന്മാരും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. ചിത്രാലക്ഷ്മിയും കലാഭവന്‍ നൈസും ഇത്തവണയും കലാപ്രകടനങ്ങളുമായി എത്തുകയാണ്. നാല്‍പ്പതോളം കലാവിസ്മയങ്ങളാണ് കവന്‍ട്രിയിലെ അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തുക. സാധാരണ ഗതിയില്‍ ദൃശ്യാ വിരുന്നായി നിറയുന്ന അവാര്‍ഡ് നൈറ്റില്‍ ഇത്തവണ പാട്ടുകളുടെ തൂമഴ കൂടി പെയ്തിറങ്ങുമെന്ന

Full story

British Malayali

കവന്‍ട്രി: ഇന്ന് രാത്രി ഇരുണ്ടു വെളുക്കുമ്പോള്‍ യുകെ മലയാളികള്‍ക്ക് ബ്രിട്ടീഷ് മലയാളിയുടെ സമ്മാനമായി അവാര്‍ഡ് നൈറ്റ്. നീണ്ട കാലത്തേ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംഘാടകരും നാട്ടുകാരും വിരുന്നുകാരും ഒരുപോലെ കാത്തിരിക്കുന്ന ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കര്‍ അവാര്‍ഡ് നൈറ്റില്‍ ആരൊക്കെ വിജയികളായി മാറും, മലയാളി സമൂഹത്തിലെ യുവ മുത്തുകള്‍ ആരൊക്കെയാണ്, നഴ്‌സുമാര്‍ക്കിടയിലെ താരമാര്, കലയുടെ കാഴ്ച വസന്തമായി മാറുന്നതാരൊക്കെയാകും, പാട്ടും താളവും മേളവും ഒന്നിച്ചെത്തുന്ന ഈ ദൃശ്യാ വിരുന്നില്‍ മികവുറ്റ പ്രക

Full story

British Malayali

കവന്‍ട്രി: കൈ നിറയെ താരങ്ങളുമായാണ് ഇക്കുറി ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് വായനക്കാരെ തേടി എത്തുന്നത്. ഇതാദ്യമായാണ് ഇത്രയധികം താരങ്ങള്‍ അവാര്‍ഡ് നൈറ്റിന്റെ ഭാഗമാകുന്നത്. അഞ്ചു പ്രശസ്ത താരങ്ങളാണ് ഇക്കുറി അവാര്‍ഡ് നൈറ്റില്‍ ആവേശം പകരാന്‍ പങ്കാളികളാകുന്നത്. ഇതില്‍ മൂന്നു പേര് കേരളത്തില്‍ നിന്നും രണ്ടു പേര് യുകെ ടൂറിന്റെ ഭാഗമായും അവാര്‍ഡ് നൈറ്റിനെ ആവേശ കൊടുമുടിയില്‍ എത്തിക്കും. കേരളത്തില്‍ നിന്നുള്ളവര്‍ക്കു ചൊവാഴ്ച വിസ ലഭിച്ചതോടെ മൂന്നു പേരും ഇന്നും നാളെയുമായി കവന്‍ട്രിയില്‍ എത്തും. ഗ്രാമി അവ

Full story

British Malayali

ഈ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി എഡിറ്റേഴ്‌സ് ട്രോഫി ലണ്ടനിലെ ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം കുമരകം സ്വദേശിനിയായ രശ്മി പ്രകാശിന്. നഴ്‌സിംഗ് ജോലി തിരക്കിനിടയിലും പഠനത്തിലും മലയാളം പഠിപ്പിക്കലിലും ആങ്കറിംഗിലും എഴുത്തിലും നൃത്തത്തിലും റേഡിയോ ജോക്കി പരിപാടികളിലും ഒക്കെ പ്രതിഭ തെളിയിച്ച രശ്മിയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത് ബ്രിട്ടീഷ് മലയാളി എഡിറ്റോറിയല്‍ ടീമാണ്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളോ കോണ്‍ട്രിബ്യൂട്ടര്‍മാരെയോ ആയവരെ മാത്രമാണ് ഈ പുരസ്‌കാരത്തിനു പരിഗണിക്കുക

Full story

British Malayali

കവന്‍ട്രി: ഒരു സുന്ദരിപ്രാവ് പറന്നെത്തിയാല്‍ നാം എന്തു ചെയ്യും, അരുമയോടെ അതിനെ നോക്കിയിരിക്കും. ഇതാ ഒരു സുന്ദരിപ്രാവായി ഗായിക ടീനു ടെല്ലന്‍സ് കൂടി അവാര്‍ഡ് നൈറ്റിലേക്കു എത്തുന്നു. കഴിഞ്ഞ ദിവസം യുകെയില്‍ സമാപിച്ച എംജി ശ്രീകുമാറിന്റെ ശ്രീരാഗം സംഗീത നിശയില്‍ നിന്നുമാണ് ടീനു എത്തുന്നത്. ടീനുവിനൊപ്പം ലോക പ്രശസ്ത വയലിന്‍ മാന്ത്രികന്‍ മനോജ് ജോര്‍ജും മലയാളത്തിന്റെ പ്രശസ്ത ഗായകന്‍ ജി വേണുഗോപാലും കൂടിയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ അണിനിരക്കുന്ന അവാര്‍ഡ് നൈറ്റ് എന്ന ഖ്യാതിയും ഇത്തവണ കൂടെയുണ്ട്.

Full story

British Malayali

കവന്‍ട്രി: വയലിന്‍ സംഗീതത്തില്‍ മലയാളിക്ക് താലോലിക്കാന്‍ ഒരു ചക്രവര്‍ത്തി ഉണ്ടായിരുന്നു, അദ്ദേഹം കാലയവനികയിലേക്കു മറഞ്ഞിട്ടു മാസങ്ങള്‍ ആയിട്ടും ആ നാമം മലയാളി മനസ്സില്‍ നിന്നും മായുന്നില്ല. ആ സങ്കടം ഇല്ലാതാക്കാന്‍ ഇതാ ഒരു രാജകുമാരന്‍ പിറന്നിരിക്കുന്നു. സംഗീതത്തിന്റെ ഈറ്റില്ലമായ ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ പഠിച്ച തൃശൂര്‍ക്കാരന്‍ മനോജിന് നാല് വര്‍ഷം മുന്‍പ് ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടും ലോക്മൊട്ടാകെയുള്ള വേദികളില്‍ തന്റെ മാന്ത്രിക വയലിനുമായി എത്തിയിട്ടും മലയാളി വേണ്ടവിധം ആ പ്രതിഭയെ തിരിച്ച

Full story

British Malayali

കവന്‍ട്രി: കേരള ജനതയെ അധികാരത്തിന്റെ അപ്പക്കഷണം രുചിക്കാന്‍ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചവര്‍ എന്ന പേരില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ചരിത്രം തിരിഞ്ഞു കൊത്തിയാല്‍ അതില്‍ നിഴലിക്കുക അപ്രിയ സത്യം തന്നെ ആയിരിക്കും. ജാതിക്കും മതത്തിനും വേലിക്കെട്ടുകള്‍ നിര്‍മ്മിച്ച് വിദ്യാലയങ്ങളെ മഹത്തായ ചിന്തകളുടെ പ്രവാഹ കേന്ദ്രങ്ങളാക്കി മാറ്റിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. അതിനാല്‍ സ്‌കൂളുകളില്‍ പ്രാര്‍ത്ഥനയും മറ്റും ജാതീയമാകാതിരിക്കാന്‍ ഏറെ ശ്രദ്ധയും നല്‍കപ്പെട്ടിരുന്നു. അതിനൊക്കെ ഒരു കാലത്തു പ്രാധാന

Full story

British Malayali

യുകെയിലെ ഏറ്റവും വലിയ പ്രൊഫഷണലായ മലയാളി കലോത്സവം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് ആണെന്ന് അറിയാത്തവര്‍ കാണില്ല. ഓരോ വര്‍ഷവും ഓരോ നഗരങ്ങളില്‍ മാറി മാറിയെത്തുന്ന അവാര്‍ഡ് നൈറ്റ് കാണാനുള്ള ഭാഗ്യം ഇക്കുറി ലഭിച്ചത് കവന്‍ട്രി നഗരത്തിനാണ്. കവന്‍ട്രിയാകട്ടെ, യുകെയിലെ ഏറ്റവും വലിയ മലയാളി സംരഭത്തിന്റെ ഈറ്റില്ലവും. അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസ് എന്ന കവന്‍ട്രി ബേഡ്‌സ് കമ്പനിയുടെ നാട്ടില്‍ എത്തിയതു കൊണ്ട് കേവലം സ്‌പോണ്‍സര്‍ഷിപ്പിനപ്പുറം നടത്തിപ്പിന്റെ ചുമതല കൂടി ഏറ്റെടുത്തിരിക്കുകയാണ് അലൈഡും അതി

Full story

British Malayali

കവന്‍ട്രി: ആവേശകരമായ വോട്ടെടുപ്പ് പിന്നിട്ടു ജേതാക്കളെ അറിയാനുള്ള നിശ്ശബ്ദമായ കാത്തിരിപ്പ്. ബ്രിട്ടനിലെ മലയാളികളുടെ ജനാധിപത്യ അവകാശം ഉറപ്പാക്കുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് ഇപ്പോള്‍ നിശബ്ദ പ്രചാരണം നല്‍കുകയാണ് 50 അംഗ സംഘാടക സമിതി. കഴിഞ്ഞ നാല് മാസമായി അവാര്‍ഡ് നൈറ്റിനായി സമയം കണ്ടെത്തുന്ന ഈ ടീമിന്റെ തുടര്‍ച്ചയായുള്ള അവലോകന യോഗങ്ങള്‍ക്കു ശേഷം അവാര്‍ഡ് നൈറ്റ് ഏറെക്കുറെ കൈപ്പിടിയില്‍ എത്തിയ ആത്മ വിശ്വാസമാണ് ടീം അംഗങ്ങള്‍ പങ്കു വയ്ക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ സംഘാടന പാടവം കൈമുതലാക്കി

Full story

[1][2][3][4][5][6][7][8]